scorecardresearch

വനിതാ പ്രാതിനിധ്യം വർധിച്ചു, മുസ്ലീം പ്രാതിനിധ്യം കുറഞ്ഞു... തൃണമൂൽ സ്ഥാനാർത്ഥി പട്ടിക അർത്ഥമാക്കുന്നത്

സ്ഥാനാർത്ഥി പട്ടികയിൽ, വനിതാ സ്ഥാനാർത്ഥികളെ ഉൾപെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച മമത പട്ടികയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും നിന്നുള്ളവരെ ഉൾപ്പെടുത്തി സന്തുലിതാവസ്ഥ കണ്ടെത്താനും ശ്രമിച്ചു

സ്ഥാനാർത്ഥി പട്ടികയിൽ, വനിതാ സ്ഥാനാർത്ഥികളെ ഉൾപെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച മമത പട്ടികയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും നിന്നുള്ളവരെ ഉൾപ്പെടുത്തി സന്തുലിതാവസ്ഥ കണ്ടെത്താനും ശ്രമിച്ചു

author-image
Santanu Chowdhury
New Update
West Bengal elections, Bengal polls, Trinamool Congress, Mamata Banerjee, Mamata Nandigram, Indian Express, ബംഗാൾ, തിരഞ്ഞെടുപ്പ്, മമത, തൃണമൂൽ, ടിഎംസി, മമത ബാനർജി, പശ്ചിമ ബംഗാൾ, പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്, ബംഗാൾ തിരഞ്ഞെടുപ്പ്, ie malayalam

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി അധ്യക്ഷ മമത ബാനർജി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 294 സീറ്റുകളിൽ 291 സീറ്റുകളിലും ടിഎംസി മത്സരിക്കും. ശേഷിക്കുന്ന മൂന്ന് സീറ്റുകൾ സഖ്യ പങ്കാളിയായ ഗോർഖ ജൻമുക്തി മോർച്ചയ്ക്ക് (ജിജെഎം) നൽകും. നന്ദിഗ്രാം നിയോജകമണ്ഡലത്തിൽ നിന്നാണ് മമത മത്സരിക്കുക. മുൻപ് മമത മത്സരിച്ചിരുന്ന ഭബാനിപൂർ സീറ്റ് പാർട്ടി നേതാവ് ശോഭാന്ദേബ് ചതാപാധ്യായയ്ക്ക് വിട്ടുകൊടുത്തിട്ടുണ്ട്.

Advertisment

സ്ഥാനാർത്ഥി പട്ടികയിൽ, വനിതാ സ്ഥാനാർത്ഥികളെ ഉൾപെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച മമത പട്ടികയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും നിന്നുള്ളവരെ ഉൾപ്പെടുത്തി സന്തുലിതാവസ്ഥ കണ്ടെത്താനും ശ്രമിച്ചു. പട്ടികയിൽ 50 വനിതാ സ്ഥാനാർത്ഥികളാണുള്ളത്. മൊത്തം സ്ഥാനാർത്ഥികളുടെ 17 ശതമാനം വരുമിത്. 79 പട്ടികജാതി സ്ഥാനാർത്ഥികൾ (27 ശതമാനം ), 42 മുസ്ലിം സ്ഥാനാർത്ഥികൾ (14 ശതമാനം ), 17 എസ്ടി സ്ഥാനാർത്ഥികൾ (5 ശതമാനം) എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. അഭിനേതാക്കൾ, ഗായകർ, ഡോക്ടർമാർ, കായിക താരങ്ങൾ, എഴുത്തുകാർ, മുൻ ഐപിഎസ് ഉദ്യോഗസ്ഥർ, ഹെവിവെയ്റ്റ് പാർട്ടി നേതാക്കൾ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. 80 വയസ്സിനു മുകളിലുള്ള നേതാക്കളെ പട്ടികയിൽ ഒഴിവാക്കിയിട്ടുണ്ട്.

Read More: ഇടത് പക്ഷ-കോൺഗ്രസ്-ഐഎസ്എഫ് സംയുക്ത റാലിക്ക് ശേഷം; പശ്ചിമ ബംഗാളിലെ പുതിയ മുന്നണി അർത്ഥമാക്കുന്നത്

160 സീറ്റുകളിൽ പുതിയ സ്ഥാനാർത്ഥികളാണ്. 114 പുതു മുഖങ്ങൾ പട്ടികയിൽ ഉണ്ട്. അഞ്ച് മന്ത്രിമാർ (അമിത് മിത്ര, ബച്ചു ഹാൻസ്ഡ, രത്‌ന ഘോഷ് കാർ, റെസാക് മൊല്ല, പൂർണേന്ദു ബോസ്) ഉൾപ്പെടെ 28 സിറ്റിംഗ് എം‌എൽ‌എമാർക്ക് ടിക്കറ്റ് നൽകിയിട്ടില്ല.

സ്ത്രീകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്

Advertisment

പാർട്ടിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘ബംഗ്ലാ നിജർ മെയ്‌കേ ചായ്’ (ബംഗാളിന് സ്വന്തം മകളെ വേണം), എന്നതിന് അനുഗുണമായി ടിഎംസി ഇത്തവണ 50 വനിതാ സ്ഥാനാർത്ഥികളെ നിർത്തി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ അഞ്ച് വനിതാസ്ഥാനാർത്ഥികൾ കൂടുതലാണ് ഇത്തവണ. ബിജെപിയെ എതിരിടാൻ വനിതാ വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ടാക്കാൻ പാർട്ടി ശ്രമിക്കുകയാണെന്ന് ഈ നീക്കത്തിൽ നിന്ന് വ്യക്തമാണ്. തൃണമൂൽ വിട്ട് ബിജെപി എംപി ആയി മാറിയ സൗമിത്ര ഖാന്റെ ഭാര്യ സുജാത ഖാനും തൃണമൂൽ ടിക്കറ്റ് നൽകിയിട്ടുണ്ട്. അതേസമയം,ബിജെപിയിലേക്ക് പോയ മുൻ സംസ്ഥാന മന്ത്രി സോവൻ ചാറ്റർജിയുടെ ഭാര്യ രത്‌ന ചാറ്റർജിക്ക് സോവന്റെ നിയോജകമണ്ഡലമായ ബെഹാല പൂർബയിൽ നിന്ന് മത്സരിക്കാനും ടിഎംസി ടിക്കറ്റ് നൽകിയി.

എസ്‌സി / എസ്ടി സമുദായങ്ങൾക്ക് പ്രാധാന്യം

ഇത്തവണ ടി‌എം‌സി അഭൂതപൂർവമായ തരത്തിൽ പട്ടികജാതി സമുദായങ്ങളിൽ നിന്നുള്ള 79 സ്ഥാനാർത്ഥികളെയും പട്ടിക വർഗ സമുദായങ്ങളിൽ നിന്നുള്ള 17 സ്ഥാനാർത്ഥികളെയും നിർത്തി. പശ്ചിമ ബംഗാളിൽ 68 മണ്ഡലങ്ങൾ പട്ടികജാതി സമുദായങ്ങൾക്കും 16 നിയോജകമണ്ഡലങ്ങൾ പട്ടികജാതി സമുദായങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിൽ വേരുകളുള്ളതായി കരുതുന്ന, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പക്ഷത്തേക്ക് അനുഭാവം പ്രകടിപ്പിച്ച അഭയാർഥി സമൂഹമായ മാതുവാസ് ഉൾപ്പെടെയുള്ള എസ്‌സി / എസ്ടി സമുദായങ്ങളെ ആകർഷിക്കാൻ തൃണമൂൽ ലക്ഷ്യമിടുന്നു. ഈ സമുദായങ്ങളിലെ അംഗങ്ങൾക്ക് കൂടുതൽ ടിക്കറ്റുകൾ നൽകിക്കൊണ്ട്, മമത ബാനർജി തന്റെ പാർട്ടി കൃത്യമായ സന്ദേശം അയയ്ക്കാൻ ശ്രമിക്കുകയാണ്.

Read More: പശ്ചിമ ബംഗാളിലെ എട്ട് ഘട്ടമായുള്ള തിരഞ്ഞെടുപ്പ് അർത്ഥമാക്കുന്നതെന്ത്?

മുസ്ലീംകളെ പ്രീതിപ്പെടുത്തുന്നവരെന്ന പേര് ഒഴിവാക്കുന്നു

ടിഎംസിയിൽ ഇത്തവണ മുസ്ലിം സ്ഥാനാർത്ഥികളുടെ എണ്ണം കുറവാണ്. 2016 ൽ 57 മുസ്ലീം സ്ഥാനാർത്ഥികൾക്ക് പാർട്ടി ടിക്കറ്റ് നൽകിയിരുന്നു, ഇത്തവണ അത് 42 ആയി കുറഞ്ഞു. ഇത് മുസ്ലീം പ്രീണനം എന്ന ടാഗ് ഇല്ലാതാക്കാനുള്ള ശ്രമമാണ് എന്ന് പാർട്ടിയിലെ ആളുകളുടെ അഭിപ്രായപ്പെടുന്നു. തൃണമൂൽ മുസ്ലീം പ്രീണനം നടത്തുന്നു എന്ന വാദം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ പലപ്പോഴും മമതയെ ലക്ഷ്യമിട്ടിരുന്നു. മറുവശത്ത്, ഉയർന്ന ശതമാനം ഹിന്ദി സംസാരിക്കുന്ന വോട്ടർമാരുള്ള പല മണ്ഡലങ്ങളിലും പ്രതിപക്ഷത്തിന് അനുകൂലമായി ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കുന്നത് തടയാൻ ഇത് സഹായിക്കും.

ഭരണ വിരുദ്ധ വികാരത്തെ നേരിടുക

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിഎംസിക്ക് 114 പുതിയ മുഖങ്ങളുണ്ട്. കൂടാതെ 160 സീറ്റുകളിലുള്ള സ്ഥാനാർത്ഥികളെയും മാറ്റി. ഭരണ വിരുദ്ധ വികാരത്തെ മറിക്കാനായി വോട്ടർമാർക്ക് മുന്നി മികച്ച സ്ഥാനാർത്ഥികളെ ഇറക്കാനാണ് ഇതിലൂടെ പാർട്ടി ശ്രമിക്കുന്നത്. 2006 ൽ മുൻ ഇടതുമുന്നണി 150 സീറ്റുകളിൽ സ്ഥാനാർത്ഥികളെ മാറ്റിയിരുന്നു. ഇത് സംസ്ഥാനത്തെ 230 സീറ്റുകളിൽ വിജയിക്കാൻ പാർട്ടിയെ സഹായിച്ചു. പഴയതും പുതിയതുമായ നേതാക്കൾ തമ്മിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിന് പുതുമുഖങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിനും ഊന്നൽ നൽകിയിട്ടുണ്ട്.

Read More: പുതുച്ചേരിയിൽ സംഭവിച്ചത്; ബിജെപി പ്രയോഗിച്ച രാഷ്ട്രീയ തന്ത്രങ്ങൾ ഇവയെല്ലാം

സെലിബ്രിറ്റികൾ

2011 ൽ അധികാരത്തിൽ വന്നതിനുശേഷം മമത ബാനർജി എല്ലായ്പ്പോഴും ബംഗാളി ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്. നേരത്തെ മിക്ക അവസരങ്ങളിലും ടി‌എം‌സിക്ക് ധാരാളം സീറ്റുകൾ നേടാൻ താരങ്ങൾ സഹായിച്ചിട്ടുണ്ട്. നടന്മാരായ ദേവ്, മൂൺ മൂൺ സെൻ, അന്തരിച്ച നടൻ തപസ് പാൽ, ശതാബ്ദി റോയ്, മിമി ചക്രബർത്തി, നുസ്രത്ത് ജഹാൻ, ദേബശ്രീ റോയ് തുടങ്ങിയവർ ടിഎംസി ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചു. സമാനമായ ഫലം പുറപ്പെടുവിക്കാൻ നടന്മാരായ സോഹാം ചക്രബർത്തി, സയാന്തിക ബാനർജി, സയാനി ഘോഷ്, ജൂൺ മാലിയ, കശാനി ബാനർജി, കാഞ്ചൻ മല്ലിക്, സംവിധായകൻ രാജ് ചക്രവർത്തി, ഗായിക അദിതി മുൻഷി എന്നിവരെ ഇത്തവണയും പാർട്ടി നിർത്തിയിട്ടുണ്ട്.

West Bengal Assembly Elections 2021 Mamata Banerjee West Bengal Trinamool Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: