scorecardresearch

ലോക്ക്ഡൗണില്‍ കൂടുതലും തൊഴില്‍ നഷ്ടമാകുന്നത് സ്ത്രീകള്‍ക്ക്‌

ലോക്ക്ഡൗണിന്റെ അനന്തരഫലമെന്നത് തൊഴിലില്ലായ്മയിലുണ്ടായ വന്‍കുതിച്ചുകയറ്റമാണ്

ലോക്ക്ഡൗണിന്റെ അനന്തരഫലമെന്നത് തൊഴിലില്ലായ്മയിലുണ്ടായ വന്‍കുതിച്ചുകയറ്റമാണ്

author-image
WebDesk
New Update
covid gender gap, coronavirus pandemic gender gap, women jobs in coronavirus

ലോകത്ത് വച്ചേറ്റവും കടുത്ത ലോക്ക്ഡൗണാണ് കോവിഡ്-19 വ്യാപനം തടയാന്‍ ഇന്ത്യ നടപ്പിലാക്കിയത്. 2020 ഏപ്രിലില്‍ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിലയ്ക്കുന്ന സാഹചര്യമിത് സൃഷ്ടിച്ചു. മെയ് മാസത്തില്‍ സാവധാനം നിയന്ത്രണങ്ങള്‍ ഓരോന്നായി എടുത്ത് കളഞ്ഞു കൊണ്ട് ഭാഗികമായി തുറക്കുകയും ചെയ്തു. ലോക്ക്ഡൗണിന്റെ അനന്തരഫലമെന്നത് തൊഴിലില്ലായ്മയിലുണ്ടായ വന്‍കുതിച്ചുകയറ്റമാണ്.

Advertisment

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണ്‍സ്യൂമര്‍ പിരമിഡ്‌സ് ഹൗസ്‌ഹോള്‍ഡ് (സി പി എച്ച് എസ്) സര്‍വേ പ്രകാരം 2019 മാര്‍ച്ചിനും 2020 മാര്‍ച്ചിനുമിടയില്‍ തൊഴിലുള്ളവരുടെ ശരാശരി സംഖ്യയെന്നത് 403 മില്ല്യണ്‍ (403,770,566) ആയിരുന്നു. ലോക്ക്ഡൗണിന് മുമ്പുള്ള ഒരു വര്‍ഷത്തെ കണക്കാണിത്. 2020 ഏപ്രിലില്‍ ഈ സംഖ്യ 282 മില്ല്യണായി (282,203,804) കുറഞ്ഞു. 30 ശതമാനം ഇടിവ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, 2020 ഏപ്രിലിലെ തൊഴില്‍ എന്നത് മുന്‍വര്‍ഷത്തെ 70 ശതമാനം മാത്രം.

ആഗോള തലത്തില്‍ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ്-19 മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെടാന്‍ കൂടുതല്‍ സാധ്യത സ്ത്രീകള്‍ക്കാണ്. സിറ്റി ബാങ്കിന്റെ ഒരു ഗവേഷണ കുറിപ്പ് പ്രകാരം ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ള തൊഴില്‍ മേഖലകളില്‍ 220 മില്ല്യണ്‍ സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യുന്നുണ്ട്. ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള മേഖലകളില്‍ 44 മില്ല്യണ്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇതില്‍ 31 മില്ല്യണ്‍ പേര്‍ സ്ത്രീകളും 13 മില്ല്യണ്‍ പുരുഷന്‍മാരും ഉള്‍പ്പെടുന്നു.

Read Also: ഇന്ത്യയിൽ യുഎസിലേക്കാൾ കൂടുതൽ കോവിഡ് ബാധിതരുണ്ടാവും, കൂടുതൽ ടെസ്റ്റ് നടത്തിയാൽ: ഡോണൾഡ് ട്രംപ്

Advertisment

സമാനമായ ചിത്രം ഇന്ത്യയില്‍ വെളിപ്പെടുത്തുന്നത് എന്താണ്. 2004-05 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസരംഗത്ത് സ്ത്രീ-പുരുഷ വ്യത്യാസം കുറഞ്ഞുവന്നു. അതേസമയം, തൊഴിലില്‍ ആ വ്യത്യാസം വര്‍ദ്ധിച്ചു. ദശാബ്ദങ്ങളായി, തൊഴിലില്‍ സ്ത്രീകളുടെ പങ്കാളിത്തം ഇന്ത്യയില്‍ വളരെ കുറവാണ്. കഴിഞ്ഞ 15 വര്‍ഷങ്ങളായി അത് വീണ്ടും കുറഞ്ഞു.

ലോക്ക്ഡൗണ്‍, സാമ്പത്തിക മാന്ദ്യം എന്നിവ കാരണം തൊഴില്‍ പങ്കാളിത്തത്തിലും തൊഴിലിലും ഈ ലിംഗ വിടവ് വീണ്ടും വര്‍ദ്ധിക്കുമോ. ഇപ്പോള്‍ തൊഴിലുള്ള സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ആണോ. ഉയര്‍ന്ന ജാതിക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജാതിക്കാര്‍ കൂടുതല്‍ ഭീഷണി നേരിടുന്നുണ്ടോ.

സാമൂഹിക വ്യക്തിത്വത്തെ സംബന്ധിച്ച് മഹാമാരി വരുത്തിവച്ച ലോക്ക്ഡൗണ്‍ നിക്ഷ്പക്ഷമായിരിക്കുമോ അതോ ഇപ്പോള്‍ തന്നെ പിന്നാക്കംം നില്‍ക്കുന്നവരുടെ സ്ഥിതി കൂടുതല്‍ മോശമാകുമോ.

ലോക്ക്ഡൗണിന് മുമ്പുള്ള വര്‍ഷം മൊത്തമുള്ള തൊഴിലില്‍ കൂടുതലും പുരുഷന്‍മാരായിരുന്നു. ലോക്ക്ഡൗണിന്റെ ആദ്യ മാസത്തില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ക്ക് ജോലി നഷ്ടമായി. എന്നിരുന്നാലും, നിലനില്‍ക്കുന്ന വിടവ് അനുസരിച്ച് തൊഴില്‍ നഷ്ടമാകാനുള്ള സാധ്യതയെ കുറിച്ചുള്ള സൂചന കിട്ടാന്‍ നമുക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ തൊഴിലുള്ള ആളുകളെ താരതമ്യപ്പെടുത്താം.

Read Also: കൊറോണ കാലത്ത് ഓൺലൈൻ പഠനം എളുപ്പമാക്കാൻ ചില വഴികൾ

ലോക്ക്ഡൗണ്‍ മൂലം നഷ്ടമായ തൊഴിലില്‍ ലിംഗ, ജാതി വേര്‍തിരിവുകള്‍ ഉണ്ടെന്ന് കാണാം. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് (നഗരങ്ങളിലെ സ്ത്രീകളേക്കാള്‍ ഗ്രാമീണ സ്ത്രീകള്‍ക്കും) ജോലി നഷ്ടമായി. ഉയര്‍ന്ന ജാതിക്കാരേക്കാല്‍ കൂടുതല്‍ ദളിതര്‍ക്കും പ്രത്യേകിച്ച് ഗ്രാമീണ ദളിതര്‍ക്ക് തൊഴില്‍ നഷ്ടമായി. ഏറ്റവും കൂടുതല്‍ ജോലി നഷ്ടമായത് ഗ്രാമീണ സ്ത്രീകള്‍ക്കാണ്.

സ്ത്രീകള്‍ക്കും ദളിതര്‍ക്കും ജോലി നഷ്ടമാകുമ്പോള്‍ തന്നെ അപടകരമായ തൊഴിലിടങ്ങളില്‍ കൂടുതല്‍ ജോലി ചെയ്യുന്നതും അവരാണ്. മുന്‍നിരയിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ത്രീകളാണ്. തോട്ടിപ്പണിയില്‍ ദളിതരുമാണുള്ളത്.

Read in English: An Expert Explained: The gender gap in job losses caused by the lockdown

Corona Virus Lockdown Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: