scorecardresearch

എന്താണ് സോഷ്യൽ മീഡിയ പോസ്റ്റുകളിലെ 'ഷാഡോ ബാൻ'?

നമ്മൾ സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റിന് പ്രതീക്ഷിച്ച ലൈക്കോ റിയാക്ഷനോ കിട്ടാതെ വരുന്നുണ്ടോ? ആ പോസ്റ്റ് മറ്റു ആളുകൾ കാണുന്നില്ലേ എന്ന സംശയം ഉണ്ടോ?എന്താണ് പോസ്റ്റുകൾക്ക് സംഭവിക്കുന്നതെന്നറിയാം

നമ്മൾ സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റിന് പ്രതീക്ഷിച്ച ലൈക്കോ റിയാക്ഷനോ കിട്ടാതെ വരുന്നുണ്ടോ? ആ പോസ്റ്റ് മറ്റു ആളുകൾ കാണുന്നില്ലേ എന്ന സംശയം ഉണ്ടോ?എന്താണ് പോസ്റ്റുകൾക്ക് സംഭവിക്കുന്നതെന്നറിയാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
shadow banning, twitter, social media

സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആളുകൾ വളരെ കുറവാണിപ്പോൾ. സമയം കിട്ടുന്നതനുസരിച്ച് ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള മറ്റു പ്ലാറ്റ്ഫോമുകളിലും ആളുകൾ ഫൊട്ടോയോ മറ്റോ അപ്ഡേറ്റുകളായി നൽകാറുമുണ്ട്. എന്നാൽ നമ്മൾ ഇടുന്ന പോസ്റ്റിന് പ്രതീക്ഷിച്ച ലൈക്കോ റിയക്ഷനോ കിട്ടാതെ വരുന്നുണ്ടോ? ആ പോസ്റ്റ് മറ്റു ആളുകൾ കാണുന്നില്ലേ എന്ന സംശയം തോന്നിയേക്കാം. ചിലപ്പോൾ നിങ്ങൾ ഷാഡോ ബാൻ ചെയ്യപ്പെട്ടതായിരിക്കാം.

Advertisment

സോഷ്യൽ മീഡിയയിൽ ഇടുന്ന ഒരു അപ്ഡേറ്റ് അത് പോസ്റ്റ് ചെയ്ത വ്യക്തിക്കൊഴികെ മറ്റാർക്കും കാണാനാകാതെ അദൃശ്യമാക്കുന്ന പ്രക്രിയയാണ് ഷാഡോ ബാനിങ്. ഷാഡോ ബാൻ നടക്കുന്ന സാഹചര്യങ്ങൾ എന്താണ് എന്നറിയാം.

ട്വിറ്ററിലെ ഷാഡോ ബാനിനെക്കുറിച്ച് ഇലോൺ മസ്‌ക് പറഞ്ഞത്?

കഴിഞ്ഞ മാസം, ട്വിറ്ററിന്റെ ഉടമയായ ഇലോൺ മസ്‌കിന്റെ അംഗീകാരത്തോടെ പുറത്തിറക്കിയ ട്വിറ്റർ ഫയൽസ് എന്ന് വിളിക്കപ്പെടുന്ന കമ്പനി രേഖകളുമായി ബന്ധപ്പെട്ട് ഷാഡോ ബാൻ എന്ന വാക്ക് ഉപയോഗിച്ചിരുന്നു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപ്, 2020 ഒക്ടോബറിൽ, നിലവിലെ പ്രസിഡന്റിന്റെ മകൻ ഹണ്ടർ ബൈഡനെക്കുറിച്ചുള്ള ന്യൂയോർക്ക് പോസ്റ്റിൽനിന്നുള്ള റിപ്പോർട്ടിങ് തടയുന്നതിനായി ട്വിറ്റർ ഉദ്യോഗസ്ഥർ ചർച്ച ചെയ്തതായി അതിൽ പറയുന്നു.

Advertisment

അക്കാലത്ത് ട്വിറ്ററിന്റെ അധികാരികളായിരുന്നവർ ഷാഡോ ബാനിൽ ഏർപ്പെട്ടിരുന്നുവെന്ന് ഈ രേഖകൾ തെളിയിക്കുന്നുണ്ടെന്ന് മസ്‌ക് പറഞ്ഞു. റിപ്പോർട്ടുകൾ പരിശോധിച്ചുറപ്പിച്ചിട്ടില്ലെന്ന കാരണത്താൽ ട്വിറ്റർ ആദ്യം തങ്ങളുടെ നടപടിയെ ന്യായീകരിച്ചു. എന്നാൽ സമാനമായ ഉള്ളടക്കത്തിനുള്ള നയം മാറ്റുമെന്ന് പിന്നീട് പറഞ്ഞു.

അതേസമയം, ഷാഡോ ബാൻ ആരോപണം മസ്കിനും ലഭിച്ചിരുന്നു. ഒരു കോളേജ് വിദ്യാർഥി മസ്‌കിന്റെ സ്വകാര്യ വിമാനം എവിടെയാണെന്ന് ട്രാക്ക് ചെയ്‌തിരുന്നു. @ElonJet എന്ന ട്വിറ്റർ അക്കൗണ്ടാണ് വിദ്യാർഥി ഉപയോഗിച്ചിരുന്നത്. തന്റെ അക്കൗണ്ട് പിന്നീട് ബോധപൂർവം നിശബ്ദമാക്കിയതാണെന്ന് ട്വിറ്റർ ജീവനക്കാരിൽനിന്ന് മനസിലാക്കിയ വിദ്യാർഥി അതിനെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ അക്കൗണ്ട് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

'ഷാഡോ ബാൻ' എന്ന പദത്തിന്റെ ഉത്ഭവം എങ്ങനെ?

