/indian-express-malayalam/media/media_files/uploads/2022/04/santosh-trophy-2022-fixture-match-time-ticket-rate-all-you-need-to-know-639637.jpg)
Santosh Trophy 2022: സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനെ വരവേല്‍ക്കാന്‍ മലപ്പുറവും കേരളത്തിലെ ഫുട്ബോള്‍ ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. കോവിഡിന്റെ തീവ്രത കുറഞ്ഞതോടെ ഗ്യാലറി നിറയുമെന്ന കാര്യത്തില്‍ സംശയമില്ല. മലപ്പുറം മഞ്ചേരി പയ്യനാട്, കോട്ടപ്പടി എന്നീ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. ഏപ്രില്‍ 16 നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. മേയ് രണ്ടിനാണ് ഫൈനല്‍. ടൂര്‍ണമെന്റ് സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ അറിയാം.
ഗ്രൂപ്പുകള്‍
രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങള്‍. ഒരു ഗ്രൂപ്പില്‍ അഞ്ച് ടീമുകള്‍ ഉണ്ടായിരിക്കും. ഒരു ടീമിന് നാല് മത്സരങ്ങളായിരിക്കും ഉണ്ടാവുക. ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും.
ഗ്രൂപ്പ് എ: മേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, കേരളം.
ഗ്രൂപ്പ് ബി: ഗുജറാത്ത്, കര്‍ണാടക, ഒഡീഷ, സര്‍വീസസ്, മണിപൂര്‍.
ഗ്രൂപ്പ് എ മത്സരക്രമം
(തിയതി, മത്സരം, സമയം, സ്റ്റേഡിയം എന്നീ ക്രമത്തില്‍)
ഏപ്രില്‍ 16: പശ്ചിമ ബംഗാള്‍-പഞ്ചാബ്, രാവിലെ 9.30, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
എപ്രില്‍ 16: കേരളം-രാജസ്ഥാന്‍, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
എപ്രില്‍ 18: രാജസ്ഥാന്‍-മേഘാലയ, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
എപ്രില്‍ 18: കേരളം-പശ്ചമ ബംഗാള്‍, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
ഏപ്രില്‍ 20: പഞ്ചാബ്-രാജസ്ഥാന്‍, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
ഏപ്രില്‍ 20: കേരളം-മേഘാലയ, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
ഏപ്രില്‍ 22: പശ്ചിമ ബംഗാള്‍-മേഘാലയ, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
ഏപ്രില്‍ 22: കേരളം-പഞ്ചാബ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
ഏപ്രില്‍ 24: രാജസ്ഥാന്‍-പശ്ചിമ ബംഗാള്‍, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
ഏപ്രില്‍ 24: മേഘാലയ-പഞ്ചാബ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
ഗ്രൂപ്പ് ബി മത്സരക്രമം
ഏപ്രില്‍ 17: ഒഡിഷ-കര്‍ണാടക, രാവിലെ 9.30, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
എപ്രില്‍ 17: മണിപൂര്‍-സര്‍വീസസ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
എപ്രില്‍ 19: രാജസ്ഥാന്‍-മേഘാലയ, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
എപ്രില്‍ 19: മണിപൂര്‍-ഒഡീഷ, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
ഏപ്രില്‍ 21: ഗുജറാത്ത്-മണിപൂര്‍, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
ഏപ്രില്‍ 21: കര്‍ണാടക-സര്‍വീസസ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
ഏപ്രില്‍ 23: കര്‍ണാടക-മണിപൂര്‍, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
ഏപ്രില്‍ 23: ഒഡീഷ-ഗുജറാത്ത്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
ഏപ്രില്‍ 25: സര്‍വീസസ്-ഒഡീഷ, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
ഏപ്രില്‍ 25: ഗുജറാത്ത്-കര്‍ണാടക, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
സെമി ഫൈനല്‍
ഏപ്രില്‍ 28: ഗ്രൂപ്പ് എ ജേതാക്കള്‍-ഗ്രൂപ്പ് ബി റണ്ണേഴ്സ് അപ്പ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
ഏപ്രില്‍ 29: ഗ്രൂപ്പ് ബി ജേതാക്കള്‍-ഗ്രൂപ്പ് എ റണ്ണേഴ്സ് അപ്പ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
ഫൈനല്‍
മേയ് രണ്ട്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
ടിക്കറ്റ് നിരക്കും മത്സരസമയവും
മഞ്ചേരിയിൽ ആറ് കൗണ്ടറുകളും കോട്ടപ്പടിയിൽ രണ്ട് കൗണ്ടർ വഴിയും ടിക്കറ്റ് നേരിട്ട് വാങ്ങാന്‍ സാധിക്കും. സീസൺ ടിക്കറ്റുകൾ തെരഞ്ഞെടുത്ത സഹകരണ ബാങ്കുകൾ വഴി ലഭിക്കും. പയ്യനാട് ഒരു കളി കാണാൻ ഗാലറിക്ക് 100 രൂപയും കസേരയ്ക്ക് 250 രൂപയുമാണ്. സീസൺ ടിക്കറ്റിന് ഗാലറി 1000 രൂപയും കസേര 2500 രൂപയും. വിഐപി ടിക്കറ്റിന് 1000 രൂപയാണ്. വിഐപി സീസൺ ടിക്കറ്റ് 10,000 രൂപയും. കോട്ടപ്പടിയിൽ ഗാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഒരു മത്സരത്തിന് 50 രൂപയും സീസൺ ടിക്കറ്റിന് 400 രൂപയുമാണ്.
പയ്യനാട് എല്ലാ മത്സരങ്ങളും രാത്രി എട്ടിന് തുടങ്ങും. കോട്ടപ്പടിയിൽ രാവിലെ 9.30 നും വൈകിട്ട് നാലിനുമാണ് കളി. മേയ് രണ്ട് രാത്രി എട്ടിന് പയ്യനാട് വച്ചാണ് ഫൈനൽ.
Also Read: കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം, യുപിഐ ഉപയോഗിച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us