/indian-express-malayalam/media/media_files/uploads/2019/10/Crime-Data.jpg)
ന്യൂഡൽഹി: രാജ്യത്തെ അതിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള ക്രൈം ഡാറ്റ കഴിഞ്ഞ തിങ്കളാഴ്ചയാണ് എന്‍സിആര്‍ബി (നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) പുറത്തുവിട്ടത്. 2017 ലെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണിത്. ഇതില്‍ ചില പ്രധാന വിഷയങ്ങള്‍ അവഗണിക്കപ്പെട്ടിട്ടുണ്ട്. മുന്‍ ക്രൈം ഡാറ്റയില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് ഡസനിലേറെ പുതിയ കാറ്റഗറികൾ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഡാറ്റയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, വളരെ പ്രധാനപ്പെട്ട ചില വിഷയങ്ങള്‍ ഡാറ്റയില്‍ ചേര്‍ത്തിട്ടില്ല.
ആള്‍ക്കൂട്ട കൊലകള്‍, ഖാപ്പ് പഞ്ചായത്തുകള്‍ നടത്തിയ കൊലകള്‍, സമൂഹത്തില്‍ അറിയപ്പെടുന്ന പ്രമുഖര്‍ നടത്തിയ കൊലപാതകങ്ങള്‍, മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ തുടങ്ങിയവയൊന്നും കൃത്യമായി പരാമര്‍ശിക്കാത്തതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ക്രൈം റിപ്പോര്‍ട്ട്. 2015 മുതലുള്ള കര്‍ഷക ആത്മഹത്യകളുടെ കണക്കുകളും പുറത്തുവിട്ടിട്ടില്ല. എന്നാല്‍, കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിനു 20 മാസം മുന്‍പ് തന്നെ സമര്‍പ്പിച്ചതായാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്.
Read Also: Explained: ആണിനും പെണ്ണിനും വിവാഹ പ്രായം വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്?
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ നാല് വിഷയങ്ങളാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളുടെ കണക്കുകള്‍, ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായ അതിക്രമങ്ങള്‍, അഴിമതി കേസുകള്‍, കേസുകളില്‍ നടപടി സ്വീകരിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നു വരുന്ന കാലതാമസം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളുടെ കണക്ക് എന്‍സിആര്‍ബി പുറത്തുവിടുന്നത് ആദ്യമായാണ്.
പല കേസുകളും കോടതിയില്‍ എത്താതെ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള കാലതാമസമാണ് ഇതിനു കാരണമെന്നും റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.
Read Also: Explained: ഇന്ത്യക്കിനി ഏകീകൃത തിരിച്ചറിയൽ കാർഡ്; വസ്തുതകൾ ഇവ
ലൈംഗിക പീഡനം മൂലമുള്ള കൊലപാതകങ്ങള്‍ ഇത്തവണ പ്രത്യേകം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2017 ല്‍ രാജ്യത്ത് 33,885 സ്ത്രീകളാണ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളത്. ഇതില്‍ 227 പേര്‍ പീഡനത്തിനു ശേഷം കൊല്ലപ്പെട്ടു. പോക്‌സോ നിയമ പ്രകാരം 28,152 കുട്ടികളാണ് രാജ്യത്ത് പീഡനത്തിനു വിധേയരാക്കപ്പെട്ടത്. ഇതില്‍ 151 പേര്‍ പീഡനത്തിനു ശേഷം കൊല്ലപ്പെട്ടു.
സൈബര്‍ ക്രൈം ഡാറ്റ പ്രകാരം ബ്ലാക് മെയില്‍ ചെയ്‌തോ അവരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയോ രാജ്യത്ത് 4,242 സ്ത്രീകള്‍ പീഡനത്തിനു വിധേയരാക്കപ്പെട്ടിട്ടുണ്ട്. തൊഴില്‍ സ്ഥലത്ത് സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More Here: What’s new in India’s crime report, and the data
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.