scorecardresearch

ഏപ്രിൽ 14ന് ശേഷം 'ഭാഗിക ലോക്ക്ഡൗണ്‍'

ലോക്ക്ഡൗണ്‍ അവസാനിച്ചുകഴിഞ്ഞാലും ജനങ്ങളെ ഒരുമിച്ച് പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും ഘട്ടം ഘട്ടമായേ നടപ്പാക്കാവൂ എന്നുമാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്

ലോക്ക്ഡൗണ്‍ അവസാനിച്ചുകഴിഞ്ഞാലും ജനങ്ങളെ ഒരുമിച്ച് പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും ഘട്ടം ഘട്ടമായേ നടപ്പാക്കാവൂ എന്നുമാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്

author-image
WebDesk
New Update
India lockdown, ഇന്ത്യയിൽ ലോക്ക്ഡൗണ്‍2, 1 days of India lockdown, 21 ദിവസത്തെ ലോക്ക്ഡൗണ്‍, Minister Narendra Modi, easing of curbs, lockdown impact, coronavirus india, Indian express, iemalayalam, ഐഇ മലയാളം

കൊറോണ വൈറസിനെതിരായ പ്രതിരോധ മാർഗങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച 21 ദിന ലോക്ക്ഡൗണ്‍ അവസാനിക്കാൻ ഇനി 11 ദിവസം മാത്രം. എല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോൾ 21 ദിവസം കഴിയുമ്പോൾ എന്തു ചെയ്യണം എന്നതിനെ കുറിച്ചുള്ള ചർച്ചകൾ സർക്കാർ തലത്തിൽ ആരംഭിച്ചു കഴിഞ്ഞു.

Advertisment

മുഖ്യമന്ത്രിമാരുമായി വ്യാഴാഴ്ച നടത്തിയ വീഡിയോ കോൺഫറൻസിൽ സാധ്യമായ ഒരു മാർഗം എന്ന നിലയിൽ ലോക്ക്ഡൗണ്‍ അവസാനിച്ചുകഴിഞ്ഞാലും ജനങ്ങളെ ഒരുമിച്ച് പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും ഘട്ടം ഘട്ടമായേ നടപ്പാക്കാവൂ എന്നുമാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.

തന്ത്രങ്ങൾ രൂപീകരിക്കാൻ നിർദേശങ്ങൾ അയയ്ക്കാൻ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര സർക്കാരിനിടയിൽ തന്നെ പരിമിതികളോടെയുള്ള ലോക്ക്ഡൗണ്‍ എന്ന സാധ്യതയെ കുറിച്ചുള്ള​ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഈ “പരിമിതികൾ” എങ്ങനെ നിശ്ചയിക്കും എന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, അതിൽ പ്രധാനം വൈറസ് വ്യാപനത്തിന്റെ സ്വഭാവം തന്നെയാണ്.

നിലവിൽ സർക്കാരിനുള്ളിലെ ഒരു അഭിപ്രായം, ഏപ്രിൽ 14 നകം ഒരു പുതിയ സാഹചര്യത്തിലേക്ക് എത്താനോ വൈറസ് വ്യാപനം പൂർണമായും ശമിപ്പിക്കാനോ കഴിയില്ലെങ്കിലും, വ്യാപനത്തിന് സാധ്യതയുള്ള നിർദ്ദിഷ്ട പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.

Advertisment

അത്തരത്തിലുള്ള പ്രദേശങ്ങൾ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ, ചിലപ്പോൾ രാജ്യത്ത് അത്തരത്തിലുള്ള നൂറ് കണക്കിന് പ്രദേശങ്ങൾ ഉണ്ടാകാം, അവിടങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മറ്റിടങ്ങളിൽ ജനജീവിതം സാധാരണ ഗതിയിലാക്കാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും മികച്ച മാർഗം എന്നാണ് സർക്കാർ തലത്തിലുള്ള​ ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്.

ഈ സമീപനത്തിന്റെ മറ്റൊരു നേട്ടമെന്തെന്നാൽ, എല്ലാ വിഭവങ്ങളും ഉപയോഗിച്ച് ഇത്തരം മേഖലകളിൽ കർശനവും പഴുതുകളില്ലാത്തതുമായ നീരീക്ഷണം സാധ്യമാകും എന്നതാണ്.

Read Also: കോവിഡ്-19 പ്രതിരോധം: ഉയര്‍ന്ന വയോധിക ജനസംഖ്യയും രോഗങ്ങളും കേരളത്തിന്റെ ആശങ്കകള്‍

ഡൽഹിയിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രോഗബാധിതരുടെ എണ്ണത്തിലെ കുതിച്ചു ചാട്ടമാണ് ഇതിനെ കൂടുതൽ സങ്കീർണമാക്കുന്നത്. ഒമ്പത് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ 400 ഓളം കേസുകൾ ഈ സമ്മേളനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കോവിഡ് -19 നായുള്ള പൊതുജനാരോഗ്യ വിദഗ്ധരുടെ ഉന്നതതല സാങ്കേതിക സമിതി അംഗമായ എയിംസ് ഡയറക്ടർ ഡോ. രൺ‌ദീപ് ഗുലേറിയ, പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിങ്ങനെ:

“നിലവിലെ സ്ഥിതിയിൽ രണ്ട് മൂന്ന് ചോദ്യങ്ങളുണ്ട്. ഒന്ന്, ലോക്ക്ഡൗണ്‍ എത്രനാൾ വരെ തുടരണം? രണ്ട്, അത് രാജ്യത്തുടനീളം ആയിരിക്കണമോ? മൂന്ന്, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണോ? അത് പുറത്തുവരുന്ന വിവരങ്ങളെ ആശ്രയിച്ചിരിക്കും. നമ്മുടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം, തീവ്രമേഖലകൾ, സുരക്ഷിതമായ പ്രദേശങ്ങൾ, അവ ലോക്ക്ഡൗണ്‍ കാരണം സുരക്ഷിതമായതാണോ, നിലവിൽ കാര്യമായി രോഗികളുടെ എണ്ണം വർധിക്കുന്നില്ലേ എന്നിങ്ങനെയുള്ള വിവരങ്ങൾ,” അദ്ദേഹം പറഞ്ഞു .

Read in English: Option gaining ground: After 21 days, easing of curbs, in select areas

Corona Virus Lockdown Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: