scorecardresearch

ജോലി നഷ്ടപ്പെട്ട ഐടി തൊഴിലാളികൾക്ക് യുഎസിൽ എങ്ങനെ തുടരാം?

ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, യാഹൂ, സൂം ഉൾ‌പ്പെടെയുള്ള പല വൻകിട സ്ഥാപനങ്ങളും പിരിച്ചുവിടൽ നടപ്പിലാക്കി. എ. ദിവ്യയുടെ റിപ്പോർട്ട്

ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, യാഹൂ, സൂം ഉൾ‌പ്പെടെയുള്ള പല വൻകിട സ്ഥാപനങ്ങളും പിരിച്ചുവിടൽ നടപ്പിലാക്കി. എ. ദിവ്യയുടെ റിപ്പോർട്ട്

author-image
WebDesk
New Update
h1-b, h1b, visa, usa, tech workers, jobs, layoffs, news, validity, extension, process, 2023

ജോലി നഷ്ടപ്പെട്ട ഐടി മേഖലയിലെ ജീവനക്കാർക്ക് മറ്റൊരു ജോലി കണ്ടെത്തുന്നതിനായി എച്ച്-1ബി വിസയുടെ സമയപരിധിയായ 60 ദിവസത്തിനപ്പുറവും യുഎസിൽ തുടരാമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു എസ്‌ സി ഐ എസ്) വൃക്തമാക്കിയിരുന്നു. നേരത്തെ, ജോലി നഷ്ടപ്പെട്ട എച്ച്-1ബി വിസയുള്ളവർക്ക് മറ്റൊരു ജോലി കണ്ടെത്താനോ പുതിയ തൊഴിലുടമയെ പ്രതിനിധീകരിച്ച് എച്ച്-1ബി അപേക്ഷ സമർപ്പിക്കാനോ അല്ലെങ്കിൽ രാജ്യം വിടാനോ 60 ദിവസത്തെ സമയ പരിധി മാത്രമേ ലഭിക്കയുള്ളൂ എന്നായിരുന്നു അനുമാനിച്ചിരുന്നത്.

Advertisment

എന്നാൽ ഇപ്പോൾ, അവർക്ക് അവരുടെ വിസ സ്റ്റാറ്റസ് എച്ച്-1ബിയിൽ നിന്ന് ബി1/ബി2 എന്നിവയിലേക്ക് മാറ്റി, മറ്റൊരു ജോലി കണ്ടെത്താനായി യുഎസിൽ തുടരാൻ കഴിയും. യുഎസിലായിരിക്കുമ്പോൾ വിസ സ്റ്റാറ്റസ് എച്ച്1ബിയിൽ നിന്ന് ബി1/ബി2 ലേക്ക് മാറ്റുന്നതെങ്ങനെ എന്നറിയാം.

എന്താണ് എച്ച് 1 ബി വിസ?

പ്രത്യേക വൈദഗ്ധ്യം ആവശ്യമായ തൊഴിലുകൾ ചെയ്യാൻ ഉയർന്ന വിദ്യാഭ്യാസവും നൈപുണ്യവും ഉള്ള വിദേശ പ്രൊഫഷണലുകളെ ജോലിയ്ക്ക് എടുക്കാൻ തൊഴിലുടമകളെ അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി എന്ന താത്കാലിക (കുടിയേറ്റേതര) വിസ വിഭാഗം. മാത്തമാറ്റിക്സ്, എഞ്ചിനീയറിങ്, ടെക്നോളജി, മെഡിക്കൽ സയൻസസ് തുടങ്ങിയ മേഖലകളിലെ ഉദ്യോഗാർഥികൾ പലപ്പോഴും ഈ വിസയ്ക്ക് യോഗ്യരാണ്. എച്ച്-1ബി വിസയുടെ പ്രാരംഭ കാലാവധി മൂന്ന് വർഷമാണെങ്കിലും അത് നീട്ടാവുന്നതാണ്.

1990ൽ ഈ വിഭാഗം സൃഷ്ടിച്ചത് മുതൽ, ഓരോ വർഷവും ലഭ്യമാക്കുന്ന എച്ച് 1 ബി വിസകളുടെ എണ്ണം യുഎസ് കോൺഗ്രസ് പരിമിതപ്പെടുത്തിയിരുന്നു. നിലവിൽ ഒരു വർഷത്തെ നിയമപരമായ പരിധി 65,000 വിസകളാണ്, യുഎസിൽ നിന്ന് ബിരുദാനന്തര ബിരുദമോ ഡോക്ടറേറ്റോ നേടിയ വിദേശ പ്രൊഫഷണലുകൾക്ക് 20,000 അധിക വിസകളും അതിനൊപ്പം ഉണ്ട്.

Advertisment

എന്താണ് ബി1/ബി2 വിസ?

താത്‌കാലിക ആവശ്യങ്ങൾക്ക് അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസകളാണ് ബി-1, ബി-2 വിസകൾ. ചെറിയ കാലയളവിലേക്ക് ബിസിനസ് ആവശ്യങ്ങൾക്ക് എത്തുന്നവർക്കുള്ളതാണ് ബി-1 വിസ. വിനോദസഞ്ചാരത്തിന് എത്തുന്നവർക്കുള്ളതാണ് ബി-2. പ്രായം, ആദ്യമായി അപേക്ഷിക്കുന്നതോ അതോ വിസ പുതുക്കുന്നവരോ എന്നിങ്ങനെ ചുരുക്കം കേസുകളിൽ ഒഴികെ പല അപേക്ഷകർക്കും വിസ ലഭിക്കാനായി അഭിമുഖത്തിൽ പങ്കെടുക്കേണ്ടി വരാറുണ്ട്.ബി1/ബി2 ഒന്നിലധികം എൻട്രികൾ അനുവദിക്കുകയും സാധാരണയായി 10 വർഷത്തേക്ക് നൽകുകയും ചെയ്യുന്നതാണ്. ഈ വിസയിൽ എത്തുന്ന ഒരാൾക്ക് ആറുമാസം വരെ താമസിക്കാം.

എന്നിരുന്നാലും, സന്ദർശക വിസയിലുള്ള (ബി1/ബി2) ഒരു വ്യക്തിക്ക് യുഎസിൽ തൊഴിൽ ചെയ്യാൻ അനുവാദമില്ല. തൊഴിൽ അന്വേഷിക്കുന്നതും അതിനായി അഭിമുഖത്തിൽ പങ്കെടുക്കുന്നതും ബി-1, ബി-2 സ്റ്റാറ്റസിൽ സാധ്യമാണ്. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ്, ബി-1,ബി-2 എന്നതിൽനിന്നു തൊഴിൽ-അംഗീകൃത സ്റ്റാറ്റസിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ സർക്കാർ അംഗീകരിക്കുകയും പുതിയ സ്റ്റാറ്റസ് പ്രാബല്യത്തിൽ വരികയും വേണമെന്നുംയു എസ്‌ സി ഐ എസ് പറയുന്നു.

എച്ച് 1 ബിയിൽ നിന്ന് ബി1/ബി2ലേക്കും തിരിച്ചും മാറുന്നതെങ്ങനെ?

എച്ച് 1 ബി സ്റ്റാറ്റസിൽ ആയിരിക്കുമ്പോൾ ആർക്കെങ്കിലും ജോലി നഷ്‌ടപ്പെടുകയും യുഎസിൽ തുടരാൻ ആഗ്രഹിക്കുകയും ചെയ്‌താൽ, അവർക്ക് ബി1/ബി2 ലേക്ക് സ്റ്റാറ്റസ് മാറ്റുന്നതിനായി അപേക്ഷ നൽകി, അടുത്ത എച്ച് 1 ബി സ്‌പോൺസറെ അന്വേഷിക്കാനും കഴിയും. ബി 2 സ്റ്റാറ്റസ്-ചേഞ്ച് അപേക്ഷ ഫയൽ ചെയ്തതിന് ശേഷം അത് മാറ്റി കിട്ടുന്നതിന് നിരവധി മാസങ്ങൾ എടുത്തേക്കാം. ഈ സമയത്ത് അപേക്ഷ നൽകിയ വ്യക്തിക്ക് ജോലിയ്ക്കായുള്ള അഭിമുഖങ്ങളിൽ ഹാജരാകാനും മറ്റൊരു ജോലി കണ്ടെത്താനും കഴിയും. ബി-2 അപേക്ഷ അംഗീകരിക്കുന്നതിന് മുൻപ് തന്നെ അടുത്ത സ്പോൺസറെ കണ്ടെത്തിയാൽ, അവർക്ക് അപേക്ഷ പിൻവലിക്കാം.

എന്നിരുന്നാലും, ഒരു ബി1/ബി2 വിസയിൽ കഴിയുന്നയാൾ സാമ്പത്തികശേഷിയുടെ തെളിവുകൾനൽകേണ്ടതുണ്ട്. അപേക്ഷകന് യുഎസിലെ താമസത്തിനുള്ള ചെലവുകൾ ഏറ്റെടുക്കാൻ കഴിയുമെന്നും അവരുടെ മാതൃരാജ്യവുമായുള്ള ബന്ധത്തിന്റെ തെളിവുകളും ഹാജരാകേണ്ടി വരും. യുഎസിലേക്ക് ബി1/ബി2 വിസയിൽ വന്നൊരാൾക്ക്​ ജോലി ലഭിച്ചാൽ അത് എച്ച് 1 ബിയിലേക്ക് മാറ്റാനായി യുഎസ്സിഐഎസിലൂടെ തന്നെ അപേക്ഷിക്കാം.

America Visa India H1b Visa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: