/indian-express-malayalam/media/media_files/uploads/2021/01/explained.jpg)
യുഎഇ തങ്ങളുടെ റെസിഡൻസി നിയമങ്ങളിൽ ഭേദഗതി വരുത്തി. യുഎഇയിൽ പഠനം നടത്തുന്ന വിദേശി വിദ്യാർഥികൾക്ക് മതിയായ സാമ്പത്തിക നിലയും താസിക്കാൻ ഇടവുമുണ്ടെങ്കിൽ മാതാപിതാക്കളെ തങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തേക്ക് കൊണ്ടുവന്ന് അവരോടൊപ്പം താമസിപ്പിക്കാനാകും.
യുഎഇയുടെ 2021 ലെ ആദ്യ കാബിനറ്റ് തീരുമാനത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. "77 ൽ അധികം സർവകലാശാലകളിൽ പ്രതിവർഷം പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന പ്രാദേശിക വിദ്യാഭ്യാസ കേന്ദ്രമായി യുഎഇ മാറി, ”അദ്ദേഹം പറഞ്ഞു.
Read More: ജയിലിനു പുറത്ത്, ശശികലയ്ക്കു മുന്നിലെ നാലു വഴികൾ
കൊറോണ വൈറസ് പാൻഡെമിക് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൂടുതൽ വിദേശികളെ, ദുബായ് എമിറേറ്റിലേക്ക് ആകർഷിക്കുന്നതിനായി യുഎഇ മന്ത്രിസഭ അടുത്തിടെ അവതരിപ്പിച്ച റെസിഡൻസി നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഈ ഭേദഗതി.
യുഎഇയുടെ റെസിഡൻസി നിയമങ്ങളിലെ ഏറ്റവും പുതിയ ഭേദഗതി എന്താണ്?
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കൂടുതൽ വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി, ദീർഘകാല ഗോൾഡൻ വിസയും അഞ്ച് വർഷത്തെ പുതുക്കാവുന്ന റിട്ടയർമെന്റ് വിസയും ഉൾപ്പെടെ യുഎഇ നിരവധി പുതിയ റെസിഡൻസി നിയമ ഭേദഗതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. പ്രവാസികളുടെ വരവ് വർധിപ്പിക്കുന്നതിനായി ഞായറാഴ്ച മറ്റൊരു വിസ നയ ഭേദഗതി കൂടി മന്ത്രിസഭ പ്രഖ്യാപിച്ചു. എന്നാൽ ഇത്തവണ അധികാരികളുടെ ലക്ഷ്യം വിദേശ വിദ്യാർഥികളിലായിരുന്നു.
പുതിയ ഭേദഗതി പ്രകാരം, യുഎഇയിലെ പല വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് ഇനി മുതൽ അവരുടെ കുടുംബങ്ങളേയും തങ്ങളുടെ സ്‌പോൺസർഷിപ്പിലൂടെ രാജ്യത്തേക്ക് കൊണ്ടുവരാം. എന്നാൽ കുടുംബത്തിന് താമസിക്കാൻ അനുയോജ്യമായ വീടും മതിയായ സാമ്പത്തിക അന്തരീക്ഷവും ഉണ്ടെങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
.@HHShkMohd chairs the #UAE Cabinet meeting held in Qasr Al Watan, Abu Dhabi, which was attended by @SaifBZayed and @HHMansoor.https://t.co/RvGPgLZQmkpic.twitter.com/EsphPRfhSr
— Dubai Media Office (@DXBMediaOffice) January 24, 2021
യുഎഇയിലെ രക്ഷാകർതൃ അല്ലെങ്കിൽ അംഗീകൃത സർവകലാശാല സ്പോൺസർ ചെയ്യുന്ന 18 വയസ്സിന് മുകളിലുള്ള പ്രവാസി വിദ്യാർഥികൾക്ക് സാധാരണയായി ഒരു വർഷത്തെ സ്റ്റുഡന്റ് വിസ അനുവദിക്കും. ഓരോ വർഷവും വിദ്യാർഥികൾ അവരുടെ വിസ പുതുക്കേണ്ടതുണ്ട്. എന്നാൽ 2018 നവംബർ 24 ന് യുഎഇ സർക്കാർ “മികച്ച” വിദ്യാർഥികൾക്കായി ‘ഗോൾഡ്’ വിസ എന്ന ഒരു പുതിയ ദീർഘകാല റെസിഡൻസി പദ്ധതി അവതരിപ്പിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിൽ നിന്ന് കുറഞ്ഞത് 3.75 ജിപിഎ ബിരുദം നേടിയ വിദ്യാർഥികൾക്ക് അഞ്ചു വർഷത്തെ പ്രത്യേക വിസയ്ക്ക് അപേക്ഷിക്കാൻ അനുവാദമുണ്ട്. ഈ വിസ ആനുകൂല്യങ്ങളിൽ വിദ്യാർഥികളുടെ കുടുംബങ്ങളും ഉൾപ്പെടുന്നുവെന്ന് യുഎഇ സർക്കാർ വെബ്‌സൈറ്റ് പറയുന്നു.
എന്തുകൊണ്ടാണ് യുഎഇ കാബിനറ്റ് ഭേദഗതി അംഗീകരിച്ചത്?
“ധാർമ്മിക സ്ഥിരത” കൈവരിക്കുക, “വിദ്യാഭ്യാസത്തിനും പഠനത്തിനുമുള്ള ഒരു ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ പിന്തുണയ്ക്കുക” എന്ന ലക്ഷ്യത്തോടെയാണ് ഏറ്റവും പുതിയ ഭേദഗതി അവതരിപ്പിച്ചതെ"ന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.
في ختام الاجتماع الأول في ٢٠٢١ .. عام الخمسين .. أكدنا أن العمل مستمر .. ومسيرة التعافي الوطني لن تتوقف .. والحفاظ على الصحة سيبقى الأولوية قبل كل شيء وفوق أي شيء .. ومجتمعنا سيعبر هذا العام بقوة أكبر وطاقة أجمل نحو المستقبل بإذن الله.. pic.twitter.com/YynD8F4NE1
— HH Sheikh Mohammed (@HHShkMohd) January 24, 2021
“ഞങ്ങളുടെ റെസിഡൻസി നിയമങ്ങളിലും പൗരത്വ നടപടിക്രമങ്ങളിലും ചില ഭേദഗതികൾ അംഗീകരിച്ചിട്ടുണ്ട്, വിദേശ വിദ്യാർഥികൾക്ക് സാമ്പത്തികാവസ്ഥയുണ്ടെങ്കിൽ അവരുടെ കുടുംബങ്ങളെ സ്പോൺസർ ചെയ്യാൻ അനുവദിക്കും,” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
"സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട വിദേശ വിദ്യാർത്ഥികളെ അവരുടെ കുടുംബങ്ങളെ കൊണ്ടുവരാൻ പ്രാപ്തരാക്കുന്നതിലൂടെ രാജ്യത്തെ റെസിഡൻസി, പൗരത്വ നടപടിക്രമങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്ക് ഞങ്ങൾ അംഗീകാരം നൽകി. യുഎഇ 77 ലധികം സർവകലാശാലകളും പതിനായിരക്കണക്കിന് വിദ്യാർഥികളുമുള്ള പ്രാദേശിക വിദ്യാഭ്യാസ കേന്ദ്രമായി മാറി,” അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് മഹാമാരിക്കു ശേഷം ശേഷം വിദ്യാർഥികളെ രാജ്യത്തേക്ക് ആകർഷിക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് പല യുഎഇ സർവകലാശാലകളും അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ സർവകലാശാലകൾ ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട്. ഏപ്രിൽ മാസത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും സെമസ്റ്റർ ആരംഭിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.