രാജ്യത്തെ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. രാജ്യത്തുടനീളം ഊര്‍ജ ആവശ്യകത പൊടുന്നനെ കുത്തനെ ഉയര്‍ന്നു. ഇത്, വൈദ്യുതി ഗ്രിഡിന്റെ നട്ടെല്ലായ കല്‍ക്കരി-താപ വൈദ്യുത നിലയങ്ങള്‍ പോഷിപ്പിക്കുന്ന വിതരണ ശൃംഖലയ്ക്കു വെല്ലുവിളിയായി.
ഗ്രിഡ് കൈകാര്യം ചെയ്യുന്നവര്‍ പൊതുവെ ബുദ്ധിമുട്ടുള്ള മാസമാണ് ഒക്ടോബര്‍. ഈ മാസത്തിലാണ് ദേശീയതലത്തില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുത ഉപഭോഗം രേഖപ്പെടുത്താറുള്ളത്. എന്നാല്‍ ഈ ഒക്ടോബര്‍ വ്യത്യസ്തമാകുന്നത് അഞ്ച് കാരണങ്ങളാലാണ്. അവ പരിശോധിക്കാം.
- 1. ഒന്നര വര്‍ഷത്തിലേറെ നീണ്ട ഡിമാന്‍ഡ് തകര്‍ച്ചയിലേക്കു നയിച്ച ലോക്ക്ഡൗണുകള്‍ക്കുശേഷം സമ്പദ്വ്യവസ്ഥ ഏതാണ്ട് പൂര്‍ണമായി തുറന്നതു കാരണം രണ്ടു മാസത്തോളമായി വൈദ്യുതി ആവശ്യകത കുത്തനെ ഉയര്‍ന്നു.
- 2. വിനാശകരമായ രണ്ടാമത്തെ കോവിഡ് തരംഗം ഖനന പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഇതുകാരണം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ കല്‍ക്കരി സംഭരണം കുറഞ്ഞു.
- 3. സാധാരണഗതിയില്‍ മണ്‍സൂണ്‍ മാസങ്ങളില്‍ ഖനികളില്‍ വെള്ളക്കെട്ട് മൂലം ഉത്പാദനം കുറയും. എന്നാല്‍ ഈ വര്‍ഷം മഴ കൂടുതലായത്, മഴക്കാലത്തിനു ശേഷമുള്ള കല്‍ക്കരി വിതരണം സാധാരണനിലയിലാകുന്നതില് കൂടുതല്‍ കാലതാമസമുണ്ടാക്കി. പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കന്‍ ഉള്‍പ്രദേശങ്ങളിലെ ഉപരിതല (ഓപ്പണ്‍-കാസ്റ്റ്) ഖനികളില്‍.
- 4. രാജ്യാന്തര തലതത്തില്‍ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതിനാല്‍ കല്‍ക്കരി ഇറക്കുമതി ഇന്ത്യയിലെ താപവൈദ്യുത നിലയങ്ങള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. ഇത്, വെല്ലുവിളി നേരിടുന്നതിനു ഗുജറാത്തിലെ ഒരു നിശ്ചിത ശേഷി കുറഞ്ഞ സമയത്തിനുള്ളില്‍ പുനരാരംഭിക്കുകയെന്ന സാധ്യതയ്ക്കു വഴിയൊരുക്കി.
- 5. ഇറക്കുമതി ചെയ്ത കല്‍ക്കരിയും വാതകവും ഇത്തവണ സമവാക്യത്തിനു പുറത്താണ്. കാരണം, ആഭ്യന്തര ഊര്‍ജക്ഷാമം പരിഹരിക്കുന്നതിന് ഇന്ധന സ്രോതസുകള്‍ക്കായുള്ള ഭ്രാന്തമായ പോരാട്ടത്തിലാണ് യൂറോപ്പ് മുതല്‍ ചൈന വരെയുള്ള രാജ്യങ്ങള്‍. അതേസമയം, ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ചില നിഷ്ക്രിയ വാതക അധിഷ്ഠിത ശേഷിയുണ്ട്.
ആവശ്യകത വര്‍ധിക്കുന്നത് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല
ഈ ഘടകങ്ങളില്‍ ചിലത് അസാധാരണമാണെങ്കിലും, ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി കാണപ്പെടുന്ന ഒരു അടിസ്ഥാന ഘടകത്തില്‍നിന്ന് ഒഴിഞ്ഞുനില്ക്കാന് കഴിയില്ല. ഗ്രിഡ് കൈകാര്യം ചെയ്യുന്നവരും നയ ആസൂത്രകരും, വിതരണ ശൃംഖലയിലെ ഉപയോഗം, താപവൈദ്യുത നിലയ മാനേജര്‍മാര്‍, പൊതു ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് എന്നിങ്ങനെ വൈദ്യുതി ഉല്‍പ്പാദന മൂല്യ ശൃംഖലയിലെ മിക്കവാറും എല്ലാവര്ക്കും ഡിമാന്‍ഡിലെ വര്‍ധനവ് മുന്‍കൂട്ടി കാണാനും കരുതല്‍ ശേഖരമുണ്ടാക്കാനും കഴിഞ്ഞില്ല.
എങ്കിലും ഏറ്റവും വലിയ കാരണം വൈദ്യുതി ഉപഭോഗത്തിലെ കുതിച്ചുചാട്ടമാണ്. ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവിന്റെ കാര്യമെടുക്കാം. കോവിഡ് കാലത്തിനു മുന്‍പ്, 2019ല്‍ ഈ കാലയളവിലെ പ്രതിമാസ ഉപയോഗം 106.0 ബില്യണ്‍ യൂണിറ്റ് (ഒരു യൂണിറ്റ് എന്നത് ഒരു കിലോ വാട്ട്) ആയിരുന്നു. എന്നാല്‍ ഈ വര്‍ഷമത് 124.2 ബില്യണ്‍ യൂണിറ്റായി ഉയര്‍ന്നു. 2019 ലെ ഇതേ കാലയളവില്‍ കല്‍ക്കരിയില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം 61.91 ശതമാനമായിരുന്നെങ്കില്‍ ഈ വര്‍ഷം 66.35 ശതമാനമായി ഉയര്‍ന്നു.
ഈ വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവിലെ മൊത്തം കല്‍ക്കരി ഉപഭോഗം 2019 ലെ അതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 18 ശതമാനം വര്‍ധിച്ചു. ഇത് വിതരണ ശൃംഖലകളെ പ്രയാസത്തിലാക്കുകയും സാധാരണ ഇന്ധന സ്റ്റോക്ക് നിബന്ധനകള്‍ പാലിക്കുന്നതിലെ വൈദ്യുത നിലയ മാനേജര്‍മാരുടെ അലസത വെളിപ്പെടുത്തുകയും ചെയ്യുന്നു.
കല്‍ക്കരി സ്റ്റോക്ക് പരിമിതം
കല്‍ക്കരി വിതരണത്തിന്റെ വേഗത നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനൊപ്പം, രാജ്യത്തെ 135 പ്രധാന കല്‍ക്കരി വൈദ്യുത നിലയങ്ങളില്‍ പകുതിയോളം എണ്ണത്തില്‍ ഇപ്പോള്‍ മൂന്ന് ദിവസത്തില്‍ താഴെ സ്റ്റോക്കാണുള്ളത്. 15-30 ദിവസത്തെ ഇന്ധന കരുതല്‍ നിലനിര്ത്തേണ്ടത്്്.
രാജ്യത്തെ കല്‍ക്കരി താപവൈദ്യുത നിലയങ്ങളില്‍നിന്നുള്ള ഉത്പാദനം 208.8 ജിഗാ വാട്ട് അഥവാ രാജ്യത്തിന്റെ 388 ജിവാട്ട് സ്ഥാപിത ഉല്‍പ്പാദന ശേഷിയുടെ 54 ശതമാനമാണ്. പുനരുപയോഗിക്കാവുന്ന ശേഷി കൂട്ടിച്ചേര്‍ക്കലില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിട്ടും മൊത്തം വൈദ്യുതി മിശ്രിതത്തിന്റെ വിഹിതം 2019 ലെ 62 ശതമാനത്തില്ിന്ന് 2021 ല്‍ 66 ശതമാനത്തിലധികമായി വര്‍ധിച്ചു. ഇത് ബേസ് ലോഡ് ഉത്പാദനത്തിന്റെ പ്രാധാന്യം വ്യക്തമായി കാണിക്കുന്നു.
മിക്കവാറും എല്ലാ വര്‍ഷവും സംഭവിക്കുന്നതുപോലെ, രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ താപനില തണുപ്പിലേക്കു വരുമ്പോള്‍ ഒക്ടോബര്‍ പകുതിയോടെ വൈദ്യതി ആവശ്യം പതുക്കെ കുറയാന്‍ തുടങ്ങുമെന്നാണ് നയരൂപീകരണ വൃത്തങ്ങളിലെ പ്രതീക്ഷ.
കോള്‍ ഇന്ത്യ ലിമിറ്റഡി(സിഐഎല്‍)ല്‍നിന്നുള്ള കല്‍ക്കരി അയയ്ക്കലും വര്‍ധിക്കുന്നു. മാസത്തിന്റെ തുടക്കത്തിലെ പ്രതിദിനം 1.4 ദശലക്ഷം ടണ്ണില്‍ താഴെ എന്നതില്‍നിന്ന് ഒക്ടോബര്‍ ഏഴു വരെ 1.5 ദശലക്ഷമായും ഒക്ടോബര്‍ പകുതിയോടെ പ്രതിദിനം 1.7 ദശലക്ഷം ടണ്ണും അയയ്ക്കുകയാണു ലക്ഷ്യം. ഇത് സമീപഭാവിയില്‍ വൈദ്യുതോത്പാന പ്ലാന്റുകളില്‍ ക്രമേണ സ്റ്റോക്ക്് ഉയര്‍ത്താന്‍ സഹായിക്കും.
എന്നാല്‍, ഈ വര്‍ഷത്തെ വൈവദ്യുതി ആവശ്യകതയിലെ സ്ഫോടനാത്മകമായ കുതിച്ചുചാട്ടവും വരാനിരിക്കുന്ന ഉത്സവ സീസണും ഗ്രിഡ് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ അവസാനം വരെ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
Also Read: കോവിഡ് മരണം: അപ്പീലിനും സര്‍ട്ടിഫിക്കറ്റിനും അപേക്ഷ നല്‍കേണ്ടത് എങ്ങനെ?