/indian-express-malayalam/media/media_files/uploads/2020/05/covid-old.jpg)
സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാരെയാണ് കോവിഡ്-19 ബാധിക്കാന്‍ സാധ്യതയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, യുവാക്കളേക്കാള്‍ കൂടുതല്‍ രോഗബാധ സാധ്യത മുതിര്‍ന്നവര്‍ക്കുമാണ്. എന്നാല്‍, വയോധികരായ പുരുഷന്‍മാര്‍ അവരുടെ പ്രായത്തിലെ സ്ത്രീകളേയും യുവതികളേയും യുവാക്കളേയുക്കാൾ കുറഞ്ഞ തോതിലേ കോവിഡ്-19-നെ കുറിച്ച് ആശങ്കപ്പെടുന്നുള്ളൂവെന്ന് പുതിയ പഠനം തെളിയിക്കുന്നു.
അതിനാല്‍ തന്നെ, രോഗം പിടിക്കാനുള്ള സാധ്യത വളരെക്കൂടുതലുമാണ്. ജേണല്‍സ് ഓഫ് ജെറന്റോളജിയില്‍ പ്രസിദ്ധീകരിച്ച ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഗവേഷകരുടെ പഠനത്തില്‍ പറയുന്നത് ഇപ്പോള്‍ തന്നെ അപകട സാധ്യത കൂടിയ വയോധികരുടെ കാര്യത്തില്‍ ആശങ്ക വർധിപ്പിക്കുന്നുവെന്നാണ്.
പൊതുവില്‍ പ്രായത്തിന് അനുസരിച്ച് ആശങ്കയും കുറയുന്നു. കൂടാതെ, സ്ത്രീകളെക്കാള്‍ ആശങ്ക കുറവുള്ളത് പുരുഷന്‍മാരിലാണ്. ദൈനംദിന ജീവിതത്തില്‍ കുറച്ച് നെഗറ്റീവ് ചിന്തകള്‍ പ്രകടിപ്പിക്കുന്ന മുതിര്‍ന്ന പുരുഷന്‍മാര്‍ രോഗ ലക്ഷണങ്ങളെക്കുറിച്ചും പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും ഭീകരാക്രമണങ്ങളെക്കുറിച്ചും ആശങ്കപ്പെടാറില്ലെന്ന് ജെറന്റോളജി, മനശാസ്ത്ര ഗവേഷകയായ സാറ ബാര്‍ബര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
Read Also: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടന്ന യുവതിയുടെ മക്കള്‍ക്ക് ഇനി അമ്മൂമ്മ അമ്മയാകും
വയോധികരായ പുരുഷന്‍മാര്‍ ആശങ്കപ്പെടുന്ന സ്വഭാവം കുറവാണെന്ന് അറിയാവുന്ന സാറാ ആഗോള മഹാമാരി എങ്ങനെയാണ് അവരെ ബാധിച്ചതെന്ന് മനസ്സിലാക്കുന്നതിനായി ഒരു പഠനം നടത്താന്‍ തീരുമാനിച്ചു. കോവിഡ്-19-നെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സ്വഭാവമാറ്റങ്ങളും കണ്ടെത്തുന്നതിനായി ഗവേഷകര്‍ ഓണ്‍ലൈനില്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചു.
പഠനം അമ്പരപ്പിക്കുന്നതായിരുന്നു. ചോദ്യാവലിയില്‍ പങ്കെടുത്തവരില്‍ മറ്റു പ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വയോധികരായ പുരുഷന്‍മാര്‍ക്ക് ആശങ്ക കുറവാണെന്നും പെരുമാറ്റ മാറ്റങ്ങള്‍ വളരെക്കുറച്ചേ ജീവിതത്തില്‍ സ്വീകരിച്ചിട്ടുള്ളൂവെന്നും ഗവേഷകര്‍ കണ്ടെത്തി. അവര്‍ക്ക് മാസ്‌ക് ധരിക്കാന്‍ താല്‍പര്യക്കുറവുണ്ട്. മുഖത്ത് സ്പര്‍ശിക്കുന്നതും കുറിച്ചിട്ടില്ല. അധിക ഭക്ഷണം വാങ്ങുന്നതുമില്ല. വയോധികരില്‍ ആശങ്ക വർധിപ്പിക്കുകയല്ലെന്നും അവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും സാറ പറയുന്നു.
സ്രോതസ്സ്: ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി
Read in English: Older men worry less about Covid-19 than others: study
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us