ജനപ്രിയ പ്രഖ്യാപനങ്ങളില്ല; പരിഷ്കരണത്തിനു പ്രാധാന്യം: കേന്ദ്ര ബജറ്റിനെക്കുറിച്ച് 10 കാര്യങ്ങൾ

വളർച്ചാ നിർദേശങ്ങൾക്ക് പുറമെ പരിഷ്കരണങ്ങൾക്ക് കൂടി പ്രാധാന്യം നൽകിയുള്ളതാണ് ഈ ബജറ്റ്

budget 2021, budget, budget 2021 highlights, budget highlights, budget 2021 india, budget 2021 important points, budget 2021 highlights, budget 2021-22, budget 2021 key highlights, budget 2021 highlights, india union budget 2021 announcements, budget 2021 income tax, income tax announcements, budget 2021 direct tax, budget 2021 explained, ബജറ്റ്, ബജറ്റ് 2021, ബജറ്റ് 2021-22, കേന്ദ്ര ബജറ്റ്, ie malayalam

സുപ്രധാന നിർദേശങ്ങളോട് കൂടിയ ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.  വളർച്ചയ്ക്ക് പുറമെ പരിഷ്കരണങ്ങൾക്ക് കൂടി പ്രാധാന്യം നൽകിയുള്ളതാണ് ഈ ബജറ്റ്.

ബജറ്റ് ഒറ്റ നോട്ടത്തിൽ

1.  എക്സ്പൻഡീച്ചർ ബജറ്റ്

2021-22 ബജറ്റിൽ പണം ചിലവഴിക്കുന്നതിനുള്ള നിർദേശങ്ങൾ ധനമന്ത്രി ഉൾപെടുത്തി. 2020-21 കാലയളവിൽ 4.12 ലക്ഷം കോടി രൂപയുടെ കാപിറ്റൽ എക്സ്പൻഡീച്ചർ ആയിരുന്നെങ്കിൽ 2021-22ൽ അത് 34.46 ശതമാനം വർധിച്ച് 5.54 ലക്ഷം കോടി രൂപയായി.

Read More: ഈ ബജറ്റ് വളർച്ചയെ സഹായിക്കും; ധനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

2. പരിഷ്കരണത്തിനുള്ള സൂചന

രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയുയെും ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇൻഷുറൻസിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി ഇപ്പോഴത്തെ 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തും. എൽഐസി ഓഹരി വിറ്റഴിക്കുന്നതിനും നടപടി. എൽഐസിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിങ് ഈ വർഷം നടക്കും.

3. ജനപ്രിയ പ്രഖ്യാപനങ്ങളില്ല

സാധാരണക്കാർക്ക് ബുദ്ധിമുട്ടേറിയ വർഷമായിട്ടും ആദായ നികുതി ഇളവ് നൽകുന്നതിനുള്ള നടപടി ധനമന്ത്രി സ്വീകരിച്ചില്ല. സ്റ്റാൻ‌ഡേർഡ് ഡിഡക്ഷനിൽ വർദ്ധനവ് ഇല്ല, ടാക്സ് സ്ലാബുകളിലും വർദ്ധനവ് ഇല്ല.

4. ആരോഗ്യ രംഗത്ത് ശ്രദ്ധ

കോവിഡ് -19 മഹാമാരി ലോകത്തെ നശിപ്പിച്ച ഒരു സമയത്ത്, ധനമന്ത്രി ആരോഗ്യ രംഗത്ത് ശ്രദ്ധ നൽകിയിട്ടുണ്ട്. 2021-22ബജറ്റിൽൽ ആരോഗ്യ രംഗത്തെ വിഹിതം 137 ശതമാനം വർധിപ്പിച്ച് 2,23,846 കോടിയായി വകയിരുത്തിയിട്ടുണ്ട്. 2020-21ൽ ഇത് 94,452 കോടി രൂപയായിരുന്നു. കോവിഡ് -19 വാക്‌സിനായി 35,000 കോടി രൂപ വകയിരുത്തി. ആവശ്യമെങ്കിൽ വാക്സിന് കൂടുതൽ ഫണ്ട് നൽകാമെന്ന് ധനമന്ത്രി വാഗ്ദാനം ചെയ്തു.

Read More: എഴുപത്തിയഞ്ചു വയസ് കഴിഞ്ഞവർ ഇനി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട

5. വായ്പാ പ്രതിസന്ധിയിൽ ഇടപെടൽ

ബാങ്കുകളുടെ തിരിച്ചടവ് ലഭിക്കാത്ത വായ്പകൾ (ബാഡ് ലോൺ) ഏറ്റെടുക്കുന്ന ഒരു ആസ്തി പുനർനിർമ്മാണ കമ്പനി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. സാമ്പത്തികമായ വീണ്ടെടുക്കലിന് ബാങ്കുകൾക്ക് സഹായം നൽകുന്നതിനാണ് നടപടി.

6. ഡിഎഫ്ഐകൾ പുനരാരംഭിക്കും:

രാജ്യത്ത് പുതുതായി ഡവലപ്മെന്റ് ഫിനാൽസ് ഇൻസ്റ്റിറ്റ്യൂഷൻ അഥവാ ഡിഎഫ്ഐ വിഭാഗത്തിലുള്ള ഒരു സ്ഥാപനം ആരംഭിക്കാൻ നിർദേശം ബജറ്റിലുണ്ട്. ഐഡിബിഐ, ഐസിഐസിഐ പോലുള്ള ഈ രംഗത്തെ സ്ഥാപനങ്ങൾ നേരത്തെ ബാങ്കുകളായി മാറിയിരുന്നു. 20,000 കോടിയുടെ മൂലധനത്തിലാണ് പുതിയ സ്ഥാപനം ആരംഭിക്കുക.

7. ആസ്തി വിറ്റഴിക്കൽ:

ഇത് തുടരുന്ന ഒരു പ്രക്രിയയാണ്. എൻ‌എച്ച്‌എ‌ഐ, പി‌ജി‌സി‌എൽ, റെയിൽ‌വേ, വിമാനത്താവളങ്ങൾ, വെയർ‌ഹൗസുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ തുടങ്ങിയ ആസ്തികൾ ഇതിനായി പരിഗണനയിലുള്ളവയാണ്.

8. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

വോട്ടെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങൾക്കായി പ്രധാന ദേശീയപാത പദ്ധതികൾ പ്രഖ്യാപിച്ചു. തമിഴ്‌നാട് (3,500 കിലോമീറ്റർ – 1.03 ലക്ഷം കോടി രൂപ), കേരളം (1,100 കിലോമീറ്റർ – 65,000 കോടി രൂപ), പശ്ചിമ ബംഗാൾ (675 കിലോമീറ്റർ – 25,000 കോടി രൂപ) ) അസം (1,300 കിലോമീറ്റർ – 34,000 കോടി രൂപ) എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ ദേശീയ പാതാ വികസന പദ്ധതികൾക്ക് പണം വകയിരുത്തിയത്.

Read Morre: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി; കേരളത്തിന് വമ്പൻ പ്രഖ്യാപനങ്ങൾ

9. ഓഹരി വിറ്റഴിക്കൽ

ഏറ്റവും തന്ത്രപരമായ സ്ഥാപനങ്ങളൊഴികെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവും.

10. ജാഗ്രതയേക്കാളുപരി വളർച്ചയുടെ പക്ഷത്തേക്ക്

2021-22ൽ ധനക്കമ്മി ജിഡിപിയുടെ 6.8 ശതമാനമായി കണക്കാക്കപ്പെടുന്നു. 2020-21ൽ ഇത് 9.5 ശതമാനത്തിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. 2025-26 ഓടെ ഇത് ജിഡിപിയുടെ 4.5 ശതമാനമായി കുറയും.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Explained the 10 big budget takeaways

Next Story
സമ്മതത്തിന്റെ പ്രായത്തെക്കുറിച്ചും പ്രായവ്യത്യാസത്തെക്കുറിച്ചും മദ്രാസ്‌ ഹൈകോടതി പറഞ്ഞത് എന്താണ്?Pocso Act, Madras High Court, age of consent, consensual sex, child abuse
The moderation of comments is automated and not cleared manually by malayalam.indianexpress.com