scorecardresearch

കരുതല്‍ ഡോസ്‍ 10 മുതല്‍; ഏത് വാക്സിന്‍, എങ്ങനെ റജിസ്റ്റര്‍ ചെയ്യാം? വിശദാംശങ്ങള്‍

കരുതല്‍ ഡോസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിക്കാം

കരുതല്‍ ഡോസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിക്കാം

author-image
WebDesk
New Update
Covid Third Dose Vaccine

ന്യൂഡല്‍ഹി: 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസ് ഏപ്രില്‍ പത്താം തീയതി മുതല്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു. കരുതല്‍ ഡോസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിക്കാം.

Advertisment

എന്നാണ് കരുതല്‍ ഡോസ് സ്വീകരിക്കാന്‍ കഴിയുക?

രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന് ഒന്‍പത് മാസങ്ങള്‍ക്ക് (39 വാരം) ശേഷം 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കരുതല്‍ ഡോസ് സൗജന്യമാണോ?

കരുതല്‍ ഡോസ് സൗജന്യമല്ല. സ്വകാര്യ വാക്സിനേഷന്‍ സെന്ററുകളിലൂടെയാണ് വിതരണം. സ്വീകരിക്കുന്ന വ്യക്തി പണം അടയ്ക്കണം. തുക സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ സ്വകാര്യ വാക്സിനേഷന്‍ സെന്ററുകള്‍ ഉടന്‍ പ്രഖ്യാപിക്കും.

കരുതല്‍ ഡോസ് സൗജന്യമായി ലഭിക്കുന്നവര്‍?

ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണിപോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന്‍ സെന്ററുകളില്‍ നിന്ന് സൗജന്യമായി കരുതല്‍ ഡോസ് സ്വീകരിക്കാം.

Advertisment

കരുതല്‍ ഡോസായി നല്‍കുന്നത് ഏത് വാക്സിനാണ്?

ആദ്യ രണ്ട് ഡോസായി സ്വീകരിച്ച വാക്സിന്‍ തന്നെയായിരിക്കും കരുതല്‍ ഡോസായി നല്‍കുക. കോവിഷീല്‍ഡാണ് ആദ്യ രണ്ട് ഡോസായി സ്വീകരിച്ചതെങ്കില്‍ കരുതല്‍ ഡോസും കോവിഷീല്‍ഡ് തന്നെയായിരിക്കും നല്‍കുക. കോവാക്സിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ.

കരുതല്‍ ഡോസ് എടുക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിക്കുമോ?

കരുതല്‍ ഡോസ് വാക്സിന്‍ എടുക്കേണ്ട കാലയളവാകുമ്പോള്‍ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് സന്ദേശം ലഭിക്കും.

റജിസ്ട്രേഷന്‍

കരുതല്‍ ഡോസിന്റെ റജിസ്ട്രേഷന്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ചെയ്യാന്‍ സാധിക്കും. വാക്സിനെടുക്കാന്‍ സ്വാകര്യ കേന്ദ്രത്തിലെത്തുമ്പോള്‍ അവിടെ തന്നെ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Also Read: കോവിഡ് -19 ന്റെ എക്സ്ഇ വകഭേദം എന്താണ്, എന്തുകൊണ്ട് അതിനെ ഇപ്പോൾ ഭയക്കേണ്ട?

Covid Vaccine Kerala Health Department Covid19 Jagratha Portal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: