scorecardresearch

Omicron | ഒമിക്രോൺ വകഭേദത്തെക്കുറിച്ചുള്ള സംശയങ്ങൾ: ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടികൾ ഇവയാണ്

"കോവിഡ് കേസുകളുടെ വർദ്ധനവിന്റെ അളവും വ്യാപ്തിയും, ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രതയും ഇപ്പോഴും വ്യക്തമല്ല."

"കോവിഡ് കേസുകളുടെ വർദ്ധനവിന്റെ അളവും വ്യാപ്തിയും, ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രതയും ഇപ്പോഴും വ്യക്തമല്ല."

author-image
WebDesk
New Update
Omicron,Omicron variant,omicron variant in india,Omicron Variant FAQs,Omicron Symptoms,Omicron Covid-19 Variant,Coronavirus News Variant, omicron in india, omicron cases india, omicron case india, coronavirus latest news, coronavirus updates, covid -19 recent news, omicron symptoms, omicron severity, covid vaccinations, covid news, covid cases, corona live tracker, covid live news, ഒമിക്രോൺ, കോവിഡ്, കോവിഡ് വകഭേദം, IE Malayalam

കൊവിഡ്-19-ന്റെ പുതിയ വകഭേദമായ ഒമിക്രോണിനെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള വിവിധ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ വാക്സിനേഷന്റെ വേഗത്തിലുള്ള വേഗവും ഡെൽറ്റ വേരിയന്റിന്റെ ഉയർന്ന സ്വാധീനവും ഉയർന്ന സെറോപോസിറ്റിവിറ്റിക്ക് തെളിവാണെന്നും അതിനാൽ രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് "പ്രതീക്ഷിച്ചിരിക്കുന്നു" എന്നും മന്ത്രാലയം പറയുന്നു.

Advertisment

ഇന്ത്യയിൽ മൂന്നാം തരംഗത്തിന് ഒമിക്രോൺ കാരണമാവുമോ?

ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഒമിക്‌റോണിന്റെ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അതിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് ഇത് ഇന്ത്യയുൾപ്പെടെ കൂടുതൽ രാജ്യങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. “എന്നിരുന്നാലും, കേസുകളുടെ വർദ്ധനവിന്റെ അളവും വ്യാപ്തിയും, ഏറ്റവും പ്രധാനമായി ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രതയും ഇപ്പോഴും വ്യക്തമല്ല,” മന്ത്രാലയം പറഞ്ഞു.

Also Read: Omicron| ഒമിക്രോൺ കോവിഡ് വകഭേദത്തെ ആർടി-പിസിആർ പരിശോധനയിൽ കണ്ടെത്താനാവുമോ

ഇന്ത്യയിലെ വാക്സിനേഷന്റെ വേഗത്തിലുള്ള മുന്നേറ്റവും ഡെൽറ്റ വേരിയന്റിലേക്കുള്ള ഉയർന്ന അളവും ഉയർന്ന സെറോപോസിറ്റിവിറ്റിക്ക് തെളിവാണ്. ഇതിനാൽ “രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ശാസ്ത്രീയ തെളിവുകൾ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു," മന്ത്രാലയം വ്യക്തമാക്കി.

Advertisment

നിലവിലുള്ള വാക്സിനുകൾ ഒമിക്രോണിനെതിരെ ഫലപ്രദമാണോ?

നിലവിലുള്ള വാക്‌സിനുകൾ ഒമിക്രോണിനെതിരെ ഫലപ്രദമല്ല എന്നതിന് തെളിവുകളൊന്നുമില്ലെങ്കിലും, “സ്‌പൈക്ക് ജീനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ചില മ്യൂട്ടേഷനുകൾ നിലവിലുള്ള വാക്‌സിനുകളുടെ ഫലപ്രാപ്തി കുറച്ചേക്കാം” എന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. “എന്നിരുന്നാലും, വാക്സിൻ സംരക്ഷണം ആന്റിബോഡികൾ വഴിയും സെല്ലുലാർ പ്രതിരോധശേഷി വഴിയുമാണ്, ഇത് താരതമ്യേന മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ വാക്സിനുകൾ ഇപ്പോഴും ഗുരുതരമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ലഭ്യമായ വാക്സിനുകൾ ഉപയോഗിച്ചുള്ള വാക്സിനേഷൻ നിർണായകമാണ്. വാക്സിനേഷൻ എടുക്കാത്തവർ വാക്സിൻ എടുക്കണം,” മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു

ഒമിക്രോണിനെനെ എത്രമാത്രം ശ്രദ്ധിക്കണം?

“നിരീക്ഷിച്ച മ്യൂട്ടേഷനുകൾ സൂചിപ്പിക്കുന്നത് വർദ്ധിച്ച വ്യാപന ശേഷിയും രോഗപ്രതിരോധ ശേഷി മറികടക്കാനുള്ള ശേഷിയും ഈ വകഭേദത്തിന്റെ പ്രത്യേകതകളാണ്. വർധിച്ച അണുബാധകൾ പോലുള്ള ഹാനികരമായ മാറ്റത്തിന്റെ പ്രാഥമിക തെളിവുകളും ഈ വകഭേദത്തിനുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് ഒമിക്‌റോണിനെ ആശങ്കയുടെ വകഭേദമായി പ്രഖ്യാപിച്ചത് എന്നത് എടുത്തുകാണിക്കേണ്ടത് പ്രധാനമാണ്," ആരോഗ്യ മന്ത്രാലയം പറഞ്ഞു. ” "വർദ്ധിച്ച വ്യാപന ശേഷിക്കും രോഗപ്രതിരോധ ശേഷി മറികടക്കാനുള്ള ശേഷിക്കും കൃത്യമായ തെളിവുകൾ കാത്തിരിക്കുന്നു," മന്ത്രാലയം പറഞ്ഞു.

Also Read: Omicron|ഒമിക്രോൺ വകഭേദത്തെ വാക്സിനുകൾ തടയുമോ? കൂടുതൽ ഗവേഷണങ്ങളിലേക്ക് കടന്ന് ശാസ്ത്രജ്ഞർ

ആരോഗ്യ മന്ത്രാലയം എന്തെല്ലാം മുൻകരുതലുകൾ നിർദ്ദേശിച്ചിട്ടുണ്ട്?

മാസ്ക് ശരിയായി ധരിക്കേുന്നതും ഇതുവരെ വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ രണ്ട് ഡോസ് വാക്സിനുകളും പൂർത്തിയാക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പരമാവധി വായുസഞ്ചാരം ഉള്ള ഇടങ്ങൾ തിരഞ്ഞെടുക്കുന്നതും അടക്കമുള്ള മുൻകരുതൽ നടപടികൾ അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ ഉപയോഗിക്കുന്ന പരിശോധനാ രീതികൾക്ക് ഒമിക്രോൺ കണ്ടുപിടിക്കാൻ കഴിയുമോ?

ആർടി-പിസിആർ പരിശോധനയിൽ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കാൻ സ്പൈക്ക് (എസ്), എൻവലപ്പ്ഡ് (ഇ), ന്യൂക്ലിയോകാപ്‌സിഡ് (എൻ) തുടങ്ങിയ പ്രത്യേക ജീനുകൾ കണ്ടെത്താൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. "എന്നിരുന്നാലും, ഒമിക്‌റോണിന്റെ കാര്യത്തിൽ, എസ് ജീൻ വളരെയധികം പരിവർത്തനം ചെയ്യപ്പെട്ടതിനാൽ, ചില പ്രൈമറുകൾ എസ് ജീനിന്റെ അഭാവത്തെ സൂചിപ്പിക്കുന്ന ഫലങ്ങളിലേക്ക് (എസ് ജീൻ ഡ്രോപ്പ് ഔട്ട് എന്ന് വിളിക്കപ്പെടുന്നു) നയിച്ചേക്കാം," മന്ത്രാലയം പറയുന്നു.

മറ്റ് വൈറൽ ജീനുകൾ കണ്ടെത്തുകയും എന്നാൽ എസ് ജീൻ കണ്ടെത്താതിരിക്കുകയും ചെയ്യുന്ന ഈ പ്രത്യേകത ഒമിക്രോണിനെ തിരിച്ചറിയാൻ ഉപയോഗിക്കാം എന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. "എന്നിരുന്നാലും, ഒമൈക്രോൺ വകഭേദത്തിന്റെ അന്തിമ സ്ഥിരീകരണത്തിന് ജീനോമിക് സീക്വൻസിംഗ് ആവശ്യമാണ്," മന്ത്രാലയം പറഞ്ഞു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: