scorecardresearch
Latest News

താൽക്കാലിക വിസക്കാർക്കും അമേരിക്കയിൽ ജോലിക്ക് അപേക്ഷിക്കാം

ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ ഉൾ‌പ്പെടെയുള്ള പല വൻകിട സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എ ദിവ്യയുടെ റിപ്പോർട്ട്

united states, H-1B professionals, H-1B, H-1B visa, us news, us, world news, H-1B immigrants, todays news, indian americans, indians in the us

വാഷിങ്ടൺ: ഇന്ത്യക്കാർ ഉൾപ്പെടെ, യു എസിൽ ഐടി മേഖലയിൽ ജോലിചെയ്തിരുന്ന നിരവധിയാളുകൾക്ക് സമീപകാലത്ത് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. തൊഴിൽവിസയിൽ എത്തിയ ഇവർക്ക് ജോലി നഷ്ടമായി 60 ദിവസത്തിൽക്കൂടുതൽ ഇവിടെ തങ്ങാനാവില്ല എന്നതുകൊണ്ടുതന്നെ ഒട്ടുമിക്ക തൊഴിലാളികളും രാജ്യംവിടുന്നു. ഇവർക്ക് വീണ്ടും തൊഴിലിനു അവസരം സൃഷ്ടിക്കുകയാണ് യു എസ് ഇപ്പോൾ.

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (യു എസ്‌ സി ഐ എസ്) പ്രഖ്യാപനമനുസരിച്ച്, ജോലി നഷ്ടപ്പെട്ട ഐടി മേഖലയിലെ ജീവനക്കാർക്ക് മറ്റൊരു ജോലി കണ്ടെത്തുന്നതിനായി എച്ച്-1ബി വിസയുടെ സമയപരിധിയായ 60 ദിവസത്തിനപ്പുറവും യുഎസിൽ തുടരാം. ഈ സാഹചര്യത്തിൽ താത്‌കാലിക വിസയിൽ എത്തുന്നവർക്കും തൊഴിലിന് അപേക്ഷിക്കാൻ അവസരം ലഭിക്കുന്നു.

നേരത്തെ, ജോലി നഷ്ടപ്പെട്ട എച്ച്-1ബി വിസയുള്ളവർക്ക് മറ്റൊരു ജോലി കണ്ടെത്താനോ പുതിയ തൊഴിലുടമയെ പ്രതിനിധീകരിച്ച് എച്ച്-1ബി അപേക്ഷ സമർപ്പിക്കാനോ അല്ലെങ്കിൽ രാജ്യം വിടാനോ 60 ദിവസത്തെ സമയ പരിധി മാത്രമേ ലഭിക്കയുള്ളൂ എന്നായിരുന്നു അനുമാനിച്ചിരുന്നത്. ഇത് ശരിയാകാമെങ്കിലും, യുഎസ്സിഐഎസ് നിർദേശം അനുസരിച്ച്, അവർ യുഎസിൽ ഉള്ളപ്പോൾ അവരുടെ എച്ച്-1ബി വിസ സ്റ്റാറ്റസ് ബി കാറ്റഗറി വിസയിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. ടൂറിസ്റ്റുകൾക്കും ബിസിനസ്സിനായി യാത്ര ചെയ്യുന്നവർക്കുമാണ് ബി കാറ്റഗറി.

താത്‌കാലിക ആവശ്യങ്ങൾക്ക് അനുവദിക്കുന്നതാണ് ബി-1, ബി-2 വിസകൾ. ചെറിയ കാലയളവിലേക്ക് ബിസിനസ് ആവശ്യങ്ങൾക്ക് എത്തുന്നവർക്കുള്ളതാണ് ബി-1 വിസ. വിനോദസഞ്ചാരത്തിന് എത്തുന്നവർക്കുള്ളതാണ് ബി-2. എന്നാൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനുമുൻപ് വിസ മാറ്റണം.

ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരെ ബാധിച്ചതായി കണക്കാക്കുന്ന ഐടി മേഖലയിലെ വ്യാപകമായ പിരിച്ചുവിടലുകൾക്കിടയിൽ യുഎസിലെ എച്ച് -1 ബി വിസയിലുള്ള ഇന്ത്യൻ പൗരന്മാരുടെ ഭയം ഈ നിർദേശം ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ന്റെ ആദ്യ പാദത്തിൽ തന്നെ, ഗൂഗിൾ , ആമസോൺ, മൈക്രോസോഫ്റ്റ് , യാഹൂ , സൂം തുടങ്ങിയ കമ്പനികൾ പിരിച്ചുവിടൽ നടപ്പിലാക്കി. വിവിധ മേഖലകളിലെ നിരവധി സ്റ്റാർട്ടപ്പുകളും തൊഴിലുകൾ വെട്ടികുറച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.

“ബി-1 അല്ലെങ്കിൽ ബി-2 സ്റ്റാറ്റസിൽ ആയിരിക്കുമ്പോൾ പുതിയ ജോലി അന്വേഷിക്കാമോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അതെ എന്നാണതിന്റെ ഉത്തരം. തൊഴിൽ അന്വേഷിക്കുന്നതും അതിനായി അഭിമുഖത്തിൽ പങ്കെടുക്കുന്നതും ബി-1, ബി-2 സ്റ്റാറ്റസിൽ അനുവദനീയമാണെന്ന് യു‌ എസ്‌ സി‌ ഐ‌ എസ് ട്വീറ്റിലൂടെ അറിയിച്ചു.

എന്നിരുന്നാലും, ബി1/ബി2 വിസകളിൽ ജോലിയിൽ പ്രവേശിക്കാൻ സാധിക്കില്ല. “നിങ്ങൾ ബി-1 അല്ലെങ്കിൽ ബി-2 വിസയിലാണെങ്കിൽ ആഭ്യന്തര തൊഴിൽ മേഖലയിലെ( പ്രാദേശിക തൊഴിൽ) ജോലികളിൽ ഏർപ്പെടാൻ സാധിക്കുന്നതല്ല,” യു എസ് ഐ എസ് പറയുന്നു.

പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ്, ബി-1,ബി-2 എന്നതിൽനിന്നു തൊഴിൽ-അംഗീകൃത സ്റ്റാറ്റസിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ സർക്കാർ അംഗീകരിക്കുകയും പുതിയ സ്റ്റാറ്റസ് പ്രാബല്യത്തിൽ വരികയും വേണമെന്നും ഈ സർക്കാർ ഏജൻസി പറയുന്നു. യുഎസിൽ തൊഴിൽ തേടാൻ ആഗ്രഹിക്കുന്നവർക്ക് ബി1/ബി2 വിസ ഉപയോഗിക്കാം.

2023ൽ ഇന്ത്യയിലെ ഒരു ദശലക്ഷം നോൺ-ഇമിഗ്രന്റ് വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുമെന്ന് യുഎസ് അടുത്തിടെ പറഞ്ഞിരുന്നു. നിലവിൽ, ബി1, ബി2 വിസകൾക്കായി ഇന്ത്യയിൽ പ്രതിദിനം ആയിരം അഭിമുഖങ്ങളെങ്കിലും നടക്കുന്നുണ്ട്.അപേക്ഷകർക്കു മറ്റേതെങ്കിലും കാറ്റഗറിയിൽ മുൻപ് യു എസ് വിസ ഉണ്ടായിരുന്നവർക്ക് ബി 1/ബി 2 വിസയുടെ അഭിമുഖത്തിൽ യു എസ് ഇളവുകൾ നൽകിയിട്ടുണ്ട്.

ന്യൂഡൽഹിയിലെ യുഎസ് എംബസി വക്താവ് നൽകിയ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ രണ്ട് ലക്ഷത്തിലധികം യുഎസ് വിസയ്ക്കായുള്ള അപേക്ഷകൾ ഇന്ത്യയിലെ എംബസിയും കോൺസുലേറ്റുകളും പ്രോസസ്സ് ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: H 1b visa laid off workers in us get b1b2 visa category