/indian-express-malayalam/media/media_files/uploads/2023/05/parliament-4.jpg)
പാർലമെന്റ്
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ, ഇന്ത്യയ്ക്ക് പുതിയ പാർലമെന്റ് കെട്ടിടം ലഭിച്ചിരിക്കുന്നു. ഇന്ത്യക്കാർ നിർമ്മിച്ച കെട്ടിടത്തിൽ രാജ്യത്തിന്റെയും സംസ്കാരവും അഭിമാനവും ആത്മാവും ഉൾക്കൊള്ളുന്നു. പുതിയ കെട്ടിടത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ.
എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് പുതിയ പാർലമെന്റ് കെട്ടിടം ആവശ്യമായി വരുന്നത്?
1927-ൽ കമ്മീഷൻ ചെയ്ത നിലവിലുള്ള പാർലമെന്റ് ഹൗസ് ഏതാണ്ട് ഒരു നൂറ്റാണ്ട് പഴക്കമുള്ള ഹെറിറ്റേജ് ഗ്രേഡ്-1 കെട്ടിടമാണെന്ന് സെൻട്രൽ വിസ്ത പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. ദശാബ്ദങ്ങളായി പാർലമെന്ററി പ്രവർത്തനങ്ങളിലും ഉപയോക്താക്കളിലും വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
കാലക്രമേണ താൽക്കാലിക നിർമ്മാണങ്ങളും പരിഷ്‌ക്കരണങ്ങളും നടത്തിയെങ്കിലും കെട്ടിടം "അമിത വിനിയോഗത്തിന്റെയും ലക്ഷണങ്ങൾ കാണിക്കുന്നു. കൂടാതെ സ്ഥലം, സൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവയുടെ കാര്യത്തിൽ നിലവിലെ ആവശ്യകതകൾ നിറവേറ്റാൻ കഴിയുന്നില്ല".
ഔദ്യോഗിക വെബ്സൈറ്റ് പ്രകാരമുള്ള പ്രധാന പ്രശ്നങ്ങൾ:
- എംപിമാർക്കുള്ള ഇടുങ്ങിയ ഇരിപ്പിടം: ഒരു സമ്പൂർണ്ണ ജനാധിപത്യ നിയമസഭയെ ഉൾക്കൊള്ളാനുള്ളശേഷിയിൽ അല്ല ഇന്നത്തെ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നു. 2026ന് ശേഷം ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 545 ൽ നിന്ന് ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട്.
“ഇരിപ്പിടങ്ങൾവളരെ ഇടുങ്ങിയതാണ്. രണ്ടാം നിരയ്ക്ക് അപ്പുറം ഡെസ്‌കുകളില്ല. സെൻട്രൽ ഹാളിൽ 440 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ജോയിന്റ് സെഷനുകൾ നടക്കുമ്പോൾ പരിമിതമായ സീറ്റുകളുടെ പ്രശ്നം വർധിക്കുന്നു. നടക്കുന്നതിനും പരിമിതമായ സ്ഥലമായതിനാൽ, ഇത് വലിയ സുരക്ഷാ അപകടമാണ്, ”ഔദ്യോഗിക സൈറ്റിൽ പറയുന്നു.
- അടിസ്ഥാന സൗകര്യങ്ങൾ: ജലവിതരണം, മലിനജല ലൈനുകൾ, എയർകണ്ടീഷനിംഗ്, അഗ്നിശമന ഉപകരണങ്ങൾ, സിസിടിവി ക്യാമറകൾ തുടങ്ങിയ സേവനങ്ങളുടെ കൂട്ടിച്ചേർക്കൽ, പലയിടത്തെയും ചോർച്ച എന്നിവ കെട്ടിടത്തെ ബാധിച്ചു. അഗ്നി സുരക്ഷയാണ് കെട്ടിടത്തിലെ പ്രധാന ആശങ്കയെന്ന് ഔദ്യോഗിക സൈറ്റ് പറയുന്നു.
- കാലഹരണപ്പെട്ട ആശയവിനിമയ ഘടനകൾ: കമ്മ്യൂണിക്കേഷൻസ് ഇൻഫ്രാസ്ട്രക്ചറും സാങ്കേതികവിദ്യയും നിലവിലുള്ള പാർലമെന്റിൽ കാലഹരണപ്പെട്ടതാണ്. കൂടാതെ എല്ലാ ഹാളുകളുടെയും ശബ്‌ദക്രമീകരണശാസ്‌ത്രം മെച്ചപ്പെടുത്തേണ്ടതുണ്ട്.
- സുരക്ഷാ ആശങ്കകൾ: നിലവിലെ പാർലമെന്റ് മന്ദിരം ഡൽഹി ഭൂകമ്പ മേഖല-IIൽ ആയിരിക്കുമ്പോൾ നിർമ്മിച്ചതാണ്. നിലവിൽ ഇത് സീസ്മിക് സോൺ-IV ലാണെന്ന് വെബ്സൈറ്റിൽ പറയുന്നു. ഇത് ഘടനാപരമായ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നു.
- ജീവനക്കാർക്ക് അപര്യാപ്തമായ വർക്ക്‌സ്‌പെയ്‌സ്: കാലക്രമേണ, ഇടനാഴികൾ ഓഫീസുകളായി പരിവർത്തനം ചെയ്യപ്പെട്ടു. ഇത് ഗുണനിലവാരമില്ലാത്ത വർക്ക്‌സ്‌പെയ്‌സുകൾക്ക് കാരണമായി. മിക്ക കേസുകളിലും, കൂടുതൽ തൊഴിലാളികളെ ഉൾക്കൊള്ളുന്നതിനായി ഉപ പാർട്ടീഷനുകൾ സൃഷ്ടിച്ച് ഈ വർക്ക്‌സ്‌പെയ്‌സുകൾ കൂടുതൽ ചെറുതാക്കി.
പുതിയ കെട്ടിടത്തിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?
നിലവിലുള്ള പാർലമെന്റ് മന്ദിരത്തോട് ചേർന്ന് നിൽക്കുന്ന പുതിയ കെട്ടിടം 135 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. ഇരു പാർലമെന്റ് കെട്ടിടങ്ങളും " പ്രവർത്തനം സുഗമമാക്കുന്നതിന് സമന്വയമായി പ്രവർത്തിക്കും".
പുതിയ പാർലമെന്റിന്റെ ഇനിപ്പറയുന്ന പ്രധാന സവിശേഷതകൾ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു:
- ഏകദേശം 65,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ത്രികോണാകൃതിയിൽ സ്ഥലത്തിന്റെ പരമാവധി വിനിയോഗം ഉറപ്പാക്കുന്നു.
- പുതിയ കെട്ടിടത്തിൽ 888 സീറ്റുകൾ വരെ ശേഷിയുള്ള ഒരു വലിയ ലോക്‌സഭാ ഹാളും 384 സീറ്റുകൾ വരെ ശേഷിയുള്ള വലിയ രാജ്യസഭാ ഹാളും ഉണ്ടായിരിക്കും. പാർലമെന്റിന്റെ സംയുക്ത സമ്മേളനങ്ങൾക്കായി ലോക്സഭയിൽ 1,272 സീറ്റുകൾ വരെ ഉൾക്കൊള്ളാനാകും.
- ദേശീയ പക്ഷിയായ മയിൽ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ലോക്‌സഭാ ഹാൾ.
- ഇന്ത്യയുടെ ദേശീയ പുഷ്പമായ താമര തീം അടിസ്ഥാനമാക്കിയുള്ളതാണ് രാജ്യസഭ.
- കെട്ടിടത്തിലെ അത്യാധുനിക ഭരണഘടനാ ഹാൾ "പ്രതീകാത്മകമായി ഇന്ത്യൻ പൗരന്മാരെ നമ്മുടെ ജനാധിപത്യത്തിന്റെ ഹൃദയത്തിൽ നിർത്തുന്നു", ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു.
- കെട്ടിടത്തിൽ അത്യാധുനിക ഓഫീസ് ഇടങ്ങൾ ഉണ്ടായിരിക്കും. സുരക്ഷിതവും കാര്യക്ഷമവും അത്യാധുനിക ആശയവിനിമയ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു.
- പുതിയ കെട്ടിടത്തിൽ അത്യാധുനിക ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളുള്ള വലിയ കമ്മറ്റി റൂമുകൾ ഉണ്ടായിരിക്കും. കൂടാതെ മികച്ച ലൈബ്രറി അനുഭവം പ്രദാനം ചെയ്യും.
- "പ്ലാറ്റിനം റേറ്റഡ് ഗ്രീൻ ബിൽഡിംഗ്", പുതിയ സൻസദ് ഭവൻ പരിസ്ഥിതി സുസ്ഥിരതയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഉൾക്കൊള്ളുമെന്ന് വെബ്‌സൈറ്റ് പറയുന്നു.
- "നമ്മുടെ സാംസ്കാരികവും പ്രാദേശികവുമായ കലകളും കരകൗശലങ്ങളും ഉൾക്കൊള്ളുന്ന ആധുനിക ഇന്ത്യയുടെ വൈവിദ്ധ്യം" പ്രതിഫലിപ്പിക്കുന്ന ഈ കെട്ടിടം ഇന്ത്യൻ പൈതൃകത്തിന്റെ ആൾരൂപമായിരിക്കും.
- പുതിയ പാർലമെന്റ് ദിവ്യാംഗ് ഫ്രണ്ട്‌ലി ആയിരിക്കുമെന്നും വികലാംഗർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമെന്നും വെബ്‌സൈറ്റിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.