/indian-express-malayalam/media/media_files/uploads/2020/06/explained-fi.jpg)
ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യവുമായുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ഇരു സൈന്യങ്ങളും തമ്മിലുള്ള ശാരീരിക ഏറ്റുമുട്ടലില്‍ ഒരു റൗണ്ട് പോലും വെടിയുതിര്‍ത്തിട്ടില്ലെന്ന വസ്തുതയില്‍ ആശ്വാസം കൊള്ളുകയാണ് അനവധിപേര്‍.
ഈ മരണങ്ങള്‍ വെടിവച്ചുകൊല്ലുന്നതിനേക്കാള്‍ ക്രൂരമാണെങ്കിലും റൈഫിളുകള്‍, പീരങ്കി തോക്കുകള്‍, റോക്കറ്റുകള്‍, മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ കൂട്ടുന്നത് ആണവ അയല്‍ക്കാര്‍ക്കിടയില്‍ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ നല്‍കുന്നു. എന്നാല്‍, ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ചരിത്രം അത്തരം പ്രതീക്ഷകളില്‍ അല്‍പ്പം നിരാശ പകരുന്നതാണ്.
1967 സെപ്റ്റംബറില്‍ നാഥു ലായിലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അവസാന സൈനിക ഏറ്റുമുട്ടല്‍ നടന്നത്. പീരങ്കി തോക്കുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിനു മുന്‍പ് ഇരു സൈന്യവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഏറ്റുമുട്ടലില്‍ 88 ഇന്ത്യന്‍ സൈനികരും മുന്നൂറിലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലിന് തൊട്ടുമുമ്പുള്ള ആഴ്ചകളിലും മാസങ്ങളിലുമായി അതിര്‍ത്തിയില്‍ മൂന്ന് നിരയുള്ള മുള്ളുവേലി നിര്‍മിക്കാന്‍ ഇന്ത്യ തീരുമാനിരുന്നു. 1967 ഓഗസ്റ്റ് 20 നാണ് പണി ആരംഭിച്ചത്.
Also Read: സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല, തക്കതായ മറുപടി കൊടുക്കും: നരേന്ദ്ര മോദി
യുദ്ധവസ്ത്രം ധരിച്ച, ബയണറ്റുകള്‍ ഘടിപ്പിച്ച റൈഫിളേന്തിയ എഴുപത്തിയഞ്ചോളം ചൈനീസ് സൈനികര്‍ നാഥു ല ലക്ഷ്യമാക്കി സാവധാനം നീങ്ങി ഓഗസ്റ്റ് 23 ന് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചു. പൊളിറ്റിക്കല്‍ കമ്മിസാര്‍ (തൊപ്പിയില്‍ ചുവന്ന കഷ്ണമുള്ളതിനാല്‍ ഇദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിയും, കുറച്ചെങ്കിലും ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍) ചുവന്ന പുസ്തകത്തില്‍നിന്ന് മുദ്രാവാക്യങ്ങള്‍ വായിച്ചു. മറ്റുള്ളവര്‍ അത് ഏറ്റുചൊല്ലി.
സ്ഥലത്തുണ്ടായിരുന്ന ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തിന്റെ പ്രവൃത്തി നിരീക്ഷിക്കുകയും കാത്തിരിക്കുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറിനു ശേഷം ചൈനീസ് സൈന്യം പിന്‍വാങ്ങി. പിന്നീട് തിരിച്ചെത്തിയ അവര്‍ പ്രതിഷേധം തുടര്‍ന്നു.
സെപ്റ്റംബര്‍ അഞ്ചിന്, മുള്ളുവേലി ചുരുളുകള്‍ സ്ഥാപിക്കുന്നതിനിടെ കാലാള്‍പ്പട ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ റായ് സിങ്ങുമായി ചൈനീസ് കമ്മിസാര്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ഇതോടെ മുള്ളുവേലി നിര്‍മാണം നിര്‍ത്തി.
Also Read: നിങ്ങളുടെ രക്തസാക്ഷിത്വം രാജ്യം മറക്കില്ല: രാജ്‌നാഥ് സിങ്
സെപ്റ്റംബര്‍ ഏഴിനു പണി പുനരാരംഭിച്ചു. ഇതോടെ നൂറോളം ചൈനീസ് സൈനികര്‍ കുതിച്ചെത്തി. തുടര്‍ന്ന് ഇരുഭാഗത്തെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കല്ലെറിഞ്ഞ ചൈനീസ് സൈനികര്‍ക്കു നേരെ ഇന്ത്യൻ സൈനികർ അതേ നാണയത്തിൽ തിരിച്ചടിച്ചു.
സെപ്റ്റംബര്‍ 10 ന് ചൈന ഇന്ത്യന്‍ എംബസി വഴി ഒരു മുന്നറിയിപ്പ് അയച്ചു. അതില്‍ പറയുന്നത് ഇങ്ങനെയായിരുന്നു: ''ഇന്ത്യന്‍ സര്‍ക്കാരിനു ചൈനീസ് സര്‍ക്കാര്‍ കര്‍ശനമായി മുന്നറിയിപ്പ് നല്‍കുന്നു: ചൈന-സിക്കിം അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചൈനീസ് അതിര്‍ത്തി പ്രതിരോധ സൈനികര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്യം പ്രകോപനപരമായ അതിക്രമം തുടര്‍ന്നാലുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം തീര്‍ച്ചയായും ഇന്ത്യന്‍ സര്‍ക്കാരിനായിരിക്കും.''
/indian-express-malayalam/media/media_files/uploads/2020/06/Indian-soldiers-at-Nathula.jpg)
വേലി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ സൈനിക കമാന്‍ഡര്‍ സെപ്റ്റംബര്‍ 11 ന് ഉത്തരവിട്ടിരുന്നു. അന്ന് പണി ആരംഭിച്ചതോടെ പൊളിറ്റിക്കല്‍ കമ്മിസാറിന്റെ നേതൃത്വത്തില്‍ ചൈനീസ് സൈനികര്‍ തടസവുമായെത്തി. ലഫ്റ്റനന്റ് കേണല്‍ റായ് സിങ് അവരോട് സംസാരിക്കാന്‍ പുറപ്പെട്ടു. പെട്ടെന്ന് ചൈനീസ് സൈനികര്‍ വെടിയുതിര്‍ത്തതോടെ റായ് സിങ് പരുക്കേറ്റ്നിലത്തുവീണു.
Also Read: ലഡാക്ക് സംഘർഷം: ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം
കമാന്‍ഡിങ് ഓഫീസര്‍ക്കു വെടിയേറ്റതോടെ ഇന്ത്യന്‍ കാലാള്‍പ്പട ബറ്റാലിയന്‍ ചൈനീസ് പോസ്റ്റ് ആക്രമിച്ചു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്ത് രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കനത്ത നഷ്ടം സംഭവിച്ചു (ഇരുവര്‍ക്കും ധീരതയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചിരുന്നു). ചൈനയുടെ മെഷീന്‍ ഗണ്‍ ആക്രമണം നിരവധി സൈനികരെ വീഴ്ത്തി.
പീരങ്കിത്തോക്കുകള്‍ ഉപയോഗിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്. മേഖലയിലെ മുഴുവന്‍ ചൈനീസ് പോസ്റ്റുകളും തകര്‍ത്തു. ഇന്ത്യന്‍ സൈനികരേക്കാള്‍ കൂടുതല്‍ ചൈനക്കാര്‍ ഈ കനത്ത വെടിവയ്പില്‍ മരിച്ചു.
ശക്തമായ ഇന്ത്യന്‍ തിരിച്ചടിയില്‍ പരിഭ്രാന്തരായ ചൈനീസ് സൈന്യം യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി. എന്നാല്‍ ഇന്ത്യ പിന്മാറാന്‍ വിസമ്മതിച്ചതോടെ, ഇങ്ങനെയുള്ള പദ്ധതികള്‍ ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ നിഷേധിച്ചു.
Also Read: ലഡാക്ക് ഏറ്റുമുട്ടൽ; വിവാദ ട്വീറ്റിന് പിന്നാലെ ടീം ഡോക്ടറെ പുറത്താക്കി ചെന്നൈ സൂപ്പർ കിങ്സ്
സൈനിക സന്ദേശം അയച്ച ശേഷം, സിക്കിം-ടിബറ്റ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യ സെപ്റ്റംബര്‍ 12 ന് ചൈനയ്ക്ക് കുറിപ്പ് നല്‍കി. സെപ്റ്റംബര്‍ 13 ന് പുലര്‍ച്ചെ 5.30 മുതല്‍ നിരുപാധികമായ വെടിനിര്‍ത്തല്‍ വാഗ്ദാനം ചെയ്യുന്നതായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം. ഇത് നിരസിക്കപ്പെട്ടെങ്കിലും 14 വരെ സ്ഥിതിഗതികള്‍ സമാധാനപരമായി തുടര്‍ന്നു.
സെപ്റ്റംബര്‍ 15 ന് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും ചൈന കൈമാറി. 'ഇന്ത്യയുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കുക' എന്ന താല്‍പ്പര്യത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൈന വ്യക്തമാക്കി. ഒക്ടോബര്‍ ഒന്നിന് ചോ ലയില്‍ മറ്റൊരു ഏറ്റുമുട്ടലുണ്ടായെങ്കിലും ഇന്ത്യന്‍ സൈനികര്‍ വീണ്ടും ചൈനക്കാരെ വിരട്ടിയോടിച്ചു.
എഴുത്ത്: സുഷാന്ത് സിങ്
Read in English: Explained: What happened in Nathu La in 1967, the last time shots were fired in the India-China border dispute?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.