scorecardresearch

എന്താണ് ഐമാക്സ്; ഐമാക്സിലെ ദൃശ്യാനുഭവം മികച്ചതാകുന്നതെങ്ങനെ ?

ഐമാക്സിന്റെ സ്ക്രീനുകൾ സാധാരണ തിയേറ്റർ സ്ക്രീനുകളെക്കാൾ വലുതാണ്. എന്നാൽ സ്ക്രീനിന്റെ വലുപ്പം മാത്രമല്ല ഐമാക്സിനെ വ്യത്യസ്തമാകുന്നത്

ഐമാക്സിന്റെ സ്ക്രീനുകൾ സാധാരണ തിയേറ്റർ സ്ക്രീനുകളെക്കാൾ വലുതാണ്. എന്നാൽ സ്ക്രീനിന്റെ വലുപ്പം മാത്രമല്ല ഐമാക്സിനെ വ്യത്യസ്തമാകുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
imax, imax screening, imax tickets, avatar imax tickets, imax theatres, imax 3d, imax technology, imax movies

കേരളത്തിലെ ആദ്യ ഐമാക്സാണ് ( IMAX) തിരുവനന്തപുരം ലുലു മാളിൽ ആരംഭിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസാണ് സൂപ്പർപ്ലക്സ് തുടങ്ങിയിരിക്കുന്നത്. ഡിസംബറിൽ ആരംഭിക്കുന്ന ഐമാക്സിൽ ആദ്യ സിനിമ അവതാർ 2 ആണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്താണ് പിവിആറിന്റെ ഐമാക്സ് ? ഐമാക്സിൽ കാണുന്നതിന് എന്താണ് പ്രത്യേകത എന്നിവയെക്കുറിച്ചറിയാം.

Advertisment

സാധാരണ ഒരു സിനിമാ തിയറ്ററിൽ കാണുന്നതിനും ഐമാക്സിൽ സിനിമ കാണുന്നതും വളരെ വ്യത്യസ്ത അനുഭവമാണെന്ന് പറയാതെ വയ്യ. ഐമാക്സിന്റെ സ്ക്രീനുകൾ സാധാരണ തിയേറ്റർ സ്ക്രീനുകളെക്കാൾ വലുതാണ്. എന്നാൽ സ്ക്രീനിന്റെ വലുപ്പം മാത്രമല്ല ഐമാക്സിനെ വ്യത്യസ്തമാകുന്നത്. IMAX സ്‌ക്രീനുകൾക്ക് പിന്നിലെ സാങ്കേതികവിദ്യയെക്കുറിച്ചും അത് കാഴ്ച്ചക്കാരുടെ അനുഭവത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് നോക്കാം.

IMAX: എന്താണ് ഐമാക്സ്?

ഉയർന്ന മിഴിവുള്ള ക്യാമറകൾ, ഫിലിം ഫോർമാറ്റുകൾ, പ്രൊജക്ടറുകൾ ഇവയെല്ലാം ചേർന്ന സിനിമാ അനുഭവമാണ് ഐമാക്സ്. സാധാരണയിൽ നിന്നു വ്യത്യസ്തമായി വലിപ്പത്തിലും, റെസല്യൂഷനിലും സിനിമകള്‍ ചിത്രീകരിയ്ക്കാനും പ്രദര്‍ശിപ്പിക്കാനും ഐമാക്സ് ഫോർമാറ്റിന് കഴിയും. മാക്സിമം ഇമേജ് എന്നതിൽനിന്നാണ് ഈ പേര് ലഭിച്ചത്.

IMAX മൂവി സ്‌ക്രീനുകൾ അവയുടെ ടോൾ ആസ്പക്റ്റ് റോഷ്യേയ്ക്ക് പേര് കേട്ടവയാണ്. അത് സാധാരണ 1.43:1 അല്ലെങ്കിൽ 1.90:1 ആണ്. കുത്തനെയുള്ള സ്റ്റേഡിയം ഇരിപ്പിടങ്ങളും ഇവയുടെ പ്രത്യേകതയാണ്. ഇത് മികച്ച ഓഡിയോ അനുഭവം നൽകുന്നു.

Advertisment

IMAX സിനിമയുടെ സ്‌ക്രീനിങ്ങിനെപ്പറ്റി പറയുമ്പോൾ അതിൽ ഫിലിം നിർമ്മാണ പ്രക്രിയയും സിനിമ കാണുന്നതും ഉൾപ്പെടുന്നു. സിനിമ കാണുമ്പോൾ യഥാർത്ഥ IMAX അനുഭവം ലഭിക്കണമെങ്കിൽ അത് IMAX-സ്പെസിഫിക്കേഷൻ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ഉയർന്ന റെസ് IMAX ക്യാമറകളിൽ ചിത്രീകരിക്കുകയും ചെയ്തതായിരിക്കണം.

IMAX ക്യാമറകൾ

സാധാരണ 35 എംഎം ഫിലിമിന്റെ റെസല്യൂഷന്റെ മൂന്നിരട്ടി വലിപ്പമുള്ള ഫ്രെയിം റെക്കോർഡ് ചെയ്യാൻ കഴിയുന്ന ക്യാമറകൾ ഉപയോഗിച്ചാണ് IMAX സിനിമകൾ ചിത്രീകരിക്കുന്നത്. ഈ ക്യാമറകൾക്ക് വളരെ ഉയർന്ന അളവിലുള്ള വിശദാംശങ്ങളിലും വ്യക്തതയിലും ദൃശ്യങ്ങൾ പകർത്താൻ കഴിയും.

ജനപ്രിയ IMAX ക്യാമറകളിൽ Arri Alexa LF, Arri Alexa Mini LF എന്നിവ ഉൾപ്പെടുന്നു. ഇവ രണ്ടും 4K ക്യാമറകളാണ്. Captain America: Civil War, Avengers: Infinity War , Avengers: Endgame തുടങ്ങിയ സിനിമകൾ ചിത്രീകരിക്കാൻ ഉപയോഗിച്ചത് Arri Alexa 65 ക്യാമറയാണ്.(6.5K ) സോണിയുടെ വെനീസ് ക്യാമറകൾ (6K), റെഡ് റേഞ്ചർ മോൺസ്‌ട്രോ (8K), പാനവിഷൻ മില്ലേനിയം DXL2 (8K) എന്നിവയാണ് മറ്റുള്ളവ.

2017ലെ Transformers: The Last Knightന്, നേറ്റീവ് 3D നൽകുന്നതിനായി രണ്ട് ARRI അലക്‌സ IMAX ക്യാമറകൾ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തത്. സിനിമയിൽ 93 ശതമാനം ഐമാക്സ് ഫൂട്ടേജുകളുണ്ടായിരുന്നു. ഉയർന്ന റെസല്യൂഷൻ ക്യാമറകളിൽ ഷൂട്ട് ചെയ്തത് കൊണ്ട് അത് അവസാനിക്കുന്നില്ല.

IMAX എടുത്ത ഫൂട്ടേജുകൾ പ്രോസസ്സ് ചെയ്യുകയും ഓരോ ഫ്രെയിമിലെയും ഇമേജ് മെച്ചപ്പെടുത്തി, വളരെ വ്യക്തമായ പിക്ചർ ക്വളിറ്റി എടുത്ത് കാട്ടുകയും ചെയ്യുന്നു. ഇത് സിനിമയുടെ സംവിധായകൻ നിങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്ന സിനിമാ അനുഭവത്തിന്റെ അടുത്തെത്തിക്കുന്നു.

DMR അല്ലെങ്കിൽ ഡിജിറ്റൽ മീഡിയ റീമാസ്റ്ററിങ്ങ് വഴി സാധാരണ 35mm ഫിലിമുകൾ IMAXലേക്ക് സ്കെയിൽ ചെയ്യാനും ഉപയോഗിക്കുന്നു. ഇതിന്റെ ഉദാഹരണങ്ങളാണ് 1995-ലെ അപ്പോളോ 13, Star Wars: Episode II - Attack of the Clones എന്നിവയുടെ IMAX റീ-റിലീസ്.

IMAX പ്രൊജക്ടറുകൾ

ഫൂട്ടേജ് എടുത്ത് മികച്ച സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സിനിമ എഡിറ്റ് ചെയ്‌തുകഴിഞ്ഞാൽ, അത് സിനിമാ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ ശരിയായ പ്രൊജക്ടറുകൾ ആവശ്യമാണ്. IMAX ഇവിടെ രണ്ട് വ്യതിയാനങ്ങൾ ഉപയോഗിക്കുന്നു - ഡിജിറ്റൽ പ്രൊജക്ഷൻ സിസ്റ്റവും ലേസർ പ്രൊജക്ഷൻ സിസ്റ്റവും.

ചെറിയ 1.89:1ആസ്‌പക്റ്റ് റേഷ്യോ സ്ക്രീനുകൾക്കായി ഡിജിറ്റൽ പ്രൊജക്ഷൻ ഉപയോഗിക്കുന്നു. 2D/3D ഉള്ളടക്കം പ്രൊജക്റ്റ് ചെയ്യാൻ കഴിയുന്ന രണ്ട് 2K പ്രൊജക്ടറുകൾ വഴിയാണ് ഇത് നടപ്പിലാക്കുന്നത്. ഈ രണ്ട് പ്രൊജക്ടറുകളിൽ നിന്നുള്ള ഔട്ട്‌പുട്ട് ഒന്നിന്റെ മുകളിൽ മറ്റൊന്നായി സൂപ്പർ ഇംപോസ് ചെയ്യും.​ അങ്ങനെയാണ് സിനിമ പ്രദർശനത്തിൽ കാണുന്ന വിഷ്വലുകൾ സൃഷ്ടിക്കുന്നത്.

