scorecardresearch

മലേഷ്യയും ഇന്ത്യയും: ഒരു 'പാമോയില്‍ ബന്ധം'

കശ്‌മീർ വിഷയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് യുഎന്നിൽ നടത്തിയ പരാമർശങ്ങളെത്തുടർന്നാണ് ഇന്ത്യ പാമോയിൽ ഇറക്കുമതി ആദ്യം വെട്ടിക്കുറച്ചത്

കശ്‌മീർ വിഷയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് യുഎന്നിൽ നടത്തിയ പരാമർശങ്ങളെത്തുടർന്നാണ് ഇന്ത്യ പാമോയിൽ ഇറക്കുമതി ആദ്യം വെട്ടിക്കുറച്ചത്

author-image
WebDesk
New Update
Palm Oil

മികച്ച സൗഹൃദബന്ധമുള്ള രാജ്യങ്ങളാണ് ഇന്ത്യയും മലേഷ്യയും. പാമോയിൽ ഇറക്കുമതിയാണ് ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സൗഹൃദം  കൂടുതൽ ആഴത്തിലുള്ളതാക്കിയത്. എന്നാല്‍, കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചെറിയ ഭിന്നത രൂപപ്പെട്ടു. പിന്നീടത് പൗരത്വ ഭേദഗതി ബില്‍ വന്നപ്പോള്‍ കൂടുതല്‍ രൂക്ഷമായി. കശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം  നീക്കം ചെയ്തതിനെയും പൗരത്വ നിയമം ഭേദഗതി ചെയ്തതിനെയും മലേഷ്യ വിമര്‍ശിച്ചിരുന്നു.

Advertisment

കശ്‌മീർ വിഷയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് ഐക്യരാഷ്ട്രസഭയിൽ  നടത്തിയ പരാമർശങ്ങളെത്തുടർന്ന് ഇന്ത്യ പാമോയിൽ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു. പിന്നീട് ഇറക്കുമതി പുനഃരാരംഭിച്ചെങ്കിലും പൗരത്വ ഭേദഗതി നിയമത്തിലും മലേഷ്യ അഭിപ്രായപ്രകടനം നടത്തിയത് ഇന്ത്യയെ ചൊടിപ്പിച്ചു. പിന്നെയും പാമോയിൽ ഇറക്കുമതി വെട്ടിക്കുറയ്‌ക്കാൻ ഇന്ത്യ തീരുമാനിച്ചു. പാമോയില്‍ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിനൊപ്പം സൗജന്യമായിരുന്ന ആര്‍ബിഡി ഓയില്‍ ഇന്ത്യ നിയന്ത്രിത വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

Read Also: കൊള്ളാം മക്കളെ നന്നായിട്ടുണ്ട്; തന്റെ ഷോട്ട് കോപ്പിയടിച്ച കോഹ്‌ലിയെയും രാഹുലിനെയും ട്രോളി ചാഹൽ

2019 ജൂലായില്‍ അവതരിപ്പിച്ച ബജറ്റ് മുതല്‍ എണ്ണ ഇറക്കുമതി തടയുന്നത് ഇന്ത്യയില്‍ വലിയ ചര്‍ച്ചാ വിഷമായിരുന്നു. അതിനു പിന്നാലെയാണ് ആഭ്യന്തര പ്രശ്‌നങ്ങളിൽ മലേഷ്യ അഭിപ്രായം പറയുകയും അത് വലിയ ചർച്ചയാകുകയും ചെയ്‌തത്. ഇതേത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാകുകയും എണ്ണ ഇറക്കുമതി കുറയ്‌ക്കുകയും ചെയ്‌തു. ഇന്ത്യ തേടുന്ന ഇസ്‌ലാം മത പ്രഭാഷകൻ സാക്കിർ നായിക്കിന് മലേഷ്യ അഭയം കൊടുത്തതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായിരുന്നു.

Advertisment

എന്നാൽ, ആർബിഡി പാമോയിൽ (റിഫെെന്‌ഡ് ആൻഡ് ബ്ലീച്ച്‌ഡ് ഓയിൽ) ഇറക്കുമതി ഇന്ത്യ നിരോധിച്ചിട്ടില്ല, നിയന്ത്രണം മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് എല്ലാ രാജ്യത്തിൽ നിന്നുമാണ്. മലേഷ്യയിൽ നിന്നു മാത്രമല്ല. ആർബിഡി പാമോയിൽ കൊണ്ടുവരുന്ന കപ്പലുകൾ പലപ്പോഴും തുറമുഖങ്ങളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

2018-19ൽ 64.15 ലക്ഷം മെട്രിക് ടൺ സിപിഒയും (അസംസ്കൃത പാമോയിൽ) 23.9 ലക്ഷം മെട്രിക് ടൺ ആർബിഡി ഓയിലുമാണ് (റിഫെെന്‌ഡ് ആൻഡ് ബ്ലീച്ച്‌ഡ് ഓയിൽ) ഇന്ത്യ ഇറക്കുമതി ചെയ്‌തത്. ഏറ്റവും കൂടുതൽ ഇന്ത്യ ഇറക്കുമതി ചെയ്‌തത് ഇന്തോനേഷ്യയിൽ നിന്നാണ്. കൂടിയ താപനിലയിലും ഇത്തരം എണ്ണകൾ സ്ഥിരത പുലർത്തുന്നതിനാലാണ് ഇന്ത്യ ഇത്രയും അളവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്.

ലോകത്തെ പാമോയിൽ ഉത്പാദനത്തിന്റെ 85 ശതമാനവും ഇന്തോനേഷ്യയും മലേഷ്യയുമാണ് ഉത്‌പാദിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ വാങ്ങുന്നവരിൽ മുമ്പൻ ഇന്ത്യയും. ഇന്തോനേഷ്യയും മലേഷ്യയും ശുദ്ധീകരിച്ച പാമോയിൽ ഉത്പാദിപ്പിക്കുന്നു, മലേഷ്യയുടെ ശുദ്ധീകരണ ശേഷി അതിന്റെ ഉത്‌പാദനശേഷിക്ക് തുല്യമാണ്. അതിനാലാണ് ശുദ്ധീകരിച്ച എണ്ണ കയറ്റുമതി ചെയ്യുന്നതിൽ മലേഷ്യ കൂടുതൽ ശ്രദ്ധിക്കുന്നത്. ശുദ്ധീകരിച്ച എണ്ണയുടെ തീരുവ വളരെ കൂടുതലാണ്. അതുകൊണ്ട് ഇന്തോനേഷ്യയിൽ നിന്നുള്ള ആർബിഡി ഓയിലിനാണ് ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുന്നത്.

Read Also: പണ്ടെന്റെ പ്രണയം നിരസിച്ചവൻ പിന്നീട് പ്രണയാഭ്യർഥനയുമായി വന്നപ്പോൾ; അനുഭവം പങ്കുവച്ച് വീണ നന്ദകുമാർ

ഇരു രാജ്യങ്ങളും തമ്മിലുള്ള ചെറിയ അഭിപ്രായ ഭിന്നതകൾക്കു പുറമേ ഇറക്കുമതി തീരുവ കൂടുതലുള്ളതാണ് മലേഷ്യയിൽനിന്ന് പാമോയിൽ ഇറക്കുമതി കുറയ്‌ക്കാനുള്ള കാരണം. ഇറക്കുമതി കുറഞ്ഞതോടെ മലേഷ്യയിലെ പാമോയിൽ ഉത്‌പാദനം പത്ത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ശുദ്ധീകരിച്ച എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ അളവ് ഇന്ത്യ കുറച്ചാൽ അത് മലേഷ്യയുടെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കും. മറ്റൊരു രാജ്യത്തെ മലേഷ്യ തേടേണ്ടിവരും.

India Malaysia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: