Latest News

യുകെയിലെ ഫൈസർ വാക്സിൻ വിതരണം എങ്ങനെ, എന്താണ് നടപടികൾ? അറിയേണ്ടതെല്ലാം

ഈ വാരാന്ത്യത്തോടെ രാജ്യത്ത് 800,000 വാക്സിൻ ഡോസുകൾ ലഭ്യമാകും

coronavirus, coronavirus vaccine, uk coronavirus vaccine, covid 19 vaccine, covid 19 vaccine uk, uk covid 19 vaccine, pfizer covid-19 vaccine, pfizer covid-19 vaccine uk, indian express malayalam, ie malayalam,  news in malayalam, വാർത്തകൾ മലയാളത്തിൽ malayalam news, മലയാളം വാർത്തകൾ, todays malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ചൊവ്വാഴ്ച മുതൽ യുകെയിൽ കോവിഡ് -19 നുള്ള ഫൈസർ-ബയോടെക് വാക്സിൻ നൽകാനുള്ള നടപടികൾ ആരംഭിച്ചു. ഈ വാരാന്ത്യത്തോടെ രാജ്യത്ത് 800,000 വാക്സിൻ ഡോസുകൾ ലഭ്യമാകും. വാക്സിന് കഴിഞ്ഞയാഴ്ച രാജ്യത്തെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയിൽ (എംഎച്ച്ആർ‌എ) നിന്ന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരുന്നു. ഇതോടെ കോവിഡ് മഹാമാരിക്കെതിരെ വൻതോതിൽ കുത്തിവയ്പ്പുകൾ നടത്താൻ തുടങ്ങുന്ന ആദ്യ പടിഞ്ഞാറൻ രാജ്യമായി യുകെ മാറി.

രണ്ട് കോടിയിലധികം ആളുകൾക്ക് അല്ലെങ്കിൽ യുകെയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് വാക്സിനേഷൻ നൽകാൻ പര്യാപ്തമായ അളവിൽ ബിഎൻടി162ബിടു (BNT162b2) എന്ന വാക്സിനിന്റെ നാല് കോടിയിലധികം ഡോസുകൾ 2021 വരെയുള്ള കരാറുകളിലായി രാജ്യം വാങ്ങുന്നുന്നുണ്ട്.

വാക്സിൻ കർമസേന വഴി, ഏഴ് വാക്സിൻ കാൻഡിഡേറ്റുകളുടെ 357 ദശലക്ഷം ഡോസുകൾ സർക്കാർ ലഭ്യമാക്കുന്നുണ്ട്. ഇതിൽ ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയിൽ നിന്നുള്ള 10 കോടി ഡോസുകൾ, മോഡേണയിൽ നിന്നുള്ള 70 ലക്ഷം ഡോസുകൾ, ഗ്ലാക്സോ സ്മിത്ത്ക്ലൈനിൽ നിന്നും സനോഫി പാസ്ചറിൽ നിന്നുമായുള്ള ആറ് കോടി ഡോസുകൾ, നോവാവാക്സിൽ നിന്നുള്ള ആറ് കോടിഡോസുകൾ , ജാൻസെനിൽ നിന്നുള്ള മൂന്ന് കോടി ഡോസുകൾ വാൽനെവയിൽ നിന്നുള്ള ആറ് കോടി ഡോസുകൾ എന്നിവ ഉൾപ്പെടുന്നു.

വാക്സിൻ എങ്ങനെയാണ് നൽകുന്നത്?

മൂന്നാഴ്ചയ്ക്കുള്ളിൽ രണ്ട് ഡോസുകളായാണ് വാക്സിൻ നൽകുന്നത്. 65 വയസ്സിനു മുകളിലുള്ളവരെ സംരക്ഷിക്കുന്നതിൽ ഇത് 94 ശതമാനം ഫലപ്രദമാണെന്ന് ക്ലിനിക്കൽ ട്രയലുകളിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു. വാക്സിനുകൾ ബെൽജിയത്തിലാണ് നിർമ്മിച്ചിരിക്കുന്നത്, യുകെയിലെത്തിയ ശേഷം ഗുണനിലവാര പരിശോധന നടത്തി.

വാക്സിൻ എങ്ങനെ വിതരണം ചെയ്യും?

ഡിസംബർ 8 മുതൽ യുകെയുടെ നാഷനൽ ഹെൽത്ത് സർവീസസ് (എൻ‌എച്ച്എസ്) വാക്സിനേഷൻ ആരംഭിക്കും.

എൻ‌എച്ച്‌എസ് പറയുന്നതനുസരിച്ച്, വാക്സിൻ നൽകുന്നതിന്റെ ആദ്യഘട്ടത്തിൽ 50 ഹബുകൾ ഉണ്ടാകും, പദ്ധതി വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ ആശുപത്രികൾ ഉൾപ്പെടുത്തും.

ഇതിനകം ആശുപത്രിയിൽ ഓട്ട്‌പേഷ്യന്റായിട്ടുള്ളതോ, ഡിസ്ചാർജ് ചെയ്യപ്പെട്ടവരോ അടക്കമുള്ള 80 വയസ്സിനു മുകളിലുള്ള രോഗികൾക്ക് ആദ്യം വാക്സിൻ നൽകും.

ചരിത്രത്തില്‍ ഇടം നേടി മാര്‍ഗരറ്റ് കീനന്‍

വാക്‌സിന്‍ വിതരണം ആരംഭിച്ച ബ്രിട്ടനില്‍ ആദ്യ കുത്തിവയ്പ് സ്വീകരിച്ചത് തൊണ്ണൂറുകാരി. വടക്കന്‍ അയര്‍ലന്‍ഡിലെ എന്നിസ്‌കില്ലനില്‍ നിന്നുള്ള മാര്‍ഗരറ്റ് കീനനാണ് ഫൈസര്‍ കമ്പനിയുടെ വാക്‌സിന്‍ സ്വീകരിച്ചത്.

ലണ്ടന്‍ സമയം രാവിലെ 6.30നു കൊവെന്‍ട്രിയിലെ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നാണ് മാര്‍ഗരറ്റ് കീനന്‍ വാക്‌സിന്‍ സ്വീകരിച്ചത്. തനിക്കിത് നേരത്തേ കിട്ടിയ ജന്മദിന സമ്മാനമാണെന്നാണ് വാക്‌സിന്‍ സീകരിച്ചതിനെക്കുറിച്ച് അവര്‍ പറഞ്ഞത്. അടുത്തായാഴ്ചയാണ് മാര്‍ഗരറ്റിന്റെ 91-ാം ജന്മദിനം.

ഈ മാസം അവസാനത്തോടെ ബ്രിട്ടനില്‍ 40 ലക്ഷം പേര്‍ക്കു വാക്‌സിന്‍ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 80 വയസിനു മുകളിലുള്ളവര്‍ക്കും ചില ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാനും ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുമാണ് വാക്‌സിന്‍ ഡ്രൈവ് ലക്ഷ്യമിടുന്നത്.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Uk covid 19 vaccine rollout explained pfizer biontech population administration

Next Story
സ്കൂളുകളിലെ കോവിഡ് വ്യാപനവും സമൂഹ വ്യാപനവും; ബന്ധം കണ്ടെത്തി പഠനംCoronavirus, Coronavirus outbreak in schools, Coronavirus schools community transmission
The moderation of comments is automated and not cleared manually by malayalam.indianexpress.com