1.43:1 ആസ്‌പക്റ്റ് റേഷ്യോ, വൈഡർ 1.89:1 ആസ്‌പക്റ്റ് റേഷ്യോ എന്നിവയ്ക്കാണ് ലേസർ പ്രൊജക്ഷൻ ഉപയോഗിക്കുന്നത്. 2012 മുതൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ പരമ്പരാഗത ഡിജിറ്റൽ പ്രൊജക്ടറിന്റെ സെനോൺ ആർക്ക് ലാമ്പിന് പകരം ലേസർ ലൈറ്റ് സ്രോതസ് ഉപയോഗിക്കുന്നു.

ഡിജിറ്റൽ പ്രൊജക്ഷൻ സിസ്റ്റങ്ങളെ അപേക്ഷിച്ച് ഏകദേശം 50 ശതമാനം കൂടുതൽ തെളിച്ചവും ഇരട്ടി കോൺട്രാസ്റ്റ് അനുപാതവുമുള്ള വിഷ്വലുകളിലേക്ക് ഇത് വിവർത്തനം ചെയ്യുന്നു. കൂടാതെ, ലേസർ പ്രൊജക്ഷൻ 60fps പിന്തുണയ്ക്കുന്നു.

IMAX ഓഡിയോ

ഇതിനെക്കുറിച്ച് അധികം ചിന്തിക്കുന്നിലെങ്കിലും, ഏതൊരു സിനിമയുടെയും സിനിമാ അനുഭവത്തിന്റെ പകുതി അതിന്റെ ഓഡിയോയാണ്. IMAX സ്റ്റാൻഡേർഡ് അനുസരിച്ച് ഉച്ചത്തിലും വ്യക്തതയിലും മാത്രമല്ല ശബ്ദത്തിന്റെ പ്രാധാന്യം. IMAX വളരെ ഉയർന്ന ചലനാത്മകമായ ശബ്‌ദ ശ്രേണി നൽകുന്നു.

അതായത് ഒരു ഹൊറർ സിനിമയിലെ ഏറ്റവും താഴ്ന്ന പിറുപിറുക്കലുകൾ വളരെ കൃത്യതയോടെ കേൾക്കാൻ കഴിയും. അതേസമയം സിനിമയിലെ സ്വാധീനമുള്ള ശബ്‌ദട്രാക്ക് അത്രയും ശക്തവുമായിരിക്കും. IMAX അതിന്റെ തീയറ്ററുകളിൽ വോളുകളുടെ പ്രതലങ്ങളിലെ മെറ്റീരിയലുകൾക്കൊപ്പം അതുല്യമായ ഡിസൈനുകളും ഉപയോഗിക്കുന്നു. പ്രേഷകരിൽ നിന്നുള്ള അനാവശ്യ ശബ്ദം പിടിച്ചെടുക്കാൻ ഇവയ്ക്ക് സാധിക്കും.

IMAX സ്‌ക്രീനുകൾ ലൗഡ്‌സ്പീക്കറുകളും സബ്‌വൂഫറുകളും ഉപയോഗിക്കുന്നു. 23Hz വരെ സുഖകരമായി കുറയ്ക്കാൻ കഴിയും, അതേസമയം ഒരു സാധാരണ സിസ്റ്റത്തിന് ഏകദേശം 40Hz ഫ്രീക്വൻസി വരെ കുറയാൻ കഴിയും. പിപിഎസ് (പ്രൊപ്പോർഷനൽ പോയിന്റ് സോഴ്‌സ് ടെക്‌നോളജി) എന്ന സാങ്കേതിക വിദ്യ വഴി സ്പീക്കറുകൾക്ക് സമീപം ഇരിക്കുന്ന ആളുകൾക്ക് ലഭിക്കുന്ന അതേ ശബ്ദാനുഭവം മറ്റുള്ളവർക്കും ലഭിക്കുന്നു.

തീയേറ്ററും സീറ്റുകളും

സിനിമാ അനുഭവം മെച്ചപ്പെടുത്തുന്നതിനായി അതിനനുസരിച്ച് സീറ്റുകളും രൂപകൽപ്പന ചെയ്‌തിരിക്കുന്നു. എല്ലാവർക്കും ഒരേ ദൃശ്യാനുഭവം ലഭിക്കാവുന്ന രീതിയിലാണ് സീറ്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് ചില വലിയ IMAX സ്‌ക്രീനുകളിൽ സീറ്റ് വരികൾ വളഞ്ഞിരിക്കുന്നത്.

Film Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: