scorecardresearch

എച്ച്ഡിഎഫ്‌സി ലിമിറ്റഡും എച്ച്ഡിഎഫ്‌സി ബാങ്കും ലയിക്കുന്നത് എന്തിന്?

എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനങ്ങളും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഭാഗമാകും

എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനങ്ങളും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഭാഗമാകും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
HDFC bank, HDFC limited, HDFC bank-HDFC limited merger

എച്ച്ഡിഎഫ്‌സി ബാങ്കും എച്ച്ഡിഎഫ്‌സി ലിമിറ്റഡും ലയനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരു സ്ഥാപനങ്ങളും ഒന്നാവാനുള്ള തീരുമാനം ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നിനാണു കളമൊരുക്കിയിരിക്കുന്നത്. ലയനപ്രഖ്യാപനം രണ്ട് സ്ഥാപനങ്ങളുടെയും ഓഹരി വിലയില്‍ വലിയ വര്‍ധനവാണുണ്ടാക്കിയിരിക്കുന്നത്. ഇന്നത്തെ ആദ്യ വ്യാപാര സമയങ്ങളില്‍ ഏഴു ശതമാനത്തിലധികമാണ് ഓഹരിവില ഉയര്‍ന്നത്.

Advertisment

റെഗുലേറ്ററി അംഗീകാരങ്ങളും മറ്റു പതിവ് ക്ലോസിങ് വ്യവസ്ഥകളും പൂര്‍ത്തിയാക്കുന്നതിനു വിധേയമായി 18 മാസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നതായി എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

എന്താണ് ലയന പദ്ധതി?

ഇടപാട് ഘടന അനുസരിച്ച്, 5.26 ട്രില്യണ്‍ രൂപ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (എയുഎം) മൂല്യവും 4.44 ട്രില്യണ്‍ വിപണി മൂലധനവുമുള്ള രാജ്യത്തെ ഏറ്റവും വലിയ ഹൗസിങ് ഫിനാന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, 8.35 ട്രില്യണ്‍ വിപണി മൂലധനമുള്ള, ആസ്തി പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കുമായി ലയിക്കും.

എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനങ്ങളും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഭാഗമാകും.

ഇടപാടിന്റെ ഓഹരി കൈമാറ്റ അനുപാതം എന്താണ്?

Advertisment

എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ഓഹരിയുടമകള്‍ക്ക് 25 ഓഹരിക്കു പകരമായി എച്ച്ഡിഎഫി ബാങ്കിന്റെ 42 ഓഹരി ലഭിക്കും.

ഉടമസ്ഥാവകാശം എങ്ങനെ മാറും?

ലയനത്തിനുശേഷം, എച്ച്ഡിഎഫ്‌സി ബാങ്കിലെ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ഷെയര്‍ ഹോള്‍ഡിങ് ഇല്ലാതാവും. എച്ച്ഡിഎഫ്‌സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാവും. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ നിലവിലുള്ള ഓഹരി ഉടമകള്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 41 ശതമാനം ഓഹരി കൈവശം വയ്ക്കും.

ലയനം ഇരു സ്ഥാപനങ്ങള്‍ക്കും എത്രമാത്രം പ്രയോജനകരമാവും?

ലയനം ഒരു വലിയ ഉപഭോക്തൃ അടിത്തറയിലേക്ക് ഉല്‍പ്പന്നങ്ങള്‍ ക്രോസ്-സെയില്‍ ചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്തും. നഗര, അര്‍ധ-നഗര, ഗ്രാമീണ മേഖലകളിലുടനീളം സാന്നിധ്യം ശക്തമാക്കാന്‍ പ്രയോജനപ്പെടുത്താന്‍ ഈ നീക്കം സഹായിക്കും. 17.87 ട്രില്യണ്‍ രൂപയും 3.3 ട്രില്യണ്‍ ആസ്തിയും ചേര്‍ന്നുള്ള ബാലന്‍സ് ഷീറ്റ് കൂടുതല്‍ കുതിപ്പിനു സഹായകരമാകും.

Also Read: ശ്രീലങ്ക ഈ അവസ്ഥയിലെത്തിയതെങ്ങനെ, ആരാണ് ഇപ്പോൾ സഹായിക്കുന്നത്?

Bank

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: