/indian-express-malayalam/media/media_files/uploads/2022/04/how-to-pay-your-electricity-bill-online-with-google-pay-explained-646080-FI.jpeg)
Photo Credit: Jagan Binu
ബില്ലുകളെല്ലാം ഓണ്‍ലൈനായി അടച്ചു തീര്‍ക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. അതിനായി നിരവധി പ്ലാറ്റ്ഫോമുകളും ഇന്ന് നിലവിലുണ്ട്. ഇലക്ട്രിസിറ്റി ബില്ലുകളുടെ കാര്യമാണെങ്കില്‍ ഓണ്‍ലൈന്‍ വെബ്സൈറ്റുകളിലൂടെ അല്ലെങ്കില്‍ യുപിഐ ആപ്ലിക്കേഷനുകളിലൂടെ അടയ്ക്കാം.
ഗൂഗിള്‍ പെയിലൂടെ ഇലക്ട്രിസിറ്റി ബില്‍ എങ്ങനെ എളുപ്പത്തിലടകയ്ക്കാമെന്ന് നോക്കാം. നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ പെ ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഇല്ലാത്തവര്‍ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടതാണ്.
ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കുന്നതിനായി ഗൂഗിള്‍ പെ (Google Pay) ആപ്ലിക്കേഷന്‍ തുറക്കുക. ശേഷം താഴെയായുള്ള ബില്‍സ് (Bills) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ ഇലക്ട്രിസിറ്റി (Electricity) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
/indian-express-malayalam/media/media_files/uploads/2022/04/Google-Pay-Electricity-1.jpg)
വിവിധ ബില്ലിങ് കമ്പനികളുടെ പേരുകള്‍ ഗൂഗിള്‍ പെ നല്‍കും. കേരള ഇലക്ട്രിസിറ്റി (കെഎസ്ഇബി) (Kerala Electricity - KSEB), ഉത്തര്‍ പ്രദേശ് പവര്‍, വെസ്റ്റ് ബംഗാള്‍ ഇലക്ട്രിസിറ്റി, അദ്വാനി ഇലക്ട്രിസിറ്റി എന്നിങ്ങനെ. കേരളത്തിലുള്ളവരെ സംബന്ധിച്ച് കെഎസ്ഇബി ആയിരിക്കും.
കെഎസ്ഇബി തിരഞ്ഞെടുത്തതിന് ശേഷം നിങ്ങളുടെ അക്കൗണ്ട് ലിങ്ക് (Link Account) ചെയ്യുക. ഇതിനായി നിങ്ങളുടെ കണ്‍സ്യൂമര്‍ നമ്പരും (Consumer Number) പേരും നല്‍കുക, ഇതിന് ശേഷം നിങ്ങള്‍ അടയ്ക്കേണ്ട തുക എത്രയാണൊ അത് ഗൂഗിള്‍ പെയില്‍ കെഎസ്ഇബിയുടെ ചാറ്റില്‍ ലഭ്യമാകും.
പെ (Pay) എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് സാധാരണയായി ചെയ്യുന്നതുപോലെ നിങ്ങളുടെ ആറക്ക പിന്‍ നല്‍കി ബില്ലടയ്ക്കാവുന്നതാണ്.
Also Read: ഇപ്പോൾ ഇന്ത്യക്കാർക്ക് യുഎഇയിൽ യുപിഐ പേയ്മെന്റ് നടത്താം: എങ്ങനെയാണ് ഇത് നടപ്പാകുന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.