scorecardresearch

എന്താണ് മോൽന്യുപിരവിർ? കോവിഡിനെതിരേ ഫലപ്രദമെന്ന് കണ്ടെത്തിയ മരുന്നിനെക്കുറിച്ചറിയാം

മരുന്നിന്റെ ഹ്യൂമൻ ട്രയലിനായി ഡ്രഗ് കൺട്രോളറുടെ അനുമതി തേടാനൊരുങ്ങുകയാണ് ഗവേഷകർ

മരുന്നിന്റെ ഹ്യൂമൻ ട്രയലിനായി ഡ്രഗ് കൺട്രോളറുടെ അനുമതി തേടാനൊരുങ്ങുകയാണ് ഗവേഷകർ

author-image
WebDesk
New Update
Molnupiravir, what is Molnupiravir, Molnupiravir drug Covid, Molnupiravir Covid, Molnupiravir coronavirus, കോവിഡ്, മോൽന്യുപിരവിർ, കൊറോണ, കോവിഡ് വാക്സിൻ, കോവിഡ് മരുന്ന്, കോവിഡ്, Indian Express

മോൽന്യുപിരവിർ(Molnupiravir) എന്ന മരുന്നിന് 24 മണിക്കൂറിനുള്ളിൽ സാർസ്-കോവി-2 ബാധ പകരുന്നത് നിർത്താൻ കഴിയുമെന്ന് ചില പരീക്ഷണ ഫലങ്ങൾ അടുത്തിടെ പുറത്തുവന്നു. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ സയൻസസിലെ ശാസ്ത്രജ്ഞരുടെ ഗവേഷണ ഫലങ്ങൾ നേച്ചർ മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മരുന്ന് ഉപയോഗിച്ച് ഹ്യൂമൻ ട്രയൽ നടത്താൻ ഡ്രഗ് കൺട്രോളർക്ക് അപേക്ഷ നൽകാൻ ഇന്ത്യൻ ഗവേഷകർ പദ്ധതിയിടുന്നുമുണ്ട്.

Advertisment

ആൻറിവൈറൽ മരുന്നായ മോൽന്യുപിരവിർ, അല്ലെങ്കിൽ എംകെ -4482 / ഇഐഡിഡി -2801, മരുന്നാണിത്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മെർക്കുമായി സഹകരിച്ച് ബയോടെക്നോളജി കമ്പനിയായ റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക് ആണ് മോൽന്യുപിരവിർ വികസിപ്പിക്കുന്നത്. സാർസ്-കോവി-2വിനെതിരെ ഉപയോഗിക്കാവുന്ന തരത്തിൽ എംകെ -4482 / ഇഐഡിഡി -2801 വാക്സിനെ ഗവേഷണ സംഘം പുനർനിർമ്മിക്കുകയും മരുന്നിനെ ഫെററ്റ് എന്ന ജീവികളിൽ പരീക്ഷിക്കുകയും ചെയ്തു.

Read More: യുകെയിലെ ഫൈസർ വാക്സിൻ വിതരണം എങ്ങനെ, എന്താണ് നടപടികൾ? അറിയേണ്ടതെല്ലാം

സാർസ്-കോവി-2 ട്രാൻസ്മിഷൻ അതിവേഗം തടയുന്നതിന് അകത്തേക്ക് കഴിക്കാവുന്ന മരുന്നായ ഇതിന്റെ ആദ്യഘട്ട ഫലങ്ങൾ സൂചിപ്പിക്കുന്നത് ഇതിന് വലിയ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഇൻഫ്ലുവൻസ വൈറസുകൾക്കെതിരായ പ്രതിരോധത്തിന് ഈ മരുന്നിന് കഴിവുണ്ടെന്ന് ഗവേഷണ സംഘാംഗമായ ഡോ റിച്ചാർഡ് കെ പ്ലെംപർ പറഞ്ഞു.

Advertisment

ഫെററ്റുകളിൽ, സാർസ്-കോവി-2 വ്യാപനം 24 മണിക്കൂറിനുള്ളിൽ പൂർണ്ണമായും ഇല്ലാതാക്കാൻ മരുന്നിന് കഴിഞ്ഞെന്നാണ് ഫലങ്ങൾ കാണിക്കുന്നത്. ഗവേഷണത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി ഈ മരുന്ന് മനുഷ്യരിൽ എങ്ങനെ പ്രവർത്തിക്കുമെന്ന വിശകലനവും നടത്തിയിട്ടുണ്ട്. കോവിഡ് -19 രോഗികളെ ഈ മരുന്ന് ഉപയോഗിച്ച് ചികിത്സിച്ച് 24 മണിക്കൂറിനുള്ളിൽ പകർച്ചവ്യാധി ഇല്ലാതാവുമെന്നാണ് ഈ വിശകലനങ്ങളിൽ നിന്ന് മനസ്സിലാക്കിയതെന്നും ഗവേഷകർ പറയുന്നു.

Read More: സ്കൂളുകളിലെ കോവിഡ് വ്യാപനവും സമൂഹ വ്യാപനവും; ബന്ധം കണ്ടെത്തി പഠനം

“മരുന്ന് അടിസ്ഥാനപരമായി സെല്ലിലെ വൈറസിന്റെ ആർ‌എൻ‌എയുടെ പകർപ്പുകൾ പകർത്തുന്നത് നിർത്തുകയാണ് ചെയ്യുന്നത്,” എന്ന് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ജനറൽ കൗൺസിൽ ഡോ ശേഖർ മാൺഡെ പറഞ്ഞു. “മറ്റ് ആന്റി ഫ്ലൂ മരുന്നുകളെപ്പോലെയാണ് ഈ മരുന്നും, ക്ലിനിക്കൽ ട്രയലിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ മരുന്നുകളുടെ പട്ടികയിൽ ഈ മരുന്നും ഉണ്ടായിരുന്നു. മനുഷ്യരിൽ മോൽന്യുപിരവിർ പരീക്ഷിക്കുന്നതിനുള്ള ക്ലിനിക്കൽ ട്രയലുമായി മുന്നോട്ട് പോകാനും ഞങ്ങൾ തത്വത്തിൽ തീരുമാനിച്ചു, അംഗീകാരത്തിനായി ഡ്രഗ് റെഗുലേറ്റർക്ക് അപേക്ഷ നൽകും,” ശേഖർ മാൺഡെ പറഞ്ഞു.

ആഗോളതലത്തിൽ, മോൾനുപിരാവിറിന്റെ ക്ലിനിക്കൽ ട്രയൽ മെർക്ക് ആണ് നടത്തുന്നത്. മരുന്ന് ഇപ്പോൾ ഒന്നിലധികം കേന്ദ്രങ്ങളിൽ വിപുലമായ തരത്തിൽ രണ്ടാം ഘട്ട മൂന്നാം ഘട്ട ഹ്യൂമൻ ട്രയലുകളിലാണ്.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: