scorecardresearch

ബിഹാർ തിരഞ്ഞെടുപ്പും കനയ്യ കുമാറിന്റെ അസാന്നിധ്യവും

തേജസ്വി പ്രസാദ് യാദവ്, ചിരാഗ് പാസ്വാൻ എന്നിവരോടൊപ്പം ബീഹാറിലെ അടുത്ത തലമുറയിലെ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന 33 കാരനായ കനയ്യ കുമാർ കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ബെഗുസാരായിയിൽ നിന്ന് സിപിഐ ടിക്കറ്റിൽ മത്സരിച്ചുകൊണ്ട് വലിയൊരു തരംഗമാണ് സൃഷ്ടിച്ചത്

തേജസ്വി പ്രസാദ് യാദവ്, ചിരാഗ് പാസ്വാൻ എന്നിവരോടൊപ്പം ബീഹാറിലെ അടുത്ത തലമുറയിലെ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന 33 കാരനായ കനയ്യ കുമാർ കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ബെഗുസാരായിയിൽ നിന്ന് സിപിഐ ടിക്കറ്റിൽ മത്സരിച്ചുകൊണ്ട് വലിയൊരു തരംഗമാണ് സൃഷ്ടിച്ചത്

author-image
WebDesk
New Update
ബിഹാർ തിരഞ്ഞെടുപ്പും കനയ്യ കുമാറിന്റെ അസാന്നിധ്യവും

സിപിഐ നേതാവും മുൻ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുയു) പ്രസിഡന്റുമായ കനയ്യ കുമാർ, പൗരത്വ (ഭേദഗതി) ബില്ലിനും 38 ജില്ലകളിലെ പൗരത്വ ദേശീയ രജിസ്റ്ററിനുമെതിരെ പ്രതിഷേധവും റാലികളുമായി ഈ വർഷം ആദ്യം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ആളായിന്നു. എന്നാൽ ബിഹാറിൽ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ കനയ്യ കുമാറിന്റെ അസാന്നിധ്യം ശ്രദ്ധേയമാണ്.

Advertisment

തേജസ്വി പ്രസാദ് യാദവ്, ചിരാഗ് പാസ്വാൻ എന്നിവരോടൊപ്പം ബീഹാറിലെ അടുത്ത തലമുറയിലെ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുപ്പത്ത മൂന്നുകാരനായ കനയ്യ കുമാർ കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ബെഗുസാരായിയിൽനിന്ന് സിപിഐ ടിക്കറ്റിൽ മത്സരിച്ചുകൊണ്ട് വലിയൊരു തരംഗമാണ് സൃഷ്ടിച്ചത്. നിരവധി തിരഞ്ഞെടുപ്പ് റാലികളും സോഷ്യൽ മീഡിയ ക്യാംപയിനുകളും നടന്നെങ്കിലും ബിജെപിയുടെ ഗിരിരാജ് സിംഗ് കനയ്യയെ പരാജയപ്പെടുത്തി. 22.03 ശതമാനം വോട്ടുകളാണ് യുവ നേതാവിന് നേടാനായത്.

Read More: കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസ്; ഡൽഹി സർക്കാരിനെ വിമർശിച്ച് ചിദംബരം

രാജ്യദ്രോഹക്കേസിൽ വിചാരണ നേരിടുന്നത് തുടരുമ്പോൾ, യുവനേതാവ് തന്റെ രാഷ്ട്രീയം പുനർവിചിന്തനം ചെയ്യാൻ ശ്രമിക്കുകയാണ്. എന്നിരുന്നാലും, ബീഹാറിലെ സിപിഐയുടെ സാന്നിധ്യം പരിമിതമായത്ത് സംസ്ഥാനത്ത് കനയ്യ കുമാറിന്റെ സ്വാധീനത്തെ ബാധിച്ചിരിക്കാം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികളുടെ സ്റ്റാർ കാമ്പെയ്‌നർമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അദ്ദേഹം ഗ്രാൻഡ് അലയൻസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. തേജസ്വി യാദവുമായി അദ്ദേഹം വേദി പങ്കിടുന്നുണ്ടോ എന്നത് കൗതുകകരമായിരിക്കും. ജനപ്രിയനായ കനയ്യ കുമാറിനെ യുവനേതാവായി കാണാമെന്ന് പലരും പറയുന്നു.

Advertisment

തനിക്കെതിരായ രാജ്യദ്രോഹ കേസിന്റെ വിധി വരാൻ കാത്തിരിക്കുകയാണ് കനയ്യ കുമാർ എന്ന് ചിലർ വിശ്വസിക്കുന്നു.ജെഎൻയു സമരവുമായി ബന്ധപ്പെട്ടാണ് 2016 ൽ കനയ്യ കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.

2016 ഫെബ്രുവരി 9 ന് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ക്യാംപസിനുള്ളില്‍ സംഘടിപ്പിച്ച റാലിയ്ക്കിടെ കനയ്യ കുമാറും മറ്റുളളവരും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. രാജ്യദ്രോഹ കേസിൽ 2016 ഫെബ്രുവരി 12 ന് കനയ്യ കുമാർ അറസ്റ്റിലായിരുന്നു. മാർച്ച് മൂന്നിനാണ് ജയിൽ മോചിതനായത്.

Read in English: Explained: What does Kanhaiya Kumar bring to the poll table?

Bihar Kanhaiya Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: