/indian-express-malayalam/media/media_files/uploads/2020/04/corona-explaines.jpg)
ഏതൊരു രോഗത്തിന്റെ തീവ്രത അളക്കുന്ന ഒരു ഘടകം അത് മൂലമുണ്ടാകുന്ന മരണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. കോവിഡ്-19 അഥവ കൊറോണ വൈറസിനെ സംബന്ധിച്ചടുത്തോളം ആഗോള തലത്തിൽ 185 രാജ്യങ്ങളിലായി ഇതുവരെ 30 ലക്ഷത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. 2.1 ലക്ഷമാണ് മരണനിരക്ക്. എന്നാൽ ഓരോ രാജ്യങ്ങളിലും മരണനിരക്കിൽ വലിയ വ്യത്യാസം വ്യക്തമാണ്. കേസ് ഫറ്റാലിറ്റി റേഷ്യോ (സ്ഥിരീകരിക്കുന്ന കേസുകളുടെയും മരണനിരക്കിനെയും അടിസ്ഥാനപ്പെടുത്തിയുള്ള കണക്ക്)യിൽ വലിയ അന്തരം കാണാം.
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കേസ് ഫറ്റാലിറ്റി റേഷ്യോ (സിഎഫ്ആർ)യെ സ്വാധീനിക്കുന്നത്.
ഒന്നാമതായി പരിശോധനകളുടെ എണ്ണം. പല രാജ്യങ്ങളിലും പല തരത്തിലും എണ്ണത്തിലുമാണ് കോവിഡ്-19 പരിശോധന നടക്കുന്നത്. ഇത് സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണത്തെ സ്വാധീനിക്കുന്നതോടൊപ്പം മരണനിരക്കിനെയും നിയന്ത്രിക്കും. കൂടുതൽ പരിശോധനകൾ നടക്കുമ്പോൾ രോഗലക്ഷണങ്ങളില്ലാത്തവരെയും ചെറിയ രോഗലക്ഷണങ്ങളുള്ളവരെയും കണ്ടെത്തി അവരിലും രോഗമുണ്ടോ ഇല്ലയോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കും.
Also Read: Explained: ലോക്ക്ഡൗണ്‍ മൂലം മലിനീകരണം കുറഞ്ഞതാണോ ഓസോണ്‍ ദ്വാരം അടയാന്‍ കാരണം?
ഈ കണക്കുകളെ സ്വാധീനിക്കുന്ന രണ്ടാമത്ത ഘടകം ജനശംഖ്യശാസ്ത്രമാണ്. പൊതുവേ ഏതൊരു വൈറസും പ്രധാനമായും ബാധിക്കുന്നത് കുറവ് പ്രതിരോധ ശേഷിയുള്ള വ്യക്തികളെയും സമൂഹത്തെയുമാണ്. കോവിഡ്-19 ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയതും അത്തരം ആളുകളുള്ള പ്രദേശങ്ങളെയാണ്. പ്രായമായവരും മറ്റ് ഗുരുതര രോഗങ്ങൾ ബാധിച്ചവരുമാണ് മരിച്ചത്.
അവസാനമായി ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ശക്തിയും ശേഷിയും വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഇറ്റലി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾ അവരുടെ ആശുപത്രികൾ കവിഞ്ഞൊഴുകുകയും രോഗികളുടെ ഒഴുക്കിനെ വേണ്ടവിധം നിയന്ത്രിക്കാൻ സാധിക്കാതെ വരികയും ചെയ്തു. ഇന്ത്യയിലും സമാന പ്രശ്നത്തിനുള്ള സാധ്യത കൂടുതലാണ്. അത്തരത്തിലൊരു അനിയന്ത്രിതമായ വ്യാപനത്തിൽ നിന്നുള്ള അപകടവും വളരെ വലുതാണ്.
Also Read: Explained: കോവിഡ്-19 പ്രവാസികളായ മലയാളികളുടെ ഭാവിയെന്താകും?
നിലവിൽ അമേരിക്കയാണ് കോവിഡ്-19 വലിയ രീതിയിൽ ബാധിച്ച രാജ്യം. ലോകത്താകമാനം സ്ഥിരീകരിച്ച കേസുകളിൽ മൂന്നിൽ ഒന്നും അമേരിക്കയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പിന്നാലെ ഇറ്റലിയും സ്‌പെയ്നുമാണ്. ആകെ രോഗികളുടെ 14 ശതമാനം ഈ രണ്ട് രാജ്യങ്ങളിലാണുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.