scorecardresearch

പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങളിൽ ആർക്കെല്ലാം യാത്ര ചെയ്യാം?; സാധാരണ വിമാന സർവീസുകൾ എപ്പോൾ പുനരാരംഭിക്കും?

ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത്, ആ രാജ്യത്തെ സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യാത്രക്കാർക്ക് ബാധകമായിരിക്കും

ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത്, ആ രാജ്യത്തെ സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യാത്രക്കാർക്ക് ബാധകമായിരിക്കും

author-image
WebDesk
New Update
international flights, international flights resume in india, international flights resume from india, flights resume india, international flights resume india, international flights resume date, india us flights resume, special india us flight, vande bharat flights, covid flight schedule, india london flights, air india, spicejet us flight, vistara, indian express, വിമാനം, വിമാന സർവീസ്, അന്താരാഷ്ട്ര വിമാന സർവീസ്, ടിക്കറ്റ്, വിമാന ടിക്കറ്റ്, ബുക്കിങ്ങ്, ടിക്കറ്റ് ബുക്കിങ്ങ്, ie malayalam, ഐഇ മലയാളം

Who can fly special international flights: ഇന്ത്യയിൽ നിന്ന് യുഎസിലേക്കും ജർമനിയിലേക്കും ഫ്രാൻസിലേക്കും താൽക്കാലിക ക്രമീകരണങ്ങളുടെ ഭാഗമായി വിമാന സർവീസുകൾ ആരംഭിച്ചപ്പോൾ അതിൽ സീറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പ്രവാസികളടക്കമുള്ള യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. പരസ്പര ധാരണകൾ പ്രകാരമാണ് ഇന്ത്യയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ.

Advertisment

ഏത് പൗരത്വമുള്ളവർക്കും ഈ സർവീസുകളിൽ യാത്ര ചെയ്യാൻ ആഭ്യന്തര, വിദേശ വിമാനക്കമ്പനികൾ അനുമതി നൽകിയിട്ടുണ്ട്. ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത്, ആ രാജ്യത്തെ സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യാത്രക്കാർക്ക് ബാധകമായിരിക്കും.

Who all can fly on these special flights?-പ്രത്യേക വിമാനങ്ങളിൽ ആർക്കൊക്കെ യാത്ര ചെയ്യാന്‍ കഴിയും?

ആഭ്യന്തര മന്ത്രാലയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിദേശത്തേക്ക് പോവാൻ അനുമതിയുള്ളവരും യുഎസ് വിസയുള്ളവരുമായ എല്ലാ ഇന്ത്യക്കാർക്കും യുഎസിലേക്കുള്ള വിമാനങ്ങളിലേക്ക് യാത്ര ചെയ്യാമെന്ന് സിവിൽ വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നു. ഇതിന് പുറമെ യുഎസ് പൗരത്വമുള്ളവർ, അവിടെ നിയമപരമായി സ്ഥിരതാമസ അനുമതിയുള്ളവർ, യുഎസ് വിസയുള്ള വിദേശ പൗരർ എന്നിവർക്കും യുഎസിലേക്കുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാം.

Advertisment

Read More: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്താണ്‌?

ഫ്രാൻസിലേക്കും ജർമ്മനിയ്ക്കുമുള്ള യാത്രകൾക്കും ഏറെക്കുറേ സമാനമായ നിബന്ധനകളാണുള്ളത്. ഇന്ത്യയിൽ കുടുങ്ങിയ യൂറോപ്യൻ യൂണിയൻ (ഇയു) പൗരന്മാർ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ താമസക്കാർ, യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ട വിദേശികൾ എന്നിവർക്ക് ഫ്രാൻസിലേക്കും ജർമനിയിലേക്കുമുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാം. ഫ്രാൻസിലെയോ ജർമനിയിലെയോ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോവേണ്ട വിദേശ യാത്രക്കാർക്കും ഈ സര്‍വീസ് ഉപയോഗിക്കാം.

ഇതിനു പുറമെ, ആഭ്യന്തര മന്ത്രാലയ മാനദണ്ഡമനുസരിച്ച് വിദേശയാത്രയ്ക്ക് അനുമതിയുള്ളവരും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പോവേണ്ടവരുമായ ഇന്ത്യൻ പൗരർക്കും ഈ വിമാനങ്ങളിൽ യാത്ര ചെയ്യാം.

യാത്ര ചെയ്യാനുള്ള നിബന്ധനകൾ

ഏത് രാജ്യത്താണോ പോവേണ്ടത്, ആ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന് വിമാന ടിക്കറ്റ് റിസർവ് ചെയ്യുന്നതിന് മുൻപായി യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് സിവിൽ ഏവിയേഷൻ നിർദേശിക്കുന്നു.

Read More: കോവിഡ്-19 ലക്ഷണം പ്രകടനമായി 10 ദിവസത്തിനുശേഷം ഐസോലേഷന്‍ അവസാനിപ്പിക്കാം, പുതിയ നിര്‍ദ്ദേശങ്ങള്‍ വായിക്കാം

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശനാനുമതി ലഭിക്കുന്നതിന് ചില ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ യാത്ര ചെയ്യുന്നവർക്കായുള്ള പ്രവേശന വിലക്ക് ഘട്ടം ഘട്ടമായാണ് എടുത്തു മാറ്റുന്നത്. ഇതിനായുള്ള ശുപാർശ പ്രകാരം തിരഞ്ഞെടുത്ത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് മാത്രം പ്രവേശനം അനുവദിക്കാനാണ് യൂറോപ്യൻ കൗൺസിൽ നിർദേശിക്കുന്നത്.

ജൂലൈ 1 മുതൽ 15 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനം അനുവദിക്കാനാണ് യൂറോപ്യൻ കൗൺസിൽ ആദ്യം ശുപാർശ ചെയ്തത്. ജൂലൈ 16 ന് 13 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനാനുമതി നൽകി ഈ പട്ടിക പരിഷ്കരിക്കുകയും ചെയ്തു. എന്നാൽ ഈ രണ്ടു പട്ടികയിലും ഇന്ത്യ ഉൾപ്പെട്ടിട്ടില്ല.

When are normal international flights expected to resume? - സാധാരണ അന്താരാഷ്ട്ര വിമാന സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

കോവിഡ് വ്യാപനം എങ്ങനെ പോവുന്നു എന്നതിനനുസരിച്ച് സാധാരണ അന്താരാഷ്ട്ര വിമാന സർവീസുകൾ ക്രമേണ പുനരാരംഭിക്കും എന്നാണ് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ആവർത്തിച്ചു പറഞ്ഞത്. തങ്ങളുടെ അതിർത്തിക്കുള്ളിൽ കോവിഡ് -19 വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ പടികളിലൊന്നായാണ് രാജ്യങ്ങൾ അന്താരാഷ്ട്ര യാത്രകൾ വിലക്കിയത്.

രോഗ വ്യാപന ഭീഷണി നിലനിൽക്കുന്നിടത്തോളം കാലം രാജ്യങ്ങൾ അന്താരാഷ്ട്ര വിമാന സർവീസുകൾ നിയന്ത്രിക്കുന്നത് തുടരും. വൈറസിനെ ഒരു തവണ അതിജീവിച്ച ശേഷം രാജ്യാന്തര വിമാന സർവീസുകൾ പനരാരംഭിച്ചതോടെ ന്യൂസീലൻഡിൽ വീണ്ടും രോഗവ്യാപനം നടക്കുകയും രാജ്യം വീണ്ടും അതിർത്തികൾ അടയ്ക്കുകയും ചെയ്തിരുന്നു.

Are Indian airlines gearing up for resumption of international travel? - ഇന്ത്യൻ വിമാനക്കമ്പനികൾ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നുണ്ടോ?

സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വന്ദേ ഭാരത് മിഷനു കീഴിൽ ലോകമെമ്പാടും സർവീസുകൾ നടത്തുന്നുണ്ട്. ഒപ്പം സ്വകാര്യ വിമാനക്കമ്പനികളും ദീർഘദൂര വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങുന്നു.

Read More: തണുപ്പ് കാലത്തെ കോവിഡ്-19 വ്യാപനം; സാമൂഹിക അകലം ആറടി മതിയോ?

യാത്രാ സമയം കുറയ്ക്കുന്നതിനായി യാത്രക്കാർ നോൺസ്റ്റോപ്പ് വിമാനങ്ങൾ താൽപ്പര്യപ്പെടുന്നുണ്ട്. ഇടയിൽ സ്റ്റോപ്പുള്ള വിമാനങ്ങളോട് താൽപര്യം കുറയുകയും ചെയ്യുന്നു. ഇത് ഇന്ത്യ, ഓസ്‌ട്രേലിയ, തായ്‌ലൻഡ്, മലേഷ്യ മുതലായ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി യുകെ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് സർവീസ് പശ്ചിമേഷ്യൻ വിമാനക്കമ്പനികളുടെ താൽപ്പര്യങ്ങൾക്ക് ദോഷകരമാകും. പക്ഷേ ദീർഘദൂര സർവീസ് നടത്തുന്ന എയർലൈനുകൾക്ക് ഇത് ഗുണകരമാവും.

കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് ഇന്ത്യയിൽ നിന്ന് യുഎസിലേക്കും യുകെയിലേക്കും പറക്കുന്നതിനായി സർക്കാരിൽ നിന്ന് അനുമതി സ്വന്തമാക്കി. യുഎസിലെയും യുകെയിലെയും അധികൃതരിൽ നിന്നും കമ്പനി ഇനി അനുമതി നേടണം. ദീർഘനേരം പറക്കാനുള്ള അനുമതിയും നേടേണ്ടതുണ്ട്. പെര്‍മിറ്റ് നേടി കഴിഞ്ഞാൽ ദീർഘദൂര പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് വിമാനങ്ങൾ ലഭ്യമാക്കാൻ ഇപ്പോൾ പ്രവർത്തനം പുനരാരംഭിക്കാത്ത വിമാനക്കമ്പനികളുമായും വിമാനം നൽകാൻ ശേഷിയുള്ള വിദേശ വിമാനക്കമ്പനികളുമായും സ്പൈസ് ജെറ്റ് ചർച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കോവിഡ് രോഗവ്യാപനത്തിന് മുമ്പ് യുകെ, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിലേക്ക് പറക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയ വിസ്താരയും പുതിയ അന്താരാഷ്ട്ര സർവീസുകൾക്കായി ശ്രമിക്കുന്നതായാണ് വിവരം

Read More: Explained: Who can fly special international flights, and when will normal travel resume?

Aviation Flight

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: