scorecardresearch

Covid-19 Vaccine: പ്രതീക്ഷ നല്‍കി പരീക്ഷണ ഫലം; ഫൈസര്‍ നിര്‍മ്മാണത്തിന് ഒരുങ്ങുന്നു

Covid-19 Vaccine: ഈ വര്‍ഷം അവസാനത്തോടെ 100 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കുമെന്നും 2021 അവസാനത്തോടെ 1.2 ബില്ല്യണ്‍ വാക്‌സിന്‍ നിര്‍മ്മിക്കുമെന്നും ഫൈസര്‍ പറഞ്ഞു

Covid-19 Vaccine: ഈ വര്‍ഷം അവസാനത്തോടെ 100 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കുമെന്നും 2021 അവസാനത്തോടെ 1.2 ബില്ല്യണ്‍ വാക്‌സിന്‍ നിര്‍മ്മിക്കുമെന്നും ഫൈസര്‍ പറഞ്ഞു

author-image
WebDesk
New Update
pfizer vaccine, ഫൈസര്‍ വാക്‌സിന്‍, coronavirus, കൊറോണവൈറസ്, coronavirus vaccine, കൊറോണവൈറസ് വാക്‌സിന്‍, covid vaccine, കോവിഡ് വാക്‌സിന്‍, project lightspeed, പ്രോജക്ട് ലൈറ്റ്‌സ്പീഡ്, covid vaccine pfizer,കോവിഡ് വാക്‌സിന്‍ ഫൈസര്‍, express explained, indian express, iemalayalam, ഐഇമലയാളം

Covid-19 Vaccine: യുഎസിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസറും ജര്‍മ്മന്‍ ബയോടെക്‌നോളജി കമ്പനി ബയോഎന്‍ടെക്കും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ്-19 വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണ ഫലം പുറത്ത് വിട്ടു. പ്രോജക്ട് ലൈറ്റ് സ്പീഡില്‍ നാല് വാക്‌സിനുകളാണ് ഈ കൂട്ടുകെട്ട് വികസിപ്പിക്കുന്നത്. അതില്‍ ഒന്നിന്റെ ഫലമാണ് വ്യാഴാഴ്ച പുറത്ത് വന്നത്.

Advertisment

പരീക്ഷണ ഫലം മറ്റു വിദഗ്ദ്ധര്‍ പരിശോധിച്ചിട്ടില്ല. എല്ലാ ജന വിഭാഗങ്ങളിലും രോഗ പ്രതിരോധ സംവിധാനത്തില്‍ ശക്തമായ പ്രതികരണം ഉണ്ടായതായി ഫലം പറയുന്നു.

Covid-19 Vaccine: What is Project Lightspeed? എന്താണ് പ്രോജക്ട് ലൈറ്റ് സ്പീഡ്?

ബയോഎന്‍ടെക്കിന് സ്വന്തമായ എംആര്‍എന്‍എയില്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നാല് വാക്‌സിനുകള്‍ ഈ പദ്ധതിയില്‍ വികസിപ്പിക്കുന്നത്. സാഴ്‌സ്-കോവി-2-ന്റെ ജനിതക ശൃംഖല പൊതുയിടത്തില്‍ ലഭ്യമായ ശേഷം ജനുവരി പകുതിയോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.

Advertisment

Read Also: Covid-19 vaccine: ഇന്ത്യയില്‍ കോവിഡ്-19 വാക്‌സിന്‍ നിര്‍മിക്കാന്‍ രണ്ട് കരാറുകള്‍ കൂടി

അവയില്‍ രണ്ടെണ്ണം (ബിഎന്‍ടി162ബി1 അല്ലെങ്കില്‍ ബിഎന്‍ടി162ബി2) മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലാണ്. യുഎസിലും ജര്‍മ്മനിയിലും ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിലാണ് ഈ വാക്‌സിനുകള്‍.

How have the trials progressed? പരീക്ഷണങ്ങളുടെ പുരോഗതി

ഏപ്രില്‍ 23-ന് ജര്‍മ്മനിയില്‍ 12 പേര്‍ക്ക് രണ്ടിലൊരു വാക്‌സിന്‍ നല്‍കി. മെയ് അഞ്ചിന് യുഎസില്‍ ആദ്യ ഘട്ട സന്നദ്ധ സേവകരില്‍ രണ്ട് വാക്‌സിനുകളില്‍ ഒന്ന് നല്‍കി.

പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ വിവരങ്ങള്‍ വിശദമായി പഠിക്കുകയും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത ശേഷം ബിഎന്‍ടി162ബി2 വാക്‌സിനെ രണ്ടും മൂന്നും ഘട്ട പഠനത്തിനായി തെരഞ്ഞെടുത്തു. 30,000 പേരിലാണ് പരീക്ഷണം നടത്തുന്നത്.

What is BNT162b2? എന്താണ് ബിഎന്‍ടി162ബി2?

മെസഞ്ചര്‍ ആര്‍എന്‍എയില്‍ (എംആര്‍എന്‍എ) രൂപാന്തരം വരുത്തിയ വാക്‌സിനാണ് ഇത്. എംആര്‍എന്‍എ ഉപയോഗിച്ചാണ് ഈ വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സാഴ്‌സ്-കോവി-2-വിന്റെ പ്രോട്ടീനെതിരായ പ്രോട്ടീന്‍ മനുഷ്യ ശരീരത്തില്‍ ഉല്‍പാദിപ്പിക്കാന്‍ ശരീരത്തിലെ കോശങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

മനുഷ്യ ശരീരത്തില്‍ എന്തെങ്കിലും ഗുണകരമല്ലാത്ത പ്രവര്‍ത്തനം ഉണ്ടാക്കുന്നുണ്ടോ, രോഗ പ്രതിരോധ ശേഷി ഉണ്ടാക്കാനുള്ള കഴിവ്, സുരക്ഷ എന്നിവയാണ് ക്ലിനിക്കല്‍ പരിശോധനയില്‍ നടത്തിയത്.

യുഎസിലെ ആദ്യ ഘട്ട പരീക്ഷണത്തില്‍ 30 മൈക്രോഗ്രാമിന്റെ രണ്ടാം ഡോസ് കുത്തിവച്ച് ഏഴ് ദിവസത്തിനുശേഷം മുതിര്‍ന്നവരിലും യുവാക്കളിലും ശക്തമായ രോഗ പ്രതിരോധ ശേഷി ഉളവാക്കാന്‍ കഴിഞ്ഞുവെന്ന് പഠനത്തില്‍ പറയുന്നു.

Why has this candidate been advanced into Phase 2/3 trials? എന്തുകൊണ്ടാണ് ഈ വാക്‌സിനെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് തെരഞ്ഞെടുത്തത്?

ജര്‍മ്മനിയില്‍ നടത്തിയ പരീക്ഷണത്തില്‍ ബിഎന്‍ടി162ബി1 ശക്തമായ ടിസെല്‍ പ്രതികരണം ഉണ്ടായതായി ഫൈസര്‍ ജൂലൈ 20-ന് പറഞ്ഞു. ബിഎന്‍ടി162ബി2 വിനെ കുറിച്ചുള്ള പഠനം തുടരുന്നുവെന്നും അന്ന് പറഞ്ഞു.

രണ്ട് വാക്‌സിനുകളും മുതിര്‍ന്നവരിലും യുവാക്കളിലും സമാനമായ രോഗ പ്രതിരോധ പ്രതികരണം സൃഷ്ടിച്ചതായി വ്യാഴാഴ്ച പുറത്ത് വന്ന പഠനത്തില്‍ പറയുന്നു. എന്നാല്‍, ബിഎന്‍ടി162ബി2 പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ തോതിലെ ഉണ്ടാക്കിയുള്ളൂ. പ്രത്യേകിച്ച് മുതിര്‍ന്നവരില്‍. ഏറ്റവും അപകട സാധ്യതയുള്ള വിഭാഗത്തില്‍ ബി2 വാക്‌സിന്‍ കുറഞ്ഞ പാര്‍ശ്വഫലങ്ങളേ സൃഷ്ടിക്കുവെന്നാണ് അര്‍ത്ഥം.

How significant are the findings? കണ്ടെത്തലുകളുടെ പ്രാധാന്യം എന്താണ്?

വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള സംവിധാനങ്ങള്‍ ഫൈസര്‍ വിപുലപ്പെടുത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ 100 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കുമെന്നും 2021 അവസാനത്തോടെ 1.2 ബില്ല്യണ്‍ വാക്‌സിന്‍ നിര്‍മ്മിക്കുമെന്നും കമ്പനി പറഞ്ഞു.

യുഎസ് സംസ്ഥാനങ്ങളായ മസാച്ചുസെറ്റ്‌സ്, മിഷിഗണ്‍, മിസൗറി എന്നിവയില്‍ കമ്പനി സ്വന്തം സൗഗര്യങ്ങളില്‍ വാക്‌സിന്‍ നിര്‍മ്മിക്കും. ബല്‍ജിയത്തിലും വാക്‌സിന്‍ നിര്‍മ്മിക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ നിര്‍മ്മിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പിട്ടു.

Read Also: Covid-19 vaccine: ജനസംഖ്യയുടെ മൂന്നിരട്ടിയോളം കോവിഡ്-19 വാക്‌സിന്‍ ഡോസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി യുഎസ്

അതേസമയം തന്നെ, ജര്‍മ്മനിയില്‍ ബയോഎന്‍ടെക്ക് വാക്‌സിന്റെ ആഗോള വിതരണത്തിനായുള്ള നിര്‍മ്മാണ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നു.

Which countries will be buying the vaccine, if cleared? ഏതൊക്കെ രാജ്യങ്ങളുമായിട്ടാണ് കരാറുകള്‍?

30 മില്ല്യണ്‍ ഡോസുകള്‍ നല്‍കുന്നതിന് യുകെയുമായി കരാര്‍ ഒപ്പിട്ടുവെന്ന് ജൂലൈ 20-ന് കമ്പനി പ്രഖ്യാപിച്ചു. യുഎസ് സര്‍ക്കാര്‍ ആദ്യം 100 മില്ല്യണ്‍ ഡോസുകള്‍ 1.95 ബില്ല്യണ്‍ ഡോളറിന് വാങ്ങുമെന്നും രണ്ട് ദിവസത്തിനുശേഷം കമ്പനി പറഞ്ഞു. 500 മില്ല്യണ്‍ ഡോസുകള്‍ അധികമായി യുഎസ് വാങ്ങും.

120 മില്ല്യണ്‍ ഡോസ് വാങ്ങുന്നതിന് ജപ്പാനും ഫൈസറുമായി കരാര്‍ ഒപ്പിട്ടു. കാനഡയുമായും കരാറിലെത്തിയതായി ഓഗസ്റ്റ് അഞ്ചിന് കമ്പനി പറഞ്ഞു.

Read in English: Pfizer vaccine: what trials have found, and the implications of the results

Coronavirus Covid Vaccine Vaccination

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: