ഇന്ത്യൻ ബാങ്കുകളിൽ അക്കൗണ്ടുകളുള്ള വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) ഗൾഫ് രാജ്യങ്ങളിലെ കടകളിലും സ്ഥാപനങ്ങളിലും യുപിഐ പേയ്‌മെന്റുകൾ നടത്താനാകും. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) മഷ്രെഖ് ബാങ്കിന്റെ നിയോ പേയും (NEOPAY) തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത് സാധ്യമാവുന്നത്. ഇത് എങ്ങനെ പ്രവർത്തിക്കുമെന്നും, മറ്റ് രാജ്യങ്ങളുമായി സമാനമായ ക്രമീകരണങ്ങൾ ഉണ്ടോയെന്നും പരിശോധിക്കാം.
സേവനം എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഉപയോക്താക്കൾക്ക് ഇന്ത്യയിൽ യുപിഐ പ്രവർത്തനക്ഷമമാക്കിയ ഒരു ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. യുപിഐ പേയ്‌മെന്റുകൾ നടത്തുന്നതിന് ഉപയോക്താക്കൾക്ക് ഭീം (BHIM) പോലുള്ള ഒരു ആപ്ലിക്കേഷനും ആവശ്യമാണ്.
“യുഎഇയിൽ ഭീം യുപിഐയുടെ സ്വീകാര്യതയോടെ, ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇപ്പോൾ നിയോപേ പ്രാപ്തമാക്കിയ കടകളിലും മർച്ചന്റ് സ്റ്റോറുകളിലും ഭീം യുപിഐ വഴി തടസ്സങ്ങളില്ലാതെ പണമടയ്ക്കാനാകും. യുഎഇയിലെ ഇന്ത്യൻ യാത്രക്കാർക്ക് പേയ്‌മെന്റ് അനുഭവം മാറ്റുന്നതിൽ ഈ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കും. യുഎഇയിൽ ഭീം യുപിഐ നടപ്പിലാക്കുന്നത് രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് വലിയ ഉത്തേജനം നൽകുന്നതിനുള്ള ഒരു ചവിട്ടുപടിയാണ്, ”എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡ് (എൻഐപിഎൽ) പ്രസ്താവനയിൽ പറഞ്ഞു.
യുഎഇയിൽ എല്ലായിടത്തും യുപിഐ സ്വീകരിക്കുമോ?
ഇല്ല. നിയോപേ ടെർമിനലുകളുള്ള കടകളിലും സ്ഥാപനങ്ങളിലും മാത്രമേ യുപിഐ ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾ സ്വീകരിക്കുകയുള്ളൂ.
എൻപിസിഐയ്ക്ക് അത്തരം മറ്റ് അന്താരാഷ്ട്ര ക്രമീകരണങ്ങളുണ്ടോ?
ഉണ്ട്. എൻപിസിഐയുടെ അന്താരാഷ്‌ട്ര വിഭാഗമായ എൻഐപിഎലിന് (NIPL) യുപിഐ (UPI), റുപേ (RuPay) കാർഡുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്കായി അന്താരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളുമായി ഇത്തരം നിരവധി ക്രമീകരണങ്ങളുണ്ട്. ആഗോളതലത്തിൽ, ഭൂട്ടാനിലും നേപ്പാളിലും യുപിഐ സ്വീകാര്യമാണ്, ഈ വർഷാവസാനം സിംഗപ്പൂരിലും പ്രവർത്തനക്ഷമാകാൻ സാധ്യതയുണ്ട്.
സിംഗപ്പൂരിൽ, പേയ്‌മെന്റ് സംവിധാനമായ പേ നൗവുമായി (PayNow) യുപിഐയെ (UPI) ബന്ധിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ആബിഐയും സിംഗപ്പൂർ മോണിറ്ററി അതോറിറ്റിയും ചേർന്ന് ഏറ്റെടുക്കുന്നു. ഈ വർഷം ജൂലായ് മാസത്തോടെ ബന്ധിപ്പിക്കൽ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്.
യുഎഇയിലെ ക്രമീകരണം ഇന്ത്യക്കാർക്ക് പേയ്‌മെന്റുകൾ നടത്താൻ മാത്രമേ അനുവദിക്കൂ. എന്നാൽ സിംഗപ്പൂരിന്റെ കാര്യത്തിൽ, യുപിഐ-പേനൗ ലിങ്കേജ് വഴി രണ്ട് ഫാസ്റ്റ് പേയ്‌മെന്റ് സിസ്റ്റങ്ങളിലെയും ഉപയോക്താക്കൾക്ക് പണം കൈമാറ്റം ചെയ്യാൻ പറ്റും.