scorecardresearch

Explained: ഓക്‌സ്‌ഫോർഡ് കോവിഷീൽഡ് കോവിഡ് പ്രതിരോധ മരുന്നിന്റെ പരീക്ഷണം നിർത്തിവയ്ക്കുമ്പോൾ?

നിലവിൽ പരീക്ഷണങ്ങൾ താൽക്കാലികമായി മാത്രമാണ് നിർത്തിവച്ചിരിക്കുന്നത്

നിലവിൽ പരീക്ഷണങ്ങൾ താൽക്കാലികമായി മാത്രമാണ് നിർത്തിവച്ചിരിക്കുന്നത്

author-image
WebDesk
New Update
coronavirus, coronavirus vaccine, corona vaccine, astrazeneca vaccine, astrazeneca vaccine news, astrazeneca vaccine status, coronavirus vaccine india, coronavirus vaccine update, covid 19, oxford covid vaccine, oxford covid vaccine update, oxford covid 19 vaccine, covid 19 vaccine, covid 19 vaccine update, covid 19 vaccine latest news, coronavirus vaccine latest update

ലോകത്താകമാനം കോവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്നതിനിടയിലാണ് പ്രതിരോധ മരുന്നിനായുള്ള കാത്തിരിപ്പിനും ഇടവേള വീഴുന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്‌സിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കുകയാണെന്ന് ആസ്ട്രസെനെക ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. മരുന്ന് പരീക്ഷിച്ച ഒരു വോളണ്ടിയർക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ആസ്ട്രസെനെക പരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇത് സ്വാഭാവിക നടപടിയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Advertisment

ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കവെയാണ് നിർത്തിവയ്ക്കാൻ ആസ്ട്രസെനെക തീരുമാനിച്ചിരിക്കുന്നത്. അമേരിക്ക, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി അറുപതോളം കേന്ദ്രങ്ങളിലാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം നടക്കുന്നത്. ഇന്ത്യയിൽ വാക്സിന്റെ രണ്ടും മൂന്നും ഘട്ടം സംയോജിതമായാണ് നടക്കുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച പരീക്ഷണങ്ങളുടെ ഭാഗമായി ഇതിനോടകം നൂറോളം ആളുകൾ വാക്സിൻ ഡോസ് സ്വീകരിച്ചുകഴിഞ്ഞു.

Also Read: നാലുമാസം കൊണ്ടൊരു ആശുപത്രി സമുച്ചയം; കാസർഗോട്ടുകാരെ വിസ്മയിപ്പിച്ച് ടാറ്റ

എന്തുകൊണ്ടാണ് ഓക്‌സ്‌ഫോർഡ്-ആസ്ട്രസെനെക വാക്സിൻ പരീക്ഷണം നിർത്തിവച്ചിരിക്കുന്നത്?

Advertisment

എന്താണ് സംഭവിച്ചതെന്ന് ആസ്ട്രാസെനെക്ക വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇംഗ്ലണ്ടിൽ വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായ ഒരാൾക്ക് അഞ്ജാത രോഗം പിടിപ്പെട്ടതായാണ് റിപ്പോർട്ട്. ഇക്കാരണത്താലാണോ പരീക്ഷണങ്ങൾ നിർത്തിവച്ചിരിക്കുന്നതെന്നും വ്യക്തമല്ല.

ഇപ്പോൾ പരീക്ഷണങ്ങൾക്കൊണ്ട് എന്താണ് അർഥമാക്കുന്നത്?

നിലവിൽ പരീക്ഷണങ്ങൾ താൽക്കാലികമായി മാത്രമാണ് നിർത്തിവച്ചിരിക്കുന്നത്. വോളന്റിയറിന് സംഭവിച്ചിരിക്കുന്ന രോഗം എന്താണെന്ന് മനസിലാക്കേണ്ടതുണ്ട്. ഇത് എത്ര നാൾ നീണ്ടുപോകുമെന്ന് പറയാൻ സാധിക്കില്ല. ഇപ്പോൾ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ഉയരുന്ന സംശയങ്ങളും ചോദ്യങ്ങളും അപ്രസക്തമാണ്. കാരണം പരീക്ഷണ ഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണ്.

എന്നാൽ ഇത് കോവിഡ് വാക്സിൻ നിർമ്മിക്കുന്നതിന്റെയും ലഭ്യമാക്കുന്നതിന്റെയും സമയക്രമത്തെ മാത്രമാണ് നേരിട്ട് ബാധിക്കുക. മറ്റ് വാക്സിൻ നിർമാതാക്കളെ പോലെ തന്നെ അടുത്ത വർഷം ആദ്യ ഘട്ടത്തിൽ തന്നെ വാക്സിൻ ജനങ്ങളിലെത്തിക്കാനാണ് ആസ്ട്രാസെനെക്കയും ലക്ഷ്യമിടുന്നത്.

