scorecardresearch

Explained: അരവിന്ദ് കേജ്‌രിവാളിന് ഭരണത്തുടർച്ച കിട്ടിയതെങ്ങനെ?

തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് നടത്തിയ സർവ്വേ പ്രകാരം 49 ശതമാനം ആളുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആം ആദ്മി സർക്കാറിന്റെ ഭരണത്തിൽ സംതൃപ്തരാണ്

തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് നടത്തിയ സർവ്വേ പ്രകാരം 49 ശതമാനം ആളുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആം ആദ്മി സർക്കാറിന്റെ ഭരണത്തിൽ സംതൃപ്തരാണ്

author-image
WebDesk
New Update
arvind kejriwal, അരവിന്ദ് കേജ്‌രിവാൾ, kejriwal, ആം ആദ്മി പാർട്ടി, ഡൽഹി തിരഞ്ഞെടുപ്പ്, aap, delhi election results, elections 2020, election results, delhi elections, delhi election explained, indian express, iemalayalam, ഐഇ മലയാളം

എക്സ്പ്രസ്സ്‌ ഫൊട്ടോ : താഷി തോബ്ഗ്യാല്‍

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങളൊഴിഞ്ഞു. വമ്പിച്ച ഭൂരിപക്ഷത്തോടെ തുടർച്ചയായ മൂന്നാം തവണയും അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി അധികാരത്തിലെത്തി. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, വെള്ളം ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികളാണ് ആം ആദ്മിയുടെ വിജയത്തിന് കാരണം.

Advertisment

ലോക്കൽ സർക്കിൾസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് നടത്തിയ പഠനമനുസരിച്ച്,   49 ശതമാനം ആളുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആം ആദ്മി സർക്കാറിന്റെ ഭരണത്തിൽ സംതൃപ്തരാണ്. 70 അംഗ ഡൽഹി നിയമസഭയിൽ 53.3 ശതമാനം വോട്ടോടെ 62 സീറ്റുകളിൽ പാർട്ടി വിജയം നേടി വീണ്ടും അധികാരത്തിലെത്തിയത് ഇതിന്റെ തെളിവാണ്.

കമ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ്, ഡൽഹിയിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള 110,000 പേരോട് ആം ആദ്മി ഭരണത്തെക്കുറിച്ച് 11 ചോദ്യങ്ങളാണ് ചോദിച്ചത്. ലഭ്യത, പ്രാപ്തി, സേവനങ്ങളുടെ ഗുണനിലവാരം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങൾ. പ്രതികരണങ്ങളിൽ 67 ശതമാനം പുരുഷന്മാരിൽ നിന്നും 33 ശതമാനം സ്ത്രീകളിൽനിന്നുമാണ്.

ആം ആദ്മി പാർട്ടിയുടെ വിദ്യാഭ്യാസ നയങ്ങളാണ് ഏറ്റവും പ്രശംസ പിടിച്ചുപറ്റിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇത് ഗണ്യമായി മെച്ചപ്പെട്ടുവെന്ന് 58 ശതമാനം പേർ അഭിപ്രായപ്പെട്ടു. 16 ശതമാനം പേർ എന്തെങ്കിലും പുരോഗതി കൈവരിച്ചതായും 20 ശതമാനം പേർ പുരോഗതിയില്ലെന്നും ആറു ശതമാനം പേർ സ്ഥിതിഗതികൾ വഷളായതായും അഭിപ്രായപ്പെട്ടു.

Advertisment

ആരോഗ്യസേവനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ 43 ശതമാനം പേർ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കാര്യമായ പുരോഗതി കൈവരിച്ചതായി അഭിപ്രായപ്പെട്ടു. 23 ശതമാനം പേർ ചില പുരോഗതികൾ കൈവരിച്ചതായും 13 ശതമാനം പേർ സ്ഥിതി കൂടുതൽ വഷളായതായും പറഞ്ഞു. ആശുപത്രികളുടെ നവീകരണം, മൊഹല്ല ക്ലിനിക്കുകൾ ആരംഭിച്ചത്, അടിയന്തിരമായി അപകടത്തിൽപ്പെടുന്നവരുടെ ചെലവ് വഹിക്കൽ എന്നിവ ഉൾപ്പെടെ തലസ്ഥാനത്തെ ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നിരവധി നടപടികൾ അവതരിപ്പിച്ചതായി ചിലർ പറഞ്ഞു.

ദേശീയ ശരാശരിയായ 16 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ആം ആദ്മി പാർട്ടിയുടെ ബജറ്റിന്റെ നാലിലൊന്ന് വിദ്യാഭ്യാസത്തിനായി നീക്കിവച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ആരോഗ്യ സംരക്ഷണത്തിനായി മറ്റ് സംസ്ഥാനങ്ങൾ അഞ്ച് ശതമാനം നീക്കി വച്ചപ്പോൾ ആം ആദ്മി 14 ശതമാനം വകയിരുത്തി.

Read More: മിസ്റ്റർ കേജ്‌രിവാൾ, ഇനിയെങ്കിലും നിങ്ങൾക്ക് ഷഹീൻ ബാഗ് സന്ദർശിച്ചുകൂടെ?

വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിനുള്ള ആം ആദ്മി പദ്ധതി ജനപ്രിയമാണ്. 51 ശതമാനം പേർ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ പുരോഗതി പ്രധാനമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, 29 ശതമാനം പേർ ചെറിയ പുരോഗതി കൈവരിച്ചതായും 14 ശതമാനം പേർ പുരോഗതിയില്ലെന്നും ആറു ശതമാനം പേർ സ്ഥിതി മോശമായെന്നും പറഞ്ഞു.

അതേസമയം, ഡൽഹിയിലെ ആം ആദ്മിയുടെ ജല പദ്ധതിയോട് ജനങ്ങളുടെ പ്രതികരണം അത്ര നല്ലതായിരുന്നില്ല. മൂന്നു ശതമാനം പേർ കാര്യമായ പുരോഗതിയുണ്ടെന്നും 23 ശതമാനം പേർ ചെറിയ പുരോഗതിയാണെന്നും 18 ശതമാനം പേർ പുരോഗതിയില്ലെന്നും 26 ശതമാനം പേർ ഇപ്പോൾ മോശമാണെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, സേവനങ്ങൾ വാതിൽപ്പടിയിൽ എത്തുമെന്ന് ജനങ്ങളോട് പറഞ്ഞെങ്കിലും അത് പാലിക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചില്ല. 28 ശതമാനം പേർ ഈ സംരംഭം പൂർണമായും ഫലപ്രദമല്ലെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ എഎപി സർക്കാർ തങ്ങളുടെ പദ്ധതി വിജയമാണെന്നാണ് അവകാശപ്പെടുന്നു.

വായുവിന്റെ ഗുണനിലവാരം ഉയർത്താനുള്ള ശ്രമങ്ങൾ വിജയകരമായില്ലെന്ന് 51 ശതമാനം പേർ അഭിപ്രായപ്പെട്ടു. പാർട്ടിയുടെ ശ്രമങ്ങൾ മികച്ചതാണെന്ന് 15 ശതമാനം പേർ മാത്രമാണ് പറഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും മോശം അന്തരീക്ഷ മലിനീകരണമുള്ള ഇടമാണ് ഡൽഹി.

Read in English

Aap Aravind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: