/indian-express-malayalam/media/media_files/uploads/2020/04/corona-explained-2.jpg)
ന്യൂഡൽഹി: കേരളത്തിൽ ആദ്യ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഒരു ദിവസം രാജ്യത്ത് ഏറ്റവും കൂടുതൽ പേരുടെ ഫലം പോസിറ്റീവായി റിപ്പോർട്ട് ചെയ്തത് ശനിയാഴ്ചയായിരുന്നു. ഗുജറാത്തിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയത്.
ഗുജറാത്തിലെ തീവ്രബാധിത പ്രദേശങ്ങളിലൊന്നായ അഹമ്മദാബാദിൽ കഴിഞ്ഞ ഒരാഴ്ചയായി വിപുലമായ പരിശോധന നടത്തിയിരുന്നു. ഇതിൽ 703 പേർക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇത് ശനിയാഴ്ചയിലെ കണക്കിലാണ് ഉൾപ്പെടുത്തിയത്. ഇതിന് പുറമെ സംസ്ഥാനത്താകമാനമായി 354 പുതിയ കേസുകളും സ്ഥിരീകരിച്ചതോടെ ശനിയാഴ്ച മാത്രം രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1057 ആയി.
Also Read: എന്താണ് ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി?
ഇത് ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടക്കുകയും ചെയ്തു. 10989 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ച രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്.
ഇന്നലെ രാജ്യത്ത് ആകെ 4874 പേർക്കാണ് കോവിഡ്-19 ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി 3500നും 3800നും ഇടിയിലായിരുന്നു പുതിയ കേസുകളുടെ എണ്ണം. എന്നാൽ ശനിയാഴ്ചത്തെ കണക്കുകൾ പുതിയ റെക്കോർഡുമിട്ടു. ഇതിനു മുമ്പ് ഒരു ദിവസം ഏറ്റവും കൂടുതൽ രോഗബാധയുണ്ടായത് മേയ് 10നായിരുന്നു. അന്ന് ഒറ്റദിവസം 4370 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Also Read: Explained: പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയില്‍ സര്‍ക്കാരിനുള്ള ചെലവെത്ര?
അതേസമയം മഹാരാഷ്ട്ര തന്നയാണ് രോഗബാധിതരുടെ എണ്ണത്തിൽ ബഹുദൂരം മുന്നിൽ നിൽക്കുന്നത്. സംസ്ഥാനത്ത് ഇതുവര 30706 പേരിൽ രോഗം കണ്ടെത്തിയപ്പോൾ ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത് 1606 പേരലാണ്. ഗുജറത്തിന് തൊട്ടുപിന്നിൽ തമിഴ്നാടാണ്. 10585 പേർക്കാണ് കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഡൽഹിയിൽ 9333 പേർക്കും രാജസ്ഥാനിൽ 4848 പേർക്കും രോഗബാധ കണ്ടെത്തി.
ശനിയാഴ്ച രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് കണ്ടെത്തിയ മറ്റ് പ്രധാന സംസ്ഥാനങ്ങൾ ബിഹാറും ഒഡിഷയുമാണ്. ബിഹാറിൽ 145 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ആകെ രോഗബാധിതരുടെ എണ്ണം 1178ൽ എത്തിച്ചു. കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുവരവാണ് പല സംസ്ഥാനങ്ങളിലും കേസുകൾ വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us