/indian-express-malayalam/media/media_files/uploads/2021/10/coal-explained.jpg)
ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് കൽക്കരി, വൈദ്യുതി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ കൽക്കരി സ്റ്റോക്ക് സംബന്ധിച്ച സ്ഥിതി അവലോകനം ചെയ്തു. ഇന്ത്യയിലെ താപവൈദ്യുത നിലയങ്ങളിൽ നിലവിൽ ശരാശരി നാല് ദിവസത്തേക്കുള്ള കൽക്കരി സ്റ്റോക്കാണുള്ളത്. 15 മുതൽ 30 ദിവസം വരെയുള്ള കാലയളവിലേക്കുള്ള സ്റ്റോക്ക് ഉണ്ടാവണം എന്നാണ് ശുപാർശ ചെയ്യപ്പെട്ട അളവ്. കൽക്കരി ക്ഷാമത്തിന്റെ ഫലമായി നിരവധി സംസ്ഥാനങ്ങൾ ഇരുട്ടിലാവുന്നത് സംബന്ധിച്ച ആശങ്കകൾ ഉയർത്തിക്കാട്ടുന്നു.
നിലവിലെ കൽക്കരി പ്രതിസന്ധിയുടെ വ്യാപ്തി എത്രയാണ്?
ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ എന്നിവയുൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ താപവൈദ്യുത നിലയങ്ങളിലെ കൽക്കരി സംഭരണം കുറഞ്ഞതിന്റെ ഫലമായി സംസ്ഥാനം ഇരുട്ടിലാവുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. രാജസ്ഥാൻ, പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിൽ താപവൈദ്യുത നിലയങ്ങൾ കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായി ലോഡ് ഷെഡിംഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പ് നടത്തുമ്പോൾ വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതിന്റെ ഫലമാണ് കൽക്കരി ലഭ്യതയിലെ കുറവ്. 2019 ഓഗസ്റ്റിൽ 106 ബില്യൺ യൂണിറ്റായിരുന്നു ആ മാസത്തെ മൊത്തം വൈദ്യുതി ആവശ്യം എങ്കിൽ ഈ വർഷം ഓഗസ്റ്റിൽ അത് 124 ബില്യൺ യൂണിറ്റായി വർധിച്ചു. ചൈനയിലെ ക്ഷാമം കാരണം ആഗോള തലത്തിൽ കൽക്കരി വിലയിലുണ്ടായ കുത്തനെയുള്ള വർധനവും ഏപ്രിൽ-ജൂൺ കാലയളവിൽ താപവൈദ്യുത നിലയങ്ങളിൽ സ്റ്റോക്ക് കുറഞ്ഞതും കൽക്കരി ക്ഷാമത്തിലേക്ക് സംഭാവന നൽകിയ മറ്റ് രണ്ട് ഘടകങ്ങളാണ്. കൽക്കരിയുള്ള പ്രദേശങ്ങളിൽ സെപ്റ്റംബറിൽ പെയ്ത കനത്ത മഴയും താപ നിലയങ്ങളിലേക്കുള്ള കൽക്കരി വിതരണം മന്ദഗതിയിലാക്കി.
കൽക്കരിയും ലിഗ്നൈറ്റും ഉപയോഗിച്ചുള്ള താപവൈദ്യുത നിലയങ്ങൾ ഇന്ത്യയുടെ സ്ഥാപിത വൈദ്യുതി ഉൽപാദന ശേഷിയുടെ ഏകദേശം 54 ശതമാനം വരും. എന്നാൽ നിലവിൽ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 70 ശതമാനവും ഇത്തരം നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയാണ്.
സ്ഥിതിഗതികൾ പരിഹരിക്കാൻ സർക്കാർ എന്താണ് ചെയ്യുന്നത്?
വൈദ്യുതി, കൽക്കരി, റെയിൽവേ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ താപവൈദ്യുത പ്ലാന്റുകളിലേക്കുള്ള കൽക്കരി വിതരണം നിരീക്ഷിക്കുകയും വൈദ്യുതി ജനറേറ്ററുകളിലേക്ക് പ്രതിദിനമുള്ള കൽക്കരി കയറ്റുമതി വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. താപവൈദ്യുത നിലയങ്ങളിലേക്കുള്ള കൽക്കരി കയറ്റുമതി രണ്ട് ദശലക്ഷം ടൺ കവിഞ്ഞതായി കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി ബുധനാഴ്ച ട്വീറ്റ് ചെയ്തു.
കൽക്കരി സംഭരണം വർദ്ധിപ്പിക്കുന്നതിന് പ്രാദേശിക കൽക്കരിയും 10 ശതമാനം ഇറക്കുമതി ചെയ്ത കൽക്കരിയും ഉപയോഗിക്കാൻ വൈദ്യുതി ഉത്പാദകർക്ക് വൈദ്യുതി മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര കൽക്കരി വില റെക്കോർഡ് ഉയരത്തിൽ എത്തിയതിനാൽ, ഇറക്കുമതി ചെയ്ത കൽക്കരിയുടെ 10 ശതമാനം ഉപയോഗിക്കുന്നതിനാൽ വൈദ്യുതി ഉൽപാദനത്തിന്റെ ഓരോ യൂണിറ്റിനും 20-22 പൈസ അധിക ചെലവ് വരുമെന്ന് സർക്കാർ കണക്കാക്കുന്നു.
Also Read: വൈദ്യുതി മേഖലയിലെ ‘ഒക്‌ടോബര്‍ പ്രതിസന്ധി’ക്ക് കാരണമെന്ത്? അറിയാം ഇക്കാര്യങ്ങള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.