scorecardresearch
Latest News

കേരളത്തിലെ ആദ്യ ഐമാക്സ് തിരുവനന്തപുരത്ത്

ഇന്ത്യയിലെ പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്‌സാണ് ലുലു മാളിൽ ആരംഭിക്കുന്നത്

കേരളത്തിലെ ആദ്യ ഐമാക്സ് തിരുവനന്തപുരത്ത്

സിനിമാപ്രേമികൾക്ക് ആവേശം ഉണർത്തുന്നതാണ് ആസ്പെക്റ്റ് റേഷ്യോ ഉള്ള സ്ക്രീനുകളും സ്റ്റേഡിയം സീറ്റിംഗുമൊക്കെയുള്ള പ്രദര്‍ശനശാലകളായ ഐമാക്സ്. കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ലക്സാണ് തലസ്ഥാനത്ത് തുടങ്ങുന്നത്. ഇന്ത്യയിലെ പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്‌സാണ് ലുലു മാളിൽ ആരംഭിക്കുന്നത്.

നൂതന സിനിമാ അനുഭവം പ്രേഷകർക്ക് സമ്മാനിക്കുന്ന പന്ത്രണ്ട് സ്ക്രീനുകളാണ് ലുലു മാളിലെ സൂപ്പർപ്ളക്സിലുള്ളത്. പിവിആർ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് ബിജിലി, പിവിആർ ലിമിറ്റഡ് ജോയിന്റ് മാനേജിങ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജിലി, ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫ് അലി എന്നിവർ ചേർന്ന് സൂപ്പർപ്ളക്സ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 5 മുതൽ പ്രദർശനം ആരംഭിക്കും.

IMAX, 4DX തുടങ്ങിയ അന്താരാഷ്ട്ര ഫോർമാറ്റുകളിൽ ഇവിടെ സിനിമ ആസ്വദിക്കാൻ കഴിയും. 12 സ്‌ക്രീനുകളില്‍ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ LUXE കാറ്റഗറിയിലാണ്. മറ്റ് സ്‌ക്രീനുകളിലും അവസാന നിരയിൽ റിക്ലൈൻ സീറ്റുകൾ ഉൾപ്പടെയുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

imax,, lulu mall, theater
imax theater

ഇതോടെ സംസ്ഥാനത്ത് പിവിആറിന്റെ സാന്നിധ്യം വർധിക്കും. തിരുവനന്തപുരത്ത് തന്നെ പിവിആറിന്റെ സ്ക്രീനുകൾ 14 ആകും. നാല് സ്ഥലങ്ങളിൽ 27 സ്‌ക്രീനുകളായി പിവിആർ സ്ഥാനം ഉറപ്പിക്കുന്നു. ദക്ഷിണേന്ത്യയിൽ 50 പ്രോപ്പർട്ടികളിലായി 311 സ്‌ക്രീനുകളാണ് പിവിആർ സിനിമാസിനുളളത്.

ലുലു പിവിആറിൽ 1739 പ്രേക്ഷകർക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള അൾട്രാ-ഹൈ റെസലൂഷൻ 2K RGB+ ലേസർ പ്രൊജക്ടറും, പ്ലഷ് റിക്ലൈനർ സീറ്റുകളുമുള്ള കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്സാണ് ലുലു മാളിൽ ഒരുക്കിയിരിക്കുന്നത്. നൂതന ഡോള്‍ബി 7.1 ഇമ്മേഴ്സീവ് ഓഡിയോയും നെക്സ്റ്റ്-ജെന്‍ 3D സാങ്കേതികവിദ്യയുമാണ് മറ്റൊരു പ്രത്യേകത.

സിനിമ ആസ്വാദനം അതിവിശാലമാക്കുന്ന വിധത്തിലാണ് മൾട്ടി-ഫോർമാറ്റ് ഓഡിറ്റോറിയങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ന്യൂഡൽഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിന് ശേഷം രാജ്യത്തെ നാലാമത്തെ പിവിആർ സൂപ്പർപ്ളക്സാണ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്.

‘ലുലു ഗ്രൂപ്പുമായി സഹകരിച്ച് കേരളത്തിൽ ഒരിക്കൽ കൂടി മികച്ച സിനിമാ അനുഭവം ഒരുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പിവിഅർ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് ബിജ്ലി പറഞ്ഞു. പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന വമ്പിച്ച പിന്തുണയാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സിനിമാറ്റിക് അനുഭവം ലോകനിലവാരത്തിലേക്ക് കൊണ്ടുവരാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.

വൻനിര സിനിമകളാണ് വരാനിരിക്കുന്നത് എന്നതും, പ്രേക്ഷകരുടെ ആവേശവും പ്രതീക്ഷയും വാനോളമാണ് എന്നതും കണക്കിലെടുക്കുമ്പോൾ ഞങ്ങളുടെ ശ്രമങ്ങളും ആശയങ്ങളും സിനിമ ആസ്വാദകർ തിരിച്ചറിയുമെന്ന ഉത്തമ വിശ്വാസമുണ്ട്,’ അജയ് പറഞ്ഞു

കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്സിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫ് അലി പറഞ്ഞു. ‘നവ്യാനുഭവം ഒരുക്കാനാണ് എല്ലായിപ്പോഴും ഞങ്ങളുടെ ശ്രമം.

ഐമാക്സ് (IMAX) ഉൾപ്പെടുന്ന ഈ പതിയ പിവിആർ സൂപ്പർപ്ളെക്സ് തലസ്ഥാന നഗരത്തിലെ എല്ലാ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും ഏറ്റവും മികച്ച വിനോദ കേന്ദ്രമെന്ന നിലയിൽ ഞങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കും. പിവിആറിന്റെ ലോഞ്ചിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരുവനന്തപുരത്തെ സിനിമ പ്രേമികൾക്കിടയിൽ ആദ്യ ദിവസം തന്നെ ഈ സംരംഭം സൂപ്പർ ഹിറ്റാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ യൂസഫ് അലി പറഞ്ഞു.

ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന സമകാലിക ശൈലിയിലാണ് സൂപ്പർപ്ലക്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോയറിൽ മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്ലോട്ടിങ് ഐലൻഡ് ഇഫക്റ്റ് തിയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും. സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ് ലക്ഷ്വറി സക്രീനുകളായ LUXE യുടെ മുഖ്യആകർഷണം.

ഓഡിറ്റോറിയങ്ങളുടെ ഭിത്തികൾ ‘V’ മാതൃകയിലാണന്നതെന്നും തിയറ്റർ അനുഭവം വിത്യസതമാക്കുന്നു. കൂടാതെ IMAX, LUXE വിഭാഗങ്ങളിൽ പ്രത്യേക വ്യക്തിഗത ലോഞ്ചുകളും ഉണ്ട്. പ്രഗത്ഭരായ അഭിനേതാക്കളുടെയും അഭിനേത്രിമാരുടേയും ക്യൂറേറ്റ് ചെയ്ത കലാസൃഷ്ടികൾ ഈ ലോഞ്ചുകളെ അത്യാകർഷകങ്ങളാക്കുന്നു.

ദക്ഷിണേന്ത്യയിൽ പിവിആറിന്റെ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ചുവട് പിടിച്ചാണ് തിരുവനന്തപുരത്ത് ആദ്യത്തെ സൂപ്പർപ്ളേക്സ് സ്ഥാപിച്ചതെന്ന് പിവിആർ ജോയിന്റ് മാനേജിങ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജിലി അറിയിച്ചു.

‘പിവിആറിന്റെ വളർച്ചയ്ക്ക് ഒരുപാട് സാധ്യതയും സഹകരണവും കേരളത്തിൽനിന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും നൂതനമായ പിവിആർ സിനിമാശാലകളിൽ ഒന്നായി തലയുയർത്തി നിൽകുന്ന തിരുവനന്തപുരത്തെ ലുലു പിവിആർ, ഒരു സമഗ്രമായ ചലച്ചിത്രാനുഭവത്തിന് സാക്ഷ്യം വഹിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്.’

പിവിആർ

തിരുവനന്തപുരത്തും ആരംഭിച്ചതോടെ 2022-23 സാമ്പത്തിക വർഷം 76 നഗരങ്ങളിലെ (ഇന്ത്യയിലേയും ശ്രീലങ്കയിലേയും) 176 പ്രോപ്പർട്ടികളിൽ 876 സ്‌ക്രീനുകളുള്ള പിവിആർ അതിന്റെ വളർച്ച കുടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ്. വ്യത്യസ്ത അഭിരുചികളുള്ള പ്രേക്ഷകർക്ക് മികച്ച സിനിമാ അനുഭവം നൽകുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഫിലിം എക്സിബിഷൻ ബിസിനസിലെ ഇന്ത്യയിലെ ലീഡേഴ്സാണ് പിവിആർ.

1997ൽ സ്ഥാപിതമായ പിവിആറിന്റെ സവിശേഷതകളാണ് ശിശു സൗഹാർദ്ദ സിനിമാ പ്രദർശനശാലകൾ, ഏറ്റവും പുതിയ സ്‌ക്രീനിങ് ടെക്‌നോളജി, മികച്ച ശബ്ദ സംവിധാനങ്ങൾ, എഫ് & ബി ഓഫറുകളുടെ വിപുലമായ ശ്രേണി, പ്രാദേശിക സിനിമാ പ്രേക്ഷകർക്കായി വൈവിധ്യമാർന്ന ഉള്ളടക്കം തുടങ്ങിയവ.

Director’s Cut, LUXE, Sapphire, IMAX, 4DX, P[XL], Playhouse and PVR Onyx തുടങ്ങി വൈവിദ്യമാർന്ന പ്രീമിയം സ്ക്രീൻ വിഭാഗങ്ങളുടെ ഒരു നിര സിനിമ സേനങ്ങളാണ് പിവിആർ വാഗ്ദാനം ചെയ്യുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Keralas first imax in trivandrum lulu mall