നമ്മൾ അറിയാതെ തന്നെ ഒരു പ്ലാറ്റ്‌ഫോം വഴി നമ്മുടെ ഓൺലൈൻ പ്രവർത്തനത്തെ മറ്റൊരാൾക്ക് കൈകാര്യം ചെയ്യാമെന്നതു തന്നെ ധൈര്യം ചോർത്തുമെന്ന്, ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ലോ പ്രൊഫ.ജോനാഥൻ സിട്രെയ്ൻ പറഞ്ഞു. “ഷാഡോ ബാൻ എന്നത് ഏതൊരു ഉപയോക്താവിന്റെയും ആശങ്കയാണ്. അവർ ശബ്ദമുയർത്തി പറയുന്നത് ശൂന്യതയിലേക്കാണ്, ഉപയോക്താക്കളെ ഒരു കുമിളയ്ക്കുള്ളിലാക്കുന്നു. അവരോട് അത് പറയുന്നുമില്ല,” അദ്ദേഹം പറഞ്ഞു.

ഷാഡോ ബാൻ എന്ന വാക്ക് 2012ൽ വന്നതാണെന്ന് കരുതുന്നു. റെഡ്ഡിറ്റ് ഉപയോക്താക്കൾ ഒരു ഗാക്കർ ലേഖനത്തിലേക്കുള്ള ലിങ്ക് നിരോധിക്കുന്നുവെന്ന് പ്ലാറ്റ്ഫോമിന്റെ അധികാരികളെ കുറ്റപ്പെടുത്തിയപ്പോഴായിരുന്നു അത്. കാലക്രമേണ ഷാഡോ ബാനിന്റെ അർഥം വികസിച്ചു. ഇപ്പോൾ, ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ തങ്ങൾ അർഹിക്കുന്ന ശ്രദ്ധ ലഭിക്കാത്തതിനെക്കുറിച്ചുള്ള അതൃപ്തി അറിയിക്കാൻ "ഷാഡോ ബാൻ" എന്ന് പറഞ്ഞേക്കാം. പ്ലാറ്റ്‌ഫോം വഴി യഥാർഥത്തിൽ ഷാഡോ ബാൻ നടക്കുന്നുണ്ടോയെന്നത് അവർ ആലോചിക്കണമെന്നില്ല.

കമ്പനികൾ ഷാഡോ ബാൻ ചെയ്യുന്നത് നിയമപരമാണോ?

"സ്വകാര്യ കമ്പനികൾക്ക് ഉള്ളടക്കത്തിന്റെ ക്രമീകരണത്തെക്കുറിച്ച് അവരുടേതായ നിയമങ്ങൾ ഉണ്ടാക്കാൻ അനുവാദമുണ്ട്. എന്നാൽ പരസ്യദാതാക്കൾക്കും ഉപയോക്താക്കൾക്കും സ്വതന്ത്ര സംഭാഷണങ്ങൾ നടത്തുന്നവർക്കും ഷാഡോ ബാൻ പ്രശ്‌നങ്ങളുണ്ടാക്കാം. കാരണം അവർക്കു മുന്നിൽ വ്യക്തമാക്കാത്ത നിയമങ്ങളാണു രഹസ്യമായി കമ്പനികൾ നടപ്പിലാക്കുന്നത്," ഇലക്‌ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷനിലെ ടെക് പോളിസി വിദഗ്ധയായ കാതറിൻ ട്രെൻഡകോസ്റ്റ പറഞ്ഞു.

ഉള്ളടക്കം ക്രമീകരിക്കുന്നതിനുളള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിവാകാൻ അവർ ഒരു കമ്പനിയെ അനുവദിക്കുന്നു. അതേസമയം, അത് നിശബ്ദമായി കൈകാര്യം ചെയ്യുന്നു. ബാൻ ചെയ്യപ്പെട്ടവർക്ക് അതിൽനിന്നു പുറത്തുവരാനുള്ള നടപടിക്രമങ്ങളുമില്ല.

ഷാഡോ ബാനിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഉയർത്തിക്കാട്ടിയത് സാമൂഹിക വിഭജനങ്ങളും ഓൺലൈനിന്റെ ഭീമമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന ടെക് കമ്പനികളെ ബാധിക്കുന്ന പ്രശ്നങ്ങളുമാണെന്നു ഹാർവാർഡിലെ സിട്രെയ്ൻ പറഞ്ഞു, “ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഞങ്ങൾക്ക് യോജിക്കാൻ കഴിയില്ല. അത് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞങ്ങളോട് പറയുന്ന ആരെയും ഞങ്ങൾ വിശ്വസിക്കുന്നില്ല.” അദ്ദേഹം പറഞ്ഞു.

ന്യൂയോർക്ക് ടൈംസിലാണ് ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്.

Ban Social Media Elon Musk Twitter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: