Latest News

Explained: ആണിനും പെണ്ണിനും വിവാഹ പ്രായം വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്?

സ്‌ത്രീകളുടെയും പുരുഷന്മാരുടെയും പ്രായപരിധിയിലെ വ്യത്യസ്‌ത നിയമ മാനദണ്ഡങ്ങൾ‌ എക്കാലവും ചർച്ചാവിഷയമാണ്. നിയമങ്ങൾ എന്നത് പുരുഷാധിപത്യത്തിൽ വേരൂന്നിയ മാമൂലുകളുടേയും, മതപരമായ ആചാരങ്ങളുടെയും ക്രോഡീകരണമാണ്.

pil in court on marriage age for women, സ്ത്രീകളുടെ വിവാഹ പ്രായം, legal marriage age for women, Ashwini Kumar Upadhyay, delhi high court on age for marriage for women, iemalayalam, ഐഇ മലയാളം

പുരുഷന്മാർക്കും സ്ത്രീകൾക്കും വിവാഹപ്രായം ഒന്നാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഒരു ഹർജി ഈ ആഴ്ച, ഡൽഹി ഹൈക്കോടതി പരിഗണിച്ചിരുന്നു. അഭിഭാഷകനും ബിജെപി വക്താവുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയോടുള്ള കേന്ദ്രത്തിന്റെയും ലോ കമ്മീഷന്റെയും പ്രതികരണം ആരാഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് നൽകി.

നിലവിൽ, പുരുഷന്റെ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം 21ഉം സ്ത്രീയുടേത് 18ഉമാണ്. 1875ലെ ഇന്ത്യൻ മെജോരിറ്റി ആക്ട് പ്രകാരം 18 വയസാണ് പ്രായപൂർത്തിയായി കണക്കാക്കുന്നത്. ഇത് എല്ലാ ലിംഗവിഭാഗങ്ങൾക്കും സമമാണ്.

എന്തുകൊണ്ട് കുറഞ്ഞ പ്രായപരിധി?

ബാലവിവാഹങ്ങൾ നിഷിദ്ധമാക്കുന്നതിനും പ്രായപൂർത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് വിവാഹത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. വിവിധ മതങ്ങളിലെ വ്യക്തിഗത നിയമങ്ങൾക്ക് വിവാഹവുമായി ബന്ധപ്പെട്ട്, അവരുടേതായ മാനദണ്ഡങ്ങളുണ്ട്.

ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം, 1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 5 (iii) വധുവിന്റെ ഏറ്റവും കുറഞ്ഞ പ്രായമായി 18 വയസും വരന്റെ ഏറ്റവും കുറഞ്ഞ പ്രായമായി 21 വയസും നിർദ്ദേശിക്കുന്നു. ഹിന്ദു നിയമപ്രകാരം ബാലവിവാഹം നിയമവിരുദ്ധമല്ലെങ്കിലും വിവാഹത്തിൽ പ്രായപൂർത്തിയാകാത്തവരുടെ അഭ്യർത്ഥനപ്രകാരം അസാധുവായി പ്രഖ്യാപിക്കാം.

ഇസ്ലാം നിയമപ്രകാരം പ്രായപൂർത്തിയായിട്ടില്ലെങ്കിലും, പെൺകുട്ടി ഋതുമതിയായിട്ടുണ്ടെങ്കിൽ വിവാഹത്തിന് സാധുത ഉണ്ട്.

1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ്, 2006ലെ ബാലവിവാഹ നിരോധനം നിയമം എന്നിവ പ്രകാരം സ്ത്രീക്കും പുരുഷനം യഥാക്രമം 18, 21 വയസാണ് വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായമായി നിർദ്ദേശിക്കുന്നത്.

നിയമം രൂപപ്പെട്ടത് എങ്ങനെ

1860-ൽ നടപ്പിലാക്കിയ ഇന്ത്യൻ പീനൽ കോഡ് 10 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാക്കി. 12 വയസിൽ താഴെയുള്ള പെൺകുട്ടിയുമായുള്ള വിവാഹം അസാധുവാക്കുന്ന 1927ലെ ഏജ് ഓഫ് കൺസെന്റ് ബിൽ ഭേദഗതിയിലൂടെ ഇത് ബലാത്സംഗമായി പരിഗണിക്കും. ദേശീയ പ്രസ്ഥാനത്തിന്റെ യാഥാസ്ഥിതിക നേതാക്കളായ ബൽ ഗംഗാധർ തിലക്, മദൻ മോഹൻ മാളവ്യ എന്നിവർ ഈ നിയമത്തെ എതിർത്തു. ബ്രിട്ടീഷ് ഇടപെടലുകൾ ഹിന്ദു ആചാരങ്ങളെ തകർക്കുന്നു എന്ന് അവർ വാദിച്ചു.

1929-ൽ, ശിശു വിവാഹ നിയന്ത്രണ നിയമം സ്ത്രീകളുടേയും പുരുഷന്മാരുടേയും ഏറ്റവും കുറഞ്ഞ വിവാഹ പ്രായം യഥാക്രമം 16, 18 വയസായി നിശ്ചയിച്ചു. ജഡ്ജിയും ആര്യ സമാജത്തിലെ അംഗവുമായ ഹർബിലാസ് സർദയുടെ പേരിൽ സർദാ ആക്റ്റ് എന്ന് അറിയപ്പെടുന്ന ഈ നിയമം ഒടുവിൽ 1978 ൽ ഭേദഗതി വരുത്തി, സ്ത്രീക്കും പുരുഷനും വിവാഹ പ്രായം യഥാക്രമം 18 ഉം 21 ഉം വയസ്സായി നിശ്ചയിച്ചു.

രണ്ട് ജെൻഡറുകൾക്ക്, രണ്ട് പ്രായങ്ങൾ

സ്‌ത്രീകളുടെയും പുരുഷന്മാരുടെയും പ്രായപരിധിയിലെ വ്യത്യസ്‌ത നിയമ മാനദണ്ഡങ്ങൾ‌ എക്കാലവും ചർച്ചാവിഷയമാണ്. നിയമങ്ങൾ എന്നത് പുരുഷാധിപത്യത്തിൽ വേരൂന്നിയ മാമൂലുകളുടേയും, മതപരമായ ആചാരങ്ങളുടെയും ക്രോഡീകരണമാണ്. 2018 ൽ കുടുംബ നിയമത്തിലെ പരിഷ്കരണത്തിന്റെ ഒരു കൺസൾട്ടേഷൻ പേപ്പറിൽ, നിയമപരമായ വ്യത്യസ്ത മാനദണ്ഡങ്ങൾ കൽപ്പിക്കുന്നത് “ഭാര്യമാർ അവരുടെ ഭർത്താക്കന്മാരേക്കാൾ ചെറുപ്പമായിരിക്കണം എന്ന വാർപ്പ്മാതൃകയ്ക്ക് ബലം നൽകുന്നു” എന്ന് ലോ കമ്മീഷൻ വാദിച്ചു.

ഒരേ പ്രായത്തിലുള്ള പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതൽ പക്വതയുള്ളവരാണെന്നും അതിനാൽ പെട്ടെന്ന് വിവാഹം കഴിക്കാൻ അനുവദിക്കാമെന്നുമുള്ള വാർപ്പ്മാതൃകയെയാണ് നിയമം പിന്തുണയ്ക്കുന്നതെന്ന് സ്ത്രീകളുടെ അവകാശ പ്രവർത്തകരും വാദിക്കുന്നു. സ്ത്രീകൾക്കെതിരായ വിവേചനം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടി സമിതി(Committee on the Elimination of Discrimination against Women (CEDAW)), പുരുഷന്മാരേക്കാൾ വ്യത്യസ്തമായ ശാരീരികമോ ബൗദ്ധികമോ ആയ വളർച്ചാ നിരക്ക് സ്ത്രീകളിലുണ്ടെന്ന് കരുതുന്ന നിയമങ്ങൾ നിർത്തലാക്കണമെന്നും ആവശ്യപ്പെടുന്നു.

രണ്ട് ലിംഗ വിഭാഗത്തിലുള്ളവർക്കും വിവാഹത്തിന്റെ ഏറ്റവും കുറഞ്ഞ പ്രായം 18 ആയി നിശ്ചയിക്കണമെന്ന് ലോ കമ്മീഷൻ ശുപാർശ ചെയ്തു. “ഭാര്യാഭർത്താക്കന്മാരുടെ പ്രായവ്യത്യാസത്തിന് നിയമത്തിൽ യാതൊരു അടിസ്ഥാനവുമില്ല, കാരണം ഒരു ദാമ്പത്യത്തിലേക്ക് പങ്കാളികൾ പ്രവേശിക്കുന്നത് എല്ലാവിധത്തിലും തുല്യമാണ്, അവരുടെ പങ്കാളിത്തവും തുല്യമായിരിക്കണം,” കമ്മീഷൻ അഭിപ്രായപ്പെട്ടു.

കോടതിയിൽ നിയമം ചോദ്യം ചെയ്യപ്പെട്ടപ്പോൾ

ഡൽഹി ഹൈക്കോടതി കേസിലെ ഹർജിക്കാരനായ ഉപാധ്യായ വിവേചനത്തിന്റെ അടിസ്ഥാനത്തിൽ ഈ നിയമത്തെ ചോദ്യം ചെയ്തിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും വിവാഹം കഴിക്കുന്നതിന് നിയമത്തിന്റെ പ്രാബല്യത്തോടെ വ്യത്യസ്ത പ്രായം കൽപ്പിക്കുന്നത്, തുല്യതയ്ക്കുള്ള അവകാശവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവയുടെ ലംഘനമാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഈ വാദത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സുപ്രീം കോടതി വിധികൾ പ്രാധാന്യമർഹിക്കുന്നു.

2014 ൽ, ട്രാൻസ്ജെൻഡർ സമൂഹത്തെ മൂന്നാം ലിംഗവിഭാഗമായി അംഗീകരിച്ചുകൊണ്ടുണ്ട് വിധി പുറപ്പെടുവിക്കുമ്പോൾ സുപ്രീം കോടതി “മനുഷ്യർക്ക് തുല്യ മൂല്യമുണ്ടെന്നും അതിനാൽ തുല്യനിയമങ്ങളുടെ അടിസ്ഥാനത്തിൽ അവരെ തുല്യരായി കണക്കാക്കണമെന്നും” പറഞ്ഞിരുന്നു.

2019ൽ, അഡൾട്ടറി നിയമവിരുദ്ധമല്ലാതാക്കുന്ന സമയത്ത് പറഞ്ഞതിങ്ങനെ: “ലിംഗാധിഷ്ടിതയമായി സ്ത്രീകളെ വ്യത്യസ്തരായി കണക്കാക്കുന്ന ഒരു നിയമം സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നതാണ്,” എന്നായിരുന്നു.

അടുത്ത കേസ് ഒക്ടോബർ 30 ന് ദില്ലി ഹൈക്കോടതി പരിഗണിക്കും.

Read in English

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Why is age of marriage different for men and women

Next Story
എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്?P Chidambaram Arrested, പി ചിദംബരം അറസ്റ്റിൽ, INX Media Scam, ഐഎൻഎക്സ് മീഡിയ അഴിമതി കേസ്, hidambaram, chidambaram latest news, chidambaram news, chidambaram arrest, chidambaram arrest news, chidambaram cbi news, inx media news, inx media case, inx media case news, chidambaram inx media case, inx Chidambaram case, chidambaram arrest lastest news, chidambaram today news, chidambaram today latest news, cbi arrest chidambaram, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express