/indian-express-malayalam/media/media_files/uploads/2020/10/finance-economics-notes-currency-rupee-explainer.jpg)
ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭങ്ങളുടെ രണ്ട് കോടി വരെയുള്ള വായ്പകളിലും രണ്ട് കോടി രൂപ വരെയുള്ള വ്യക്തിഗത വായ്പകളിലും കൂട്ടുപലിശയ്ക്ക് മേലുള്ള ലെവി ഒഴിവാക്കിയിരിക്കുകയാണ്. ഈ തീരുമാനം കടം വാങ്ങിയവർക്ക് ആശ്വാസകരമാണ്, പ്രത്യേകിച്ച് തിരിച്ചടവിന്റെ പ്രാരംഭ ദശയിലുള്ളവർക്ക്.
വായ്പ തിരിച്ചടവ് സംബന്ധിച്ച് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഒന്നും എഴുതി തള്ളുന്നില്ല എന്നതിനാൽ കടം വാങ്ങിയവർ പലിശയും പലിശക്കുമേലുള്ള പലിശയും അടയ്ക്കാൻ ബാധ്യസ്ഥരാണ്. മൊറട്ടോറിയം കാലയളവിലെ പലിശയുടെ ബാധ്യത ഉപയോക്താക്കൾ വഹിക്കേണ്ടതുണ്ട്. ഇപ്പോൾ ലെവി എഴുതി തള്ളുന്നതിലൂടെ സർക്കാരിന് 6,000 കോടി മുതൽ 7000 കോടി രൂപ നഷ്ടമാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു.
എന്താണ് നൽകേണ്ടത്?
പലിശയും കൂട്ടുപലിശ അഥവാ പലിശക്കുമേലുള്ള പലിശയും തമ്മിലുള്ള വ്യത്യാസമാണ് ഉപയോക്താക്കൾ ആദ്യം മനസ്സിലാക്കേണ്ടത്. മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിലേക്കുള്ള പലിശയും ഉപഭോക്താക്കൾ അടക്കേണ്ടതാണെന്ന കാര്യവും വ്യക്തമായിരിക്കും.
Read More: ഭവന, വാഹന, വിദ്യാഭ്യാസ വായ്പകള്‍ മുടങ്ങിയോ?; അറിയാം എസ്ബിഐയുടെ ആശ്വാസ പദ്ധതി
വർഷത്തേക്ക് (228 മാസം) നിങ്ങൾക്ക് 50 ലക്ഷം രൂപ വായ്പ കുടിശ്ശികയുണ്ടെന്നും അതിന്റെ പലിശ നിരക്ക് എട്ട് ശതമാനമാണെന്നും കരുതുക. അപ്പോൾ മൊറട്ടോറിയം നിലനിന്നിരുന്ന കാലയളവായ ആറു മാസത്തേക്ക് നിങ്ങൾ അടക്കേണ്ട തുക രണ്ട് ലക്ഷത്തിന് അടുത്തായിരിക്കും.
എന്താണ് ഒഴിവാക്കപ്പെടുന്നത്?
മേൽപ്പറഞ്ഞ ഉദാഹരണം തുടരുകയാണ്. ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈ പറഞ്ഞ രണ്ട് ലക്ഷം രൂപ പലിശ ഈടാക്കില്ല, സർക്കാർ അത് നൽകാമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതിനാൽ, ബാങ്കുകൾ നിങ്ങളുടെ പ്രധാന കുടിശ്ശികയായ 50 ലക്ഷത്തിലേക്ക് 2 ലക്ഷം രൂപയുടെ പലിശ തുക ചേർക്കില്ല, ഈ വന്ന പലിശ നിരക്കിൽ പുതിയ ഇഎംഐ കണക്കാക്കില്ല.
മൊറട്ടോറിയം കാലയളവിൽ വന്ന പലിശ തുക ഒരാൾ എങ്ങനെ നൽകും?
പലിശ ഘടകത്തിനുള്ള പലിശ നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തതിനാൽ, ബാങ്കുകൾക്കും ഹൗസിംഗ് ഫിനാൻസ് കമ്പനികൾക്കും പലിശ ഘടകത്തെ വിഭജിക്കാം. നേരത്തേ പറഞ്ഞ ഉദാഹരണത്തിൽ 2 ലക്ഷം രൂപ 228 പ്രതിമാസ തവണകളായി മാറ്റാം. അപ്പോൾ നിങ്ങളുടെ ഇഎംഐ പ്രതിമാസം 877 രൂപ വർദ്ധിക്കാം.
Read More: ഇനി കടലാസ് രഹിതം; ആധാരം സ്വയം എഴുതല്‍ കൂടുതല്‍ ലളിതമാകുന്നു
നിങ്ങൾ എത്രമാത്രം ലാഭിക്കുന്നു?
മേൽപ്പറഞ്ഞ ഉദാഹരണത്തിൽ തുടരുക. ബാങ്ക് നിങ്ങളുടെ മൂലധന കുടിശ്ശികയിലേക്ക് പലിശ ഘടകം ചേർക്കുകയും 228 മാസത്തേക്ക് 8 ശതമാനം ഈടാക്കുകയും ചെയ്തിരുന്നെങ്കിൽ, നിങ്ങളുടെ ഇഎംഐ പ്രതിമാസം 1,709 രൂപ വർദ്ധിക്കുമായിരുന്നു. എന്നിരുന്നാലും, ഇപ്പോൾ മുതൽ അതിൽ പലിശ ഈടാക്കാനില്ല (സർക്കാർ ഇത് നൽകാൻ നിർദ്ദേശിച്ചതിനാൽ), നിങ്ങളുടെ ഇഎംഐ പ്രതിമാസം 877 രൂപ മാത്രമേ ഉയരുകയുള്ളൂ. അതിനാൽ ഈ കേസിൽ 228 മാസത്തേക്ക് പ്രതിമാസം 832 രൂപ ലാഭിക്കുന്നു (പലിശയുടെ പലിശ എഴുതിത്തള്ളുന്നത് കാരണം).
Read More: Govt waiver on levy of compound interest: How does it affect your EMIs?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.