22 ദശലക്ഷം ജനങ്ങളുള്ള ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി പ്രസിഡന്റ് ഗോതബായ രാജപക്‌സെ കൈകാര്യം ചെയ്ത രീതിക്കെതിരായ രോഷം വ്യാഴാഴ്ച വൈകിട്ടോടെ അക്രമത്തിലേക്ക് നീങ്ങി. നൂറുകണക്കിന് പ്രതിഷേധക്കാർ മണിക്കൂറുകളോളം പൊലീസുമായി ഏറ്റുമുട്ടിയത്.
വിദേശ കറൻസിയുടെ കടുത്ത ക്ഷാമം, ഇന്ധനം ഉൾപ്പെടെയുള്ള അവശ്യ ഇറക്കുമതിക്ക് പണം നൽകാൻ രാജപക്‌സെയുടെ സർക്കാരിന് കഴിയാതിരിക്കുന്ന അവസ്ഥ എന്നിവ എന്നിവ രാജ്യം നേരിട്ടു. ഇന്ധന ക്ഷാമം 13 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന പവർ കട്ടിലേക്ക് നയിച്ചു. വായ്പാ പരിപാടിക്കായി അന്താരാഷ്ട്ര നാണയ നിധിയുമായി (ഐഎംഎഫ്) ചർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ മാസം രാജ്യത്തെ കറൻസി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ക്ഷാമവും കുതിച്ചുയരുന്ന പണപ്പെരുപ്പവും കാരണമുള്ള പ്രശ്നങ്ങൾ സാധാരണക്കാരായ ശ്രീലങ്കക്കാർ നേരിടുകയാണ്.
ശ്രീലങ്ക എങ്ങനെ ഈ അവസ്ഥയിലെത്തി?
തുടർച്ചയായ സർക്കാരുകളുടെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഈ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന് വിമർശകർ പറയുന്നു. നിരവധി ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ്തി. ധന കമ്മിയ്‌ക്കൊപ്പം ബജറ്റിലെ ഇടിവും വന്നുചേർന്നുള്ള ഇരട്ട സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാരുകളുടെ കെടുകാര്യസ്ഥത കാരണമായെന്നും അവർ പറയുന്നു.
“ശ്രീലങ്ക ഒരു ക്ലാസിക് ഇരട്ട ധന കമ്മി സമ്പദ്‌വ്യവസ്ഥയാണ്,” 2019 ലെ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് വർക്കിംഗ് പേപ്പർ പറഞ്ഞിരുന്നു. “ഒരു രാജ്യത്തിന്റെ ദേശീയ ചെലവ് ദേശീയവരുമാനത്തേക്കാൾ കൂടുതലാണെന്നും അതിന്റെ വ്യാപാര ചരക്കുകളുടെയും സേവനങ്ങളുടെയും ഉത്പാദനം അപര്യാപ്തമാണെന്നും ഇരട്ട സാമ്പത്തിക കമ്മി എന്നത് സൂചിപ്പിക്കുന്നു.”
2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജപക്‌സെ വാഗ്ദാനം ചെയ്ത ആഴത്തിലുള്ള നികുതി വെട്ടിക്കുറവാണ് നിലവിലെ പ്രതിസന്ധി ത്വരിതപ്പെടുത്തിയത്. കോവിഡ് മഹാമാരിക്ക് മാസങ്ങൾ മുൻപ് നടപ്പാക്കിയ ഈ പരിഷ്കരണം ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗികമായി നശിപ്പിച്ചു.
രാജ്യത്തെ ലാഭകരമായ ടൂറിസം വ്യവസായവും വിദേശ തൊഴിലാളികളുടെ പണമിടപാടുകളും കോവിഡ് മഹാമാരി കാരണം കുറഞ്ഞതോടെ, ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ശ്രീലങ്കയെ തരംതാഴ്ത്തി. ഇതോടെ അന്താരാഷ്ട്ര മൂലധന വിപണിയിൽ നിന്ന് അവർ മാറിനിൽക്കേണ്ട അവസ്ഥ വന്നു.
Also Read: ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികള്‍ എത്തുന്നു; യുദ്ധമല്ല വിശപ്പാണ് കാരണം; ചരിത്രം പരിശോധിക്കാം
ശ്രീലങ്കയുടെ അന്താരാഷ്ട്ര വിപണികളിയിൽ ഇടപെടുന്നതിനുള്ള പദ്ധതികൾ പാളം തെറ്റുകയും വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 70 ശതമാനം ഇടിയുകയും ചെയ്യുന്നു.
2021-ൽ എല്ലാ രാസവളങ്ങളും നിരോധിക്കാനുള്ള രാജപക്‌സെ സർക്കാരിന്റെ തീരുമാനം വന്നു. ഇത് രാജ്യത്തിന്റെ കാർഷിക മേഖലയെയും ബാധിക്കുകയും നെല്ലുൽപാദനത്തിൽ ഇടിവുണ്ടാക്കുകയും ചെയ്തു. പിന്നീട് ഈ തീരുമാനം മാറ്റിമറിക്കപ്പെടുകയും ചെയ്തിരുന്നു.
ശ്രീലങ്കയുടെ വിദേശ കടത്തിന് എന്ത് സംഭവിക്കും?
ഫെബ്രുവരിയിലെ കണക്കനുസരിച്ച്, രാജ്യത്തിന്റെ കരുതൽ ശേഖരത്തിൽ 2.31 ബില്യൺ ഡോളർ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒപ്പം 2022 ൽ ഏകദേശം നാല് ബില്യൺ ഡോളറിന്റെ കടം തിരിച്ചക്കേണ്ടി വരുന്നു. ജൂലൈയിൽ കാലാവധി പൂർത്തിയാകുന്ന 100 കോടി ഡോളർ അന്താരാഷ്ട്ര സോവറിൻ ബോണ്ട് (ഐഎസ്ബി) ഉൾപ്പെടെയുള്ളവ തിരിച്ചടവുകളിൽ പെടുന്നു. ശ്രീലങ്കയുടെ വിദേശ കടത്തിന്റെ ഏറ്റവും വലിയ പങ്ക് ഐഎസ്ബികളാണ്. ഇത് 12.55 ബില്യൺ ഡോളർ വരുന്നു. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, ജപ്പാൻ, ചൈന എന്നിവർ മറ്റ് പ്രധാന വായ്പാ ദാതാക്കളിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം പുറത്തിറക്കിയ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അവലോകനത്തിൽ, പൊതു കടം “സുസ്ഥിരമല്ലാത്ത തലത്തിലേക്ക്” ഉയർന്നുവെന്നും വിദേശനാണ്യ കരുതൽ ശേഖരം സമീപകാല കടം അടയ്ക്കുന്നതിന് അപര്യാപ്തമാണെന്നും ഐഎംഎഫ് പറഞ്ഞു.
ആരാണ് ശ്രീലങ്കയെ സഹായിക്കുന്നത്?
മാസങ്ങളോളം, വർദ്ധിച്ചുവരുന്ന അപകടസാധ്യതകൾക്കിടയിലും ഐഎംഎഫിൽ നിന്ന് സഹായം തേടാനുള്ള വിദഗ്ധരുടെയും പ്രതിപക്ഷ നേതാക്കളുടെയും ആഹ്വാനങ്ങളെ രാജപക്‌സെയുടെ ഭരണകൂടവും സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്കയും (സിബിഎസ്എൽ) എതിർത്തു. എന്നാൽ ഫെബ്രുവരി അവസാനത്തിൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് എണ്ണവില കുതിച്ചുയർന്നതോടെ ഏപ്രിലിൽ ഐഎംഎഫിനെ സമീപിക്കാൻ സർക്കാർ ഒരു പദ്ധതി തയ്യാറാക്കി.
ഐഎംഎഫ് ശ്രീലങ്കൻ അധികൃതരുമായി “വരും ദിവസങ്ങളിൽ” സാധ്യമായ വായ്പാ പദ്ധതിയെക്കുറിച്ച് ചർച്ചകൾ ആരംഭിക്കുമെന്ന് ഐഎംഎഫ് വക്താവ് വ്യാഴാഴ്ച പറഞ്ഞു.
ഐഎംഎഫിലേക്ക് പോകുന്നതിനുമുമ്പ്, ശ്രീലങ്ക അതിന്റെ കറൻസി മൂല്യം കുത്തനെ താഴ്ത്തി. അത് പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും പൊതുജനങ്ങളുടെ വേദന വർദ്ധിപ്പിക്കുകയും ചെയ്തു.
ഇടക്കാലത്ത്, രാജപക്‌സെ ചൈനയുടെയും ഇന്ത്യയുടെയും സഹായം തേടിയിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യയിൽ നിന്ന് ഇന്ധനത്തിന്റെ സഹായം. ഫെബ്രുവരിയിൽ ഇന്ത്യയുമായി ഒപ്പിട്ട 500 മില്യൺ ഡോളറിന്റെ ക്രെഡിറ്റ് ലൈനിന് കീഴിലുള്ള ഡീസൽ കയറ്റുമതി ശനിയാഴ്ച രാജ്യത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനായി ശ്രീലങ്കയും ഇന്ത്യയും ഒരു ബില്യൺ ഡോളറിന്റെ ക്രെഡിറ്റ് ലൈൻ ഒപ്പിട്ടു. രാജപക്‌സെ സർക്കാർ ഇന്ത്യയിൽ നിന്ന് ഒരു ബില്യൺ ഡോളറെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ട്.
സിബിഎസ്എല്ലിന് 1.5 ബില്യൺ ഡോളർ സ്വാപ്പും സർക്കാരിന് 1.3 ബില്യൺ ഡോളർ സിൻഡിക്കേറ്റഡ് വായ്പയും നൽകിയ ശേഷം, ശ്രീലങ്കയ്ക്ക് 1.5 ബില്യൺ ഡോളർ ക്രെഡിറ്റ് സൗകര്യവും ഒരു ബില്യൺ ഡോളർ വരെ പ്രത്യേക വായ്പയും വാഗ്ദാനം ചെയ്യുന്ന കാര്യം ചൈന പരിഗണിക്കുന്നു.