scorecardresearch

ഹ്രസ്വ വിമാനയാത്രകളില്‍ ഭക്ഷണവിതരണം അനുവദിച്ചത് എന്തുകൊണ്ട്?

വിമാനയാത്രകളിൽ പത്രങ്ങളും മാസികകളും വിതരണം ചെയ്യാനും കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുകയാണ്

വിമാനയാത്രകളിൽ പത്രങ്ങളും മാസികകളും വിതരണം ചെയ്യാനും കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുകയാണ്

author-image
Pranav Mukul
New Update
Flight meals, In flight meals, meals inside flight, meals in domestic flights, food in domestic flights, latest news, news in malayalam, malayalam news, indian express malayalam, ie malayalam

രണ്ട് മണിക്കൂറില്‍ താഴെയുള്ള യാത്രകളില്‍ വിമാനങ്ങളില്‍ ഭക്ഷണം നല്‍കാനും പത്രങ്ങളും മാസികകളും വിതരണം ചെയ്യാനും കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുകയാണ്. വിമാനയാത്രകളില്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന മിക്ക നിയന്ത്രണങ്ങളും ആഭ്യന്തര സര്‍വിസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി 2020 മേയില്‍ പിന്‍വലിച്ചിരുന്നു.

ഭക്ഷണവിതരണം അനുവദിച്ചത് എന്തുകൊണ്ട്?

Advertisment

രണ്ടു മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ആഭ്യന്തര വിമാനയാത്രകളല്‍ വിമാനത്തിനുള്ളിലെ ഭക്ഷണവിതരണം നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ എന്നാല്‍, ഒന്നിടവിട്ട് ഇരിക്കുന്ന യാത്രക്കാര്‍ക്ക് സേവനം ഉറപ്പാക്കാന്‍ ചെറിയ യാത്രകളില്‍ ഭക്ഷണവിതരണം നിരോധിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍, ചെറിയ യാത്രകളിലും ഭക്ഷണം നല്‍കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ്. കോവിഡ് 19 കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ വിമാന യാത്രയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ വിലയിരുത്തിയതായി സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

വിമാനയാത്ര സംബന്ധിച്ച മറ്റ് ഇളവുകള്‍ എന്തൊക്കെ?

വിമാനത്തിനുള്ളില്‍ പ്രതലത്തിലൂടെയുള്ള കോവിഡ് വ്യാപനവും സ്പര്‍ശിക്കുന്ന സ്ഥലങ്ങളും പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് മാസികകള്‍ ഉള്‍പ്പെടെയുള്ള വായനാ സാമഗ്രികളുടെ വിതരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇവ വിതരണം ചെയ്യാന്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുകയാണ്.

ഇവ ഉള്‍പ്പെടെ, ആഭ്യന്തര റൂട്ടുകളില്‍ വിമാനക്കമ്പനികള്‍ക്കു വിന്യസിക്കാവുന്ന ശേഷിയുടെ പരിധി നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള മിക്ക ചട്ടങ്ങളിലും സര്‍ക്കാര്‍ ഇളവ് വരുത്തി. കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ യാത്രാക്കൂലി നിയന്ത്രണങ്ങള്‍ മാത്രമാണ് ഇപ്പോഴും തുടരുന്ന പ്രധാന നിയന്ത്രണങ്ങള്‍.

ആഭ്യന്തര വിമാന യാത്രയുടെ സ്ഥിതി എന്ത്?

Advertisment

നവംബറിലെ ആദ്യ 15 ദിവസത്തില്‍ 49.23 ലക്ഷം പേരാണ് ആഭ്യന്തര റൂട്ടുകളില്‍ സഞ്ചരിച്ചത്. 2020 മേയില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചശേഷം ഒരു മാസത്തിലെ ആദ്യ 15 ദിവസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

ഡിമാന്‍ഡ് വര്‍ധിക്കുന്നതിനെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്നാണു വ്യോമയാന വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്. പ്രത്യേകിച്ച്, കോവിഡ പ്രതിരോധ വാക്‌സിനെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും സംസ്ഥാനങ്ങളും പ്രാദേശിക അധികൃയതരും യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെയും സാഹചര്യത്തിലെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Also Read: പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേ; ബിജെപി-എസ്പി തർക്കവും പദ്ധതിയുടെ വിശദാംശങ്ങളും

Covid19 Flight Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: