scorecardresearch

മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നിലെന്ത്? ആദ്യമല്ല ഈ കീഴടങ്ങൽ

ഓര്‍ഡിനന്‍സുകള്‍ക്കു പകരമായി കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലായിരുന്നു ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗോവ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ഈ തിരഞ്ഞെടുപ്പുൾ ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്

ഓര്‍ഡിനന്‍സുകള്‍ക്കു പകരമായി കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലായിരുന്നു ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗോവ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ഈ തിരഞ്ഞെടുപ്പുൾ ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്

author-image
WebDesk
New Update
Farm laws, farm laws repealed, Modi farm laws, PM Modi speech, Farm laws explained, Farm laws politics, farmers protest, latest news, malayalam news, news in malayalam, Indian express malayalam, ie malayalam

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതായി ഗുരുനാനാക്ക് ജയന്തി ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നിയമങ്ങള്‍ക്കെതിരെ പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം തുടരുകയാണ്.

ഈ നിയമങ്ങള്‍ എത്ര കാലത്തേക്ക് പ്രാബല്യത്തിലുണ്ടായിരുന്നു?

Advertisment

കാര്‍ഷികോത്പന്ന വ്യാപാര, വിപണന (പ്രോത്സാഹനവും സുഗമമാക്കലും) നിയമം 2020, വില ഉറപ്പാക്കലും കാര്‍ഷിക സേവനവും സംബന്ധിച്ച കര്‍ഷക (ശാക്തീകരണവും സംരക്ഷണവും) കരാര്‍ നിയമം 2020, അവശ്യ വസ്തു (ഭേദഗതി) നിയമം 2020 എന്നീ മൂന്നു വിവാദ നിയമങ്ങളുടെ തുടക്കം 2020 ജൂണ്‍ അഞ്ചിനായിരുന്നു. ഈ നിയമങ്ങളുടെ മുന്നോടിയായുള്ള മൂന്ന് ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതി വിജ്ഞാപനം ചെയ്തത് ഈ ദിവസമായിരുന്നു.

മൂന്നു ഓര്‍ഡിനന്‍സുകള്‍ക്കു പകരമായി കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലായിരുന്നു പാര്‍ലമെന്റ് നിയമം പാസാക്കിയത്. മൂന്നു നിയമങ്ങളും ഈ വര്‍ഷം ജനുവരി 12നു സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അതിനാല്‍ ഈ നിയമങ്ങള്‍ 221 ദിവസം മാത്രമാണു പ്രാബല്യത്തിലുണ്ടായിരുന്നത്.

നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടി എന്തായിരിക്കും?

ഏത് നിയമവും നടപ്പാക്കാനും ഭേദഗതി ചെയ്യാനും റദ്ദാക്കാനും പാര്‍ലമെന്റിന് അധികാരമുണ്ട്. മൂന്നു കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള പ്രമേയങ്ങള്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാരിനു അവതരിപ്പിക്കേണ്ടിവരും. ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനായി ബില്ലുകള്‍ കൊണ്ടുവന്ന അതേ മന്ത്രാലയങ്ങളായിരിക്കും പ്രമേയങ്ങള്‍ അവതരിപ്പിക്കുക.

Advertisment

ഇത്രയും കാലം ശക്തമായി പ്രതിരോധിച്ച ശേഷം നിയമങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്തുകൊണ്ട്?

നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഔദ്യോഗിക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 29 ന് ആരംഭിക്കാനിരിക്കെയാണു സര്‍ക്കാര്‍ തീരുമാനം. പാര്‍ലമെന്റിന്റെ അവസാന സമ്മേളനത്തില്‍, ഈ നിയമങ്ങളുടെ പേരില്‍ പ്രതിപക്ഷം സര്‍ക്കാരിനെ ശക്തമായി ആക്രമിച്ചിരുന്നു. ഇത് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു.

കൂടാതെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപനം നടത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗോവ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ബിജെപി സംബന്ധിച്ച് നിര്‍ണായകമാണ്. ഈ വര്‍ഷമാദ്യം പഞ്ചാബില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഹരിയാനയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രകടനം ദയനീയമായിരുന്നു.

നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്റെ പ്രത്യാഘാതം എന്തായിരിക്കും?

കാര്‍ഷികമേഖലയിലെ പരിഷ്‌കാരത്തിന്റെ ഭാഗമായാണു കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. 'ചരിത്രപരം' ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ഈ നിയമങ്ങള്‍ തിരിച്ചെടുക്കാന്‍ നിര്‍ബന്ധിമായ സര്‍ക്കാര്‍, പരിഷ്‌കരണ പാതയില്‍ ഇനി വളരെ കരുതലോടെ നീങ്ങേണ്ടി വരും.

നിശ്ചയദാര്‍ഢ്യവും അജയ്യതയുമാണ് അനൂകൂലികളുടെ ഇടയിലെ മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ. നേരത്തെ ഇത്തരത്തില്‍ പിന്മാറേണ്ടി വന്നിട്ടുണ്ടോ?

സമാനമായ രീതിയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പിന്‍വാങ്ങിയതിനു നേരത്തെ ഒരു ഉദാഹരണമുണ്ട്. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, എന്നിവയുമായി ബന്ധപ്പെട്ട് ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശം (ആര്‍എഫ്‌സിടിഎല്‍എആര്‍ആര്‍) നിയമം 2013 ഭേദഗതി ചെയ്യുന്നതിനായി കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സ് മോദി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്.

ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചത്?

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെത്തതുടര്‍ന്നാണ് ഓര്‍ഡിനന്‍സ് പിന്‍വലിച്ചത്. ഓര്‍ഡിനന്‍സിനു പകരമായി 2015 ഫെബ്രുവരി 24 നു ലോക്‌സഭയില്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍, നിയമത്തിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങളെച്ചൊല്ലി പ്രതിപക്ഷം കടന്നാക്രമിച്ചു. മാര്‍ച്ച് 10 ന് ലോക്സഭയില്‍ ബില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ പരാജയപ്പെട്ടു. ആ സമയത്ത് രാജ്യസഭയില്‍ സര്‍ക്കാരിന്റെ നില ദുര്‍ബലമായിരുന്നു.

ബില്ലിന്റെ പരിഗണനയ്ക്കും പാസാക്കുന്നതിനുമുള്ള പ്രമേയത്തിനായി മാര്‍ച്ച് 13 നു നോട്ടിസ് നല്‍കി. എന്നാല്‍ മാര്‍ച്ച് 28 നു രാജ്യസഭാ നടപടികള്‍ നിര്‍ത്തിവച്ചതിനാല്‍ പരിഗണനയ്ക്കു വന്നില്ല.

ആ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പാദത്തില്‍, ബില്ലിനു പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതില്‍ വീണ്ടും പരാജയപ്പെട്ടു. തുടര്‍ന്ന് ഇത് ആര്‍എഫ്‌സിടിഎല്‍എആര്‍ആര്‍ (ഭേദഗതി) ഓര്‍ഡിനന്‍സായി ഏപ്രില്‍ മൂന്നിനു സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. അതേസമയം, പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.

ആ സാഹചര്യത്തില്‍ സര്‍ക്കാരിനു മുന്നിലെ രാഷ്ട്രീയ പരിഗണനകള്‍ എന്തൊക്കെയായിരുന്നു?

