scorecardresearch

12 മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനവ്; എന്തുകൊണ്ട് ഓഗസ്റ്റില്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു?

ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്

ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
jobs

ന്യൂഡല്‍ഹി:രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 8.3 ശതമാനമായി ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകള്‍. കഴിഞ്ഞ 12 മാസത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. 2021 ഓഗസ്റ്റില്‍ തൊഴിലില്ലായ്മ നിരക്ക് 8.35% ആയിരുന്നു.

ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിലില്ലായ്മ നിരക്ക് വ്യത്യസ്തമാണോ?

Advertisment

അതെ, ഇത് പലപ്പോഴും വലിയ തോതില്‍ വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന്, ഓഗസ്റ്റില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ 9.6% ഉം ഗ്രാമങ്ങളില്‍ 7.7% ഉം ആയിരുന്നു. കഴിഞ്ഞ 12 മാസമായി ഗ്രാമീണ, നഗര തൊഴിലില്ലായ്മ നിരക്ക് എങ്ങനെയായിരുന്നുവെന്ന് പട്ടിക 2 വിശദീകരിക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ - ഫെബ്രുവരി, ജൂണ്‍ മാസങ്ങളില്‍ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്കിനേക്കാള്‍ ഉയര്‍ന്നതാണ്.

publive-image

സംസ്ഥാനാടിസ്ഥാനത്തിലുള്ള തൊഴിലില്ലായ്മ നിരക്കുകള്‍

സംസ്ഥാനം തിരിച്ചുള്ള തൊഴിലില്ലായ്മ നിരക്ക് കാണിക്കുന്നത് സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ നിരക്കില്‍ കാര്യമായ വ്യത്യാസമുണ്ട് എന്നാണ്. ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് കാണിക്കുന്നത്. തൊഴിലില്ലായ്മ നിരക്കിന്റെ 30 ശതമാനത്തിലധികമാണിത്. തൊഴിലില്ലായ്മ നിരക്ക് വളരെ കുറവുള്ള നിരവധി സംസ്ഥാനങ്ങളുണ്ട്. ഉദാഹരണത്തിന്, ഛത്തീസ്ഗഢിലെ തൊഴിലില്ലായ്മ നിരക്ക് വെറും 0.4% മാത്രമാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, മേഘാലയ എന്നിവിടങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്.

Advertisment
publive-image

എന്താണ് തൊഴിലില്ലായ്മ നിരക്ക് ?

തൊഴിലില്ലായ്മ നിരക്ക് അടിസ്ഥാനപരമായി ജോലി തേടുന്ന എന്നാല്‍ ജോലി നേടാന്‍ കഴിയാത്ത, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ആളുകളുടെ (15 വയസും അതില്‍ കൂടുതലുമുള്ള) ശതമാനമാണ്. ഒരു തൊഴിലില്ലാത്ത വ്യക്തിയായി കണക്കാക്കാന്‍ ഒരാള്‍ ജോലി ആവശ്യമുള്ള വ്യക്തിയായിരിക്കണം. അയാള്‍ ജോലി നേടുന്നതില്‍ പരാജയപ്പെട്ട ആളുമാകാം.

തൊഴിലില്ലായ്മ നിരക്ക് കണക്കാക്കുന്നത് തൊഴില്‍ മേഖലയെ നോക്കിയാണ് - അതായത്, ജോലി ആവശ്യപ്പെടുന്ന ജോലി ചെയ്യുന്ന പ്രായത്തിലുള്ള ആളുകളില്‍ എത്ര ശതമാനം പേര്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തുന്നു. ആ ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്.

തൊഴില്‍ സേനയുടെ അടിസ്ഥാന വലുപ്പം അതായത്, ജോലി തേടുന്ന ജോലി ചെയ്യുന്ന പ്രായത്തിലുള്ള ആളുകളുടെ ശതമാനം - തന്നെ കാലക്രമേണ വ്യത്യാസപ്പെടുകയും ലേബര്‍ ഫോഴ്സ് പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍) കണക്കാക്കുകയും ചെയ്യുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, തൊഴിലില്ലായ്മ നിരക്ക് ആകെ തൊഴിലിന്റെ ശതമാനമാണ്.

എന്തുകൊണ്ടാണ് ഓഗസ്റ്റില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത്?
തൊഴിലില്ലായ്മാ നിരക്ക് അടിസ്ഥാനപരമായി തൊഴില്‍ രഹിതരും തൊഴില്‍ സേനയും തമ്മിലുള്ള അനുപാതമായതിനാല്‍, തൊഴിലില്ലാത്തവരുടെ എണ്ണം മൊത്തം തൊഴില്‍ ശക്തിയുടെ വര്‍ദ്ധനവിനെക്കാള്‍ കൂടുതലാകുമ്പോള്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കും. ആഗസ്റ്റില്‍ തൊഴില്‍ സേന 4 ദശലക്ഷം വര്‍ദ്ധിച്ചപ്പോള്‍, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുപകരം സമ്പദ്വ്യവസ്ഥ യഥാര്‍ത്ഥത്തില്‍ 2.6 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മൊത്തം തൊഴിലില്ലാത്തവരുടെ എണ്ണം 6.6 ദശലക്ഷമായി ഉയര്‍ന്നപ്പോള്‍, തൊഴില്‍ ശക്തിയില്‍ 4 മില്യണ്‍ മാത്രമാണ് ഉയര്‍ന്നത്. അതിനാല്‍ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നു.

Employee India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: