/indian-express-malayalam/media/media_files/uploads/2021/02/Petrol-diesel-explained.jpg)
ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കാർഷിക അടിസ്ഥാന വികസന സെസ് എന്ന പേരിൽ ഇന്ധനത്തിന് പുതിയ സെസ് ഏർപ്പെടുത്തിയിരുന്നു. പെട്രോൾ ലിറ്ററിന് 2.5 രൂപയും ഡീസൽ ലിറ്ററിന് 4 രൂപയും ഈടാക്കുന്നതാണ് പുതിയ സെസ്. എന്നാൽ ഇത് ഉപഭോക്താക്കളെ ബാധിക്കില്ല.
അതിന് കാരണം ബ്രാൻഡ് ചെയ്യാത്ത ഇന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന അടിസ്ഥാന എക്സൈസ് ഡ്യൂട്ടിയിലും (BED) പ്രത്യേക അധിക എക്സൈസ് ഡ്യൂട്ടിയിലും (SAED) സർക്കാർ വരുത്തിയ ഇളവാണ്. പെട്രോൾ ലിറ്ററിന് 2.98 രൂപയും 12 രൂപയുമാണ് യഥാക്രമം അടിസ്ഥാന എക്സൈസ് ഡ്യൂട്ടി ഇനത്തിലും പ്രത്യേക അധിക എക്സൈസ് ഡ്യൂട്ടി ഇനത്തിലും ഈടാക്കിയിരുന്നത്. ഇത് 1.4 രൂപയായും 11 രൂപയായും കുറച്ചു.
Also Read: ജനപ്രിയ പ്രഖ്യാപനങ്ങളില്ല; പരിഷ്കരണത്തിനു പ്രാധാന്യം: കേന്ദ്ര ബജറ്റിനെക്കുറിച്ച് 10 കാര്യങ്ങൾ
സമാനമായി ഡീസലിന് ഏർപ്പെടുത്തിയിരുന്ന 4.83 രൂപ അടിസ്ഥാന എക്സൈസ് ഡ്യൂട്ടി 1.8 രൂപയായും 9 രൂപ പ്രത്യേക അധിക എക്സൈസ് ഡ്യൂട്ടി 8 രൂപയായും കുറച്ചു. ഇതോടെ നേരത്തെ പെട്രോൾ ലിറ്ററിന് 14.9 രൂപയായിരുന്ന ആകെ എക്സൈസ് ഡ്യൂട്ടി 14.98 ആയും ഡീസൽ ലിറ്ററിന് 13.8 രൂപയായിരുന്ന എക്സൈസ് ഡ്യൂട്ടി 13.83 രൂപയായും മാത്രമാണ് ഉയരുക. ഇത് ചെറിയൊരു വർധനവ് മാത്രമാണ്.
ഇന്ധനത്തിന് പുറമേ മദ്യം, സ്വർണം, വെള്ളി, പരുത്തി, ആപ്പിൾ എന്നിവക്കും സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യത്തിന് 100 ശതമാനം സെസാണ് ഏർപ്പെടുത്തുക. സ്വർണത്തിനും വെള്ളിക്കും 2.5 ശതമാനവും ആപ്പിളിന് 35 ശതമാനവും പരുത്തിക്ക് അഞ്ച് ശതമാനവും സെസ് ഏർപെടുത്തും.
Also Read: ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, ഹോണിന്റെ ശബ്ദം കൂട്ടിവയ്‌ക്കാം; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂർ
പുതിയ കസ്റ്റംസ് തീരുവയിലും കേന്ദ്രം മാറ്റം വരുത്തിയിട്ടുണ്ട. ഒക്ടോബ൪ ഒന്ന് മുതലാണ് ഇത് നിലവിൽ വരിക. ലെത൪ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈൽ ഭാഗങ്ങൾ, സോളാ൪ സെൽ എന്നിവക്കാണ് വില കൂടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.