കോവിഡ്-19 രോഗികളുടെ ഐസോലേഷനും മുന്‍കരുതലുകളും അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) ബുധനാഴ്ച്ച പുതുക്കിയിരുന്നു. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഐസോലേഷന്‍ അവസാനിപ്പിക്കുന്നത് പകരം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള തന്ത്രത്തിനാണ് സിഡിസിയുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രാമുഖ്യം കൊടുക്കുന്നത്.
എന്താണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍?
ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി 10 ദിവസങ്ങള്‍ക്കുശേഷവും മരുന്നുകള്‍ ഉപയോഗിക്കാതെ പനി കുറഞ്ഞ് 24 മണിക്കൂറുകള്‍ക്ക് ശേഷവും കോവിഡ്-19 രോഗികളുടെ ഐസോലേഷനും മുന്‍കരുതലും അവസാനിപ്പിക്കാമെന്നാണ് സിഡിസിയുടെ നിലവിലുള്ള നിര്‍ദേശം.
എന്നാല്‍, 10 ദിവസത്തിനുശേഷവും വീണ്ടും വളരാന്‍ സാധ്യതയുള്ള വൈറസ് കാരണം ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല. അത്തരം രോഗികള്‍ക്ക്, ലക്ഷണം കണ്ടു തുടങ്ങി 20 ദിവസം വരെ ഐസോലേഷനും മുന്‍കരുതലും എടുക്കണം.
Read Also: തണുപ്പ് കാലത്തെ കോവിഡ്-19 വ്യാപനം; സാമൂഹിക അകലം ആറടി മതിയോ?
ലക്ഷണമില്ലാത്ത രോഗികള്‍ക്ക് അവരുടെ ആദ്യ പോസിറ്റീവ് ഫലം ലഭിച്ച ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കുശേഷം 10 ദിവസം വരെ ഐസോലേഷനും മറ്റു മുന്‍കരുതലും സ്വീകരിക്കണം.
എന്താണ് അത് അര്‍ത്ഥമാക്കുന്നത്?
അസാധാരണമായ കേസുകള്‍ക്ക് മാത്രം പരിശോധന ഫലത്തെ ആശ്രയിച്ചുള്ള ഐസോലേഷന്‍ അവസാനിപ്പിക്കല്‍ മതിയാകുമെന്ന് സിഡിസി ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നു. അവരില്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരിലും കോവിഡ്-19 മൂലം ഗുരുതരമായ രോഗം ഉണ്ടാകുകയും ചെയ്തവര്‍ക്ക് പരിശോധന ഫലം അനുസരിച്ച് ഐസോലേഷനും മുന്‍കരുതലും അവസാനിപ്പിക്കണം. മറ്റു എല്ലാ തരം രോഗികള്‍ക്കും ഐസോലേഷന്‍ അവസാനിപ്പിക്കുന്നതിന് പരിശോധന ഫലം വേണ്ടെന്നാണ് സിഡിസി നിര്‍ദ്ദേശിക്കുന്നത്.
നിര്‍ദേശത്തിന്റെ അടിസ്ഥാനം എന്താണ്?
ഗുരുതരമല്ലാത്ത രോഗികളില്‍ നിന്നും ലക്ഷണം കണ്ട് പത്ത് ദിവസങ്ങള്‍ക്കുശേഷം ഗുരുതരമായ രോഗികളില്‍ 20 ദിവസങ്ങള്‍ക്ക് ശേഷവും വൈറസ് മറ്റുള്ളവരിലേക്ക് പടരില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഗുരുതരമായ രോഗമുള്ളവരില്‍ 88 ശതമാനത്തില്‍ അധികം പേരില്‍ നിന്നും 10 ദിവസത്തിനുശേഷം രോഗം പടരില്ല. 95 ശതമാനം പേര്‍ക്കും 20 ദിവസങ്ങള്‍ക്കുശേഷവും, സിഡിസി പറയുന്നു.
ഒരാള്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമോ?
സൗഖ്യം പ്രാപിച്ച ഒരാളില്‍ വീണ്ടും സാർസ്-കോവി-2 ബാധിച്ചതായി ഉറപ്പിക്കുന്ന കേസുകള്‍ ഇതുവരെയില്ലെന്ന് സിഡിസിയുടെ പുതുക്കിയ ചട്ടങ്ങള്‍ പറയുന്നു. എങ്കിലും അത് ഗവേഷണം ആവശ്യമുള്ളതാണെന്ന് സിഡിസി പറയുന്നു. രോഗമുക്തിയ ആയ ഒരാള്‍ക്ക് രോഗം തുടങ്ങി 90 ദിവസം കഴിഞ്ഞും പിസിആര്‍ പരിശോധന പോസിറ്റീവ് ആകുകയാണെങ്കില്‍ വീണ്ടും രോഗം വന്നു എന്ന അവസ്ഥയേക്കാള്‍ വൈറല്‍ ആര്‍എന്‍എ പടര്‍ന്നു കൊണ്ടിരിക്കുന്നുവെന്നാണ് അര്‍ത്ഥം. ജൂലൈ വരെയുള്ള കണ്ടെത്തലുകള്‍ വച്ചാണ് ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മഹാമാരിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തു വരാനുള്ളതിനാല്‍ അവ ഇനിയും പുതുക്കുന്നതാണ്.
മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയത് ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ
രോഗ ലക്ഷണം കണ്ട് തുടങ്ങിയശേഷം ശ്വാസനാളത്തിന്റെ ആരംഭത്തില്‍ സാഴ്‌സ്-കോവി-2 വൈറസിന്റെ സാന്ദ്രത കുറഞ്ഞുവരും.
പ്രത്യുല്‍പ്പാദനം നടത്തി എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള വൈറസിന്റെ എണ്ണവും ലക്ഷണം കണ്ടു തുടങ്ങിയശേഷം കുറയുന്നു. ഗുരുതരമല്ലാത്ത കോവിഡ്-19 രോഗികളില്‍ നിന്നും ഇത്തരം വൈറസുകള്‍ രോഗ ലക്ഷണം കണ്ട് പത്ത് ദിവസത്തിനുശേഷവും ലഭിച്ചിട്ടില്ല.
Read Also: Covid 19 Vaccine: ആദ്യ പരീക്ഷണം വിജയിച്ച കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം
രോഗ ലക്ഷണം കണ്ടു തുടങ്ങി ആറ് ദിവസത്തിനുശേഷം രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗം ഉണ്ടായിട്ടില്ലെന്ന് അപകട സാധ്യത കൂടിയ വീടുകളിലും ആശുപത്രികളിലുമുള്ള സമ്പര്‍ക്കപട്ടിക പരിശോധന കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, ലക്ഷണം ആരംഭിച്ച് മൂന്നാഴ്ച്ചയ്ക്കുശേഷം പ്രത്യുല്‍പാദന ശേഷിയുള്ള വൈറസിനെ രോഗിയില്‍ നിന്നും കണ്ടെത്തിയിട്ടില്ലെങ്കിലും രോഗം ഭേദമായവരില്‍ നിന്നും 12 ആഴ്ചയോളം സാഴ്‌സ്-കോവി-2 ആര്‍എന്‍എ ശ്വാസകോശ സ്രവങ്ങൡ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, രോഗം ഭേദമായ ഒരാളുടെ പരിശോധനാ ഫലം തുടര്‍ച്ചയായി പോസിറ്റീവ് ആകുന്നതിന് അര്‍ത്ഥം അയാള്‍ക്ക് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ കഴിയുമെന്നുമല്ല.
കോവിഡ്-19 രോഗത്തിന്റെ തുടക്കത്തില്‍ സൗഖ്യം പ്രാപിച്ചൊരാളില്‍ വീണ്ടും പുതിയ ലക്ഷണങ്ങള്‍ ഉണ്ടാകുകയും ആര്‍ടി-പിസിആര്‍ ഫലം പോസിറ്റീവ് ആകുകയും ചെയ്ത കേസുകളില്‍ പ്രത്യുല്‍പാദന ശേഷിയുള്ള വൈറസിനെ കണ്ടെത്തിയിട്ടില്ല. മൂന്ന് മാസത്തേക്ക് രോഗം വീണ്ടും ബാധിക്കുയില്ലെന്നാണ് ലഭ്യമായ പരിമിതമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്.
മഹാമാരി ആരംഭിച്ച് ആറ് മാസം കഴിഞ്ഞു. ഇതു വരെ രോഗം ഒരാള്‍ക്ക് വീണ്ടും ബാധിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Read in English: Explained: CDC’s new guidelines on when to end isolation for Covid-19 patients