എന്താണ് ഈ വലിയ പ്രത്യാഘാതങ്ങൾ?

ഒരു കൊറോണ വൈറസ് വാക്സിൻ എത്രയും വേഗം നിർമ്മിക്കാനുള്ള നിലവിലെ തിരക്കിൽ, പതിവ് റെഗുലേറ്ററി നടപടിക്രമങ്ങൾ മറികടന്നു, ഇത് വിദഗ്ധർക്കിടയിലും ശാസ്ത്രജ്ഞർക്കിടയിലും ആശങ്ക വർധിപ്പിക്കുന്നു. എല്ലാ തരത്തിലും അടുത്ത വർഷം തുടക്കം തന്നെ വാക്സിൻ തയ്യാറാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അങ്ങനെയെങ്കിൽ ഇതുവരെ വളരെ പെട്ടെന്ന് നിർമിക്കപ്പെട്ടിട്ടുള്ള വാക്സിനായിരിക്കും അത്.

എന്നാൽ ഇപ്പോൾ, പ്രത്യേകിച്ച് അമേരിക്കയിൽ ഈ വർഷം തന്നെ വാക്സിൻ പുറത്തിറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് വാക്സിൻ ലഭ്യമാക്കണമെന്ന രാഷ്ട്രീയ നീക്കങ്ങളുടെകൂടെ ഭാഗമാണത്. രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാൾഡ് ട്രംപ് ഈ വർഷം തന്നെ വാക്സിൻ പുറത്തിറക്കുമെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ രണ്ടാം വരവിന് കളമൊരുക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

അമേരിക്കയിൽ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും എത്രയും വേഗം വാക്സിൻ കണ്ടെത്താനുള്ള തിരക്കുണ്ട്. അതിനർത്ഥം മൂന്നാം ഘട്ടം ഒഴിവാക്കുകയെന്നതാണ്. ഇതിന്റെ ഭാഗമായാണ് റഷ്യയിലും ചൈനയിലുമെല്ലാം മൂന്നാം ഘട്ട പരീക്ഷണമില്ലാതെ വാക്സിൻ പുറത്തിറക്കിയത്. പലയിടങ്ങളിൽ നിന്നും ശക്തമായ വിമർശനം ഉയർന്നതിന് ശേഷം മാത്രമാണ് മൂന്നാം ഘട്ട പരീക്ഷണത്തിന് ഇവർ ഇപ്പോൾ തയ്യാറാകുന്നത്.

ഇന്ത്യയിലും പരീക്ഷണൾ നിർത്തിവയ്ക്കുന്നു

കോവിഷീൽഡ് കോവിഡ് പ്രതിരോധ മരുന്നിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ ട്രയൽ താൽക്കാലികമായി നിർത്തിവച്ച് വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐ‌ഐ). മരുന്നിന്റെ ആഗോള പരീക്ഷണം നിര്‍ത്തിവെക്കുമെന്ന് ആസ്ട്രസെനെക ചോവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിറകേയാണ് ഇന്ത്യയിലെ പരീക്ഷണം നിർത്തിവയ്ക്കാനുള്ള എസ്‌ഐഐയുടെ തീരുമാനം.

“ഞങ്ങൾ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയാണ്, ആസ്ട്രാസെനെക്ക ട്രയൽ പുനരാരംഭിക്കുന്നതുവരെ ഇന്ത്യയില ട്രയൽ താൽക്കാലികമായി നിർത്തുകയാണ്,” എസ്‌ഐഐ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. “ഞങ്ങൾ ഡിസിജിഐയുടെ നിർദ്ദേശങ്ങൾ പാലിക്കുകയാണ്, മാത്രമല്ല പരീക്ഷണങ്ങളെക്കുറിച്ച് കൂടുതൽ അഭിപ്രായം പറയാനും കഴിയില്ല,” പ്രസ്താവനയിൽ പറയുന്നു.

ഇനിയെന്ത്?

നിലവിലെ സാഹചര്യം മനസിലാക്കാനും ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനും വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഡിഎസ്എംബി യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം കൂടുതൽ ആളുകളിൽ പരീക്ഷണം തുടരണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. എന്തെങ്കിലും ഗുരുതരമായ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയാൽ, ട്രയലുകൾ നിർത്താൻ പോലും ഇത് ശുപാർശചെയ്യാം.

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: