/indian-express-malayalam/media/media_files/uploads/2021/12/gst-759.jpg)
സെയിൽസ് റിട്ടേൺ ജിഎസ്ടിആർ-1, മന്ത്ലി സമ്മറി റിട്ടേൺ ജിഎസ്ടിആർ-3ബി എന്നിവയിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിൽ നേരിട്ട് റെവന്യു റിക്കവറി നടപടികൾ ആരംഭിക്കാൻ ചരക്ക് സേവന നികുതി (ജിഎസ്ടി) അധികാരികൾക്ക് ഇപ്പോൾ അധികാരമുണ്ട്.
ഈ വർഷം ആദ്യം പാർലമെന്റ് പാസാക്കിയ ധനകാര്യ നിയമത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഈ വ്യവസ്ഥ, 2022 ജനുവരി ഒന്ന് മുതൽ നടപ്പിലാക്കാൻ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ ആശങ്കകൾക്കിടയിൽ, ഫയലിംഗിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിന് നികുതി അധികാരികൾക്ക് ഈ വ്യവസ്ഥ കൂടുതൽ അധികാരം നൽകുന്നു. ഈ വ്യവസ്ഥയുടെ ദുരുപയോഗത്തിനുള്ള സാധ്യതയെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്.
ജിഎസ്ടി അടയ്ക്കുന്നവർക്ക് ഇത് എന്താണ് അർത്ഥമാക്കുന്നത്?
ജിഎസ്ടി നിയമപ്രകാരമുള്ള ഈ വ്യവസ്ഥകൾ 2022 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി), ഡിസംബർ 21-ന് വിജ്ഞാപനം ചെയ്തു. ഇത് നേരിട്ടും നോട്ടീസ് നൽകാതെയും റവന്യൂ റിക്കവറിക്ക് അനുവദിക്കുന്നു. ഇതുവരെ, ജിഎസ്ടിആർ-1, ജിഎസ്ടിആർ-3ബി എന്നിവയിലെ പൊരുത്തക്കേടുകളിൽ ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകുകയും പിന്നീട് റിക്കവറി പ്രക്രിയ ആരംഭിക്കുകയും ചെയ്യാമെന്നായിരുന്നു വ്യവസ്ഥ.
Also Read: ഒമിക്രോണ്‍ നിയന്ത്രണം: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍
ബിസിനസ്സുകളെ സംബന്ധിച്ചിടത്തോളം, ജിഎസ്ടിആർ-1, ജിഎസ്ടിആർ-3ബി എന്നിവ പരസ്പരം പൊരുത്തപ്പെടേണ്ടത് നിർണായകമാണ്. കാരണങ്ങൾ എന്തായാലും ഇതിൽ വ്യത്യാസങ്ങൾ അനുവദിക്കില്ല.
നികുതി അധികാരികൾക്ക് ഇത് എന്താണ് അർത്ഥമാക്കുന്നത്?
വിൽപ്പനക്കാർക്കിടയിലെ വ്യാജ ബില്ലിംഗിന്റെ സമ്പ്രദായം തടയുന്നതിനും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ക്ലെയിം ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു. എന്നാൽ ഇത് നികുതി വകുപ്പിന് പ്രത്യേക വിവേചനാധികാരം നൽകുന്നുവെന്ന് നികുതി വിദഗ്ധർ പറഞ്ഞു.
"നികുതി റിക്കവറി നടപടികൾ ആരംഭിക്കുന്നതിന് ജിഎസ്ടി വകുപ്പിന് പ്രത്യേക അധികാരം നൽകുന്ന ഒരു ക്രൂരമായ വ്യവസ്ഥയാണിത്... ഈ പുതിയ മാറ്റം വ്യാജ ബില്ലർമാരുടെ ഒരു പ്രധാന ഭാഗത്തെ അറസ്റ്റ് ചെയ്തേക്കാം, എന്നാൽ ഫീൽഡ് ഓഫീസർമാർക്ക് അത്തരം വിപുലമായ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്നു. അത് തള്ളിക്കളയാൻ കഴിയില്ല," എഎംആർജി ആൻഡ് അസോസിയേറ്റ്സ് സീനിയർ പാർട്ണർ രജത് മോഹൻ പറഞ്ഞു,
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.