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 2015 ഏപ്രില്‍ 20-ന് ലോക്സഭയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു. ''... നിങ്ങളുടെ സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവഗണിക്കുകയാണ്. തൊഴിലാളികളുടെ ശബ്ദം കേള്‍ക്കുന്നില്ല. നിങ്ങളുടെ സര്‍ക്കാര്‍ വ്യവസായികളുടെ സര്‍ക്കാരാണ്... നിങ്ങളുടെ സര്‍ക്കാര്‍ വലിയ ആളുകളുടെ സര്‍ക്കാരാണ്. സ്യൂട്ട്-ബൂട്ട് കി സര്‍ക്കാര്‍ ഹേ, ഞങ്ങള്‍ എല്ലാവരും അത് മനസിലാക്കുന്നു ... ഒരു വശത്ത് നിങ്ങള്‍ കര്‍ഷകരെയും തൊഴിലാളികളെയും തളര്‍ത്തുകയാണ്, സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ക്കു കഴിയുമ്പോള്‍ നിങ്ങളുടെ ഓര്‍ഡിനന്‍സിന്റെ കോടാലി കൊണ്ട് അവരെ അടിക്കും,'' കൃഷിഭൂമി സംബന്ധിച്ച സാഹചര്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ രാഹുല്‍ പറഞ്ഞു.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തില്‍ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. മേയ് 30-ന്, ആര്‍എഫ്‌സിടിഎല്‍എആര്‍ആര്‍ (ഭേദഗതി) രണ്ടാം ഓര്‍ഡിനന്‍സ് 2015 ആയി സര്‍ക്കാര്‍ വീണ്ടും ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

എങ്ങനെയാണ് വഴിത്തിരിവുണ്ടായത്?

ഭേദഗതിക്കെതിരായ രോഷം തുടരുന്നതിനിടെ, 2015 ഓഗസ്റ്റ് 31നു 'മന്‍ കി ബാത്ത്' പരിപാടിയില്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കുകയായിരുന്നു.

''ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാര്‍ തയാറാണെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. കര്‍ഷകരുടെ താല്‍പ്പര്യം കണക്കിലെടുത്ത് ഏത് നിര്‍ദേശവും കേള്‍ക്കാന്‍ തയാറാണെന്നു ഞാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു.
എന്നാല്‍ ഇന്ന്, 'ഭൂമി ഏറ്റെടുക്കല്‍ നിയമം' പരിഷ്‌കരിക്കാനുള്ള അഭ്യര്‍ത്ഥന സംസ്ഥാനങ്ങള്‍ വളരെ ശക്തമായി ഉന്നയിച്ചിരുന്നുവെന്ന് എന്റെ എല്ലാ കര്‍ഷക സഹോദരന്മാരോടും സഹോദരിമാരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... അതിനാലാണ് ഈ പരിഷ്‌കരണ നിര്‍ദേശം അവതരിപ്പിച്ചത്,'' മോദി പറഞ്ഞു.

''എന്നാല്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയും ഭയത്തിന്റേതായ മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തുവെന്ന് മനസിലായി. എന്റെ പ്രിയപ്പെട്ട കര്‍ഷകരേ, നിങ്ങള്‍ തെറ്റിദ്ധരിക്കരുത്, തീര്‍ച്ചയായും ഒരിക്കലും ഭയപ്പെടരുത്. നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭയപ്പെടുത്താനും ആര്‍ക്കും അവസരം നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടി, രാജ്യത്തെ ഓരോ ശബ്ദവും പ്രധാനമാണ്. എന്നാല്‍ എനിക്ക് ഏറ്റവും പ്രധാനം കര്‍ഷകന്റെ ശബ്ദമാണ്. ഞങ്ങള്‍ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. നാളെ, ഓഗസ്റ്റ് 31-ന് ഈ ഓര്‍ഡിനന്‍സിന്റെ സമയപരിധി അവസാനിക്കുന്നു. ഈ ഓര്‍ഡിനന്‍സ് കാലഹരണപ്പെട്ടതാകാന്‍ ഞാന്‍ തീരുമാനിച്ചു,'' അദ്ദേഹം പറഞ്ഞു.

ഒടുവില്‍, 16-ാം ലോക്സഭ പിരിച്ചുവിട്ടതോടെ ബില്‍ അസാധുവാകുകയായിരുന്നു.

Also Read: ചൈനയെയും പാകിസ്ഥാനെയും പ്രതിരോധിക്കാന്‍ എസ്-400; അമേരിക്ക ഉപരോധം ഏർപ്പെടുത്തുമോ?

Narendra Modi Farmers Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: