scorecardresearch

എന്താണ് 'ഗൂഗിൾ സ്ട്രീറ്റ് വ്യൂ', എന്തുകൊണ്ടാണ് അത് ഇപ്പോൾ ഇന്ത്യയിൽ ആരംഭിച്ചത്?

2007ൽ പുറത്തിറക്കിയതാണെങ്കിലും ഇന്ത്യയിൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇപ്പോൾ മാത്രമാണ് ആരംഭിച്ചത്. അതെന്താണ്, എന്തുകൊണ്ട് ഇന്ത്യയിൽ ഇത് നേരത്തെ വന്നില്ല? ഇത് ഉപയോക്താക്കളെ എങ്ങനെ സഹായിക്കും? ഇതിന് എന്തെങ്കിലും പരിമിതികൾ ഉണ്ടോ? അറിയാം.

2007ൽ പുറത്തിറക്കിയതാണെങ്കിലും ഇന്ത്യയിൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇപ്പോൾ മാത്രമാണ് ആരംഭിച്ചത്. അതെന്താണ്, എന്തുകൊണ്ട് ഇന്ത്യയിൽ ഇത് നേരത്തെ വന്നില്ല? ഇത് ഉപയോക്താക്കളെ എങ്ങനെ സഹായിക്കും? ഇതിന് എന്തെങ്കിലും പരിമിതികൾ ഉണ്ടോ? അറിയാം.

author-image
Nandagopal Rajan
New Update
explained, google street view

ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഒടുവിൽ ഇന്ത്യയിലെ പത്ത് നഗരങ്ങളിൽ ലഭ്യമായിരിക്കുകയാണ്, ഈ വർഷാവസാനത്തോടെ ഏകദേശം 50 നഗരങ്ങളിൽ കൂടി ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിൾ മാപ്‌സിന്റെ 360-ഡിഗ്രി ഇന്ററാക്ടീവ് പനോരമ ഫീച്ചറാണ് 'ഗൂഗിൾ സ്ട്രീറ്റ് വ്യൂ', 2007 മുതൽ ഇത് 100 രാജ്യങ്ങളിൽ ലഭ്യമാണ്. മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്‍തമായി, 2021 ലെ നാഷണൽ ജിയോസ്‌പേഷ്യൽ പോളിസി പ്രകാരം മൂന്നാം കക്ഷികളിൽ നിന്നുള്ള ചിത്രങ്ങളാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ നൽകുക.

എന്താണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ?

Advertisment

'ഗൂഗിൾ സ്ട്രീറ്റ് വ്യൂ' എന്നാൽ നഗര തെരുവുകളിൽ ചുറ്റി സഞ്ചരിക്കുന്ന ഡേറ്റ കളക്ടർമാർ തങ്ങളുടെ വാഹനങ്ങളിലോ ബാഗുകളിലോ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ക്യാമറകൾ ഉപയോഗിച്ച് പകർത്തുന്ന 360-ഡിഗ്രി കാഴ്ചകളാണ്. ഉപയോക്താക്കൾക്ക് ഫോൺ സ്‌ക്രീനിൽ സ്വൈപ് ചെയ്ത് കൊണ്ട് 360 കാഴ്ചകൾ ആസ്വദിക്കാനാവും. ആൻഡ്രോയിഡിലും ഐഓഎസിലും ആപ്ലിക്കേഷൻ ഉപയോഗിച്ചും, അതല്ലെങ്കിൽ വെബ്‌സൈറ്റിൽ വെബ് വ്യൂ ഉപയോഗിച്ചും ഇത് കാണാനാവും.

എന്തുകൊണ്ടാണ് ഇന്ത്യയിൽ ഇതുവരെ 'സ്ട്രീറ്റ് വ്യൂ' അവതരിപ്പിക്കാതിരുന്നത്?

2011ൽ അവതരിപ്പിച്ച ബാംഗ്ലൂരിന്റെ നഗര നയം വാഹനങ്ങളിൽ നിന്ന് 'ഗൂഗിൾ സ്ട്രീറ്റ് വ്യൂ'വിനായി ചിത്രങ്ങൾ പകർത്തുന്നത് തടഞ്ഞിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ അങ്ങനെ ഒരു നീക്കം നടത്തിയതെന്ന് വ്യക്തമല്ലെങ്കിലും, അതിനുശേഷം ഗൂഗിൾ ഇന്ത്യയിൽ 'സ്ട്രീറ്റ് വ്യൂ' അവതരിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോയില്ല, അതിനിടയിൽ വോനോബോ, മാപ് മൈഇന്ത്യ തുടങ്ങിയ ചില പ്രാദേശിക കമ്പനികൾ ഇന്ത്യൻ നഗരങ്ങളുടെ വിഷ്വൽ മാപ്പുകൾ പുറത്തിറക്കിയിരുന്നു.

എങ്ങനെയാണ് ഇന്ത്യയിൽ ഇപ്പോൾ 'സ്ട്രീറ്റ് വ്യൂ' അവതരിപ്പിച്ചത്?

Advertisment

2021 ലെ നാഷണൽ ജിയോസ്‌പേഷ്യൽ പോളിസി, ഇന്ത്യൻ കമ്പനികളെ മാപ്പ് ഡേറ്റ ശേഖരിക്കാനും മറ്റുള്ളവർക്ക് അതിന്റെ ലൈസൻസ് നൽകാനും അനുവാദം നൽകുന്നു. ഇതേതുടർന്ന്, ഇന്ത്യയിലെ 10 നഗരങ്ങളുടെ 'സ്ട്രീറ്റ് വ്യൂ' ലഭ്യമാക്കുന്നതിന് ടെക് മഹീന്ദ്രയുമായും മുംബൈ ആസ്ഥാനമായുള്ള ജെനസിസ് ഇന്റർനാഷണലുമായും ഗൂഗിൾ കൈകോർത്തു. ഈ ഫീച്ചറിനായി മറ്റൊരാളുടെ പങ്കാളിയായി ഗൂഗിൾ പ്രവർത്തിക്കുന്നത് ഇത് ആദ്യമാണ്. ഇന്ത്യയിൽ ഈ കമ്പനികളാണ് ഡാറ്റ ശേഖരിക്കുന്നത്.ഇവർക്ക് തന്നെയാകും ഡേറ്റയിലെ അധികാരവും.

ഇന്ത്യയിലെ 'സ്ട്രീറ്റ് വ്യൂ'വിന് എന്തെങ്കിലും പരിമിതികൾ ഉണ്ടോ?

സർക്കാർ വസ്‌തുക്കൾ, പ്രതിരോധ സ്ഥാപനങ്ങൾ, സൈനിക മേഖലകൾ തുടങ്ങിയ നിയന്ത്രിത പ്രദേശങ്ങളെ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുത്തുന്നത് അനുവദിനീയമല്ല. ഇതിനർത്ഥം ഡൽഹി പോലെയുള്ള ഒരു സ്ഥലത്ത്, കന്റോൺമെന്റ് പ്രദേശങ്ങൾ സ്ട്രീറ്റ് വ്യൂവിൽ ഉണ്ടായിരിക്കില്ല.

എങ്ങനെയാണ് 'സ്ട്രീറ്റ് വ്യൂ' ഉപയോക്താക്കളെ സഹായിക?

ഗൂഗിൾ മാപ്‌സ് ഉപയോക്താക്കളെ ഓരോ സ്ഥലങ്ങളും വഴികളും കണ്ടെത്താനും അതിന്റെ സാറ്റലൈറ്റ് കാഴ്ച കാണാനും അനുവദിക്കുന്നുണ്ടെങ്കിലും, ഇത് പ്രദേശിന്റെ സ്വാഭാവിക അവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നില്ല. 'സ്ട്രീറ്റ് വ്യൂ'ൽ ഉപയോക്താക്കൾക്ക് പ്രദേശം വ്യകതമായി മനസിലാക്കാനും അവിടെയുള്ള കെട്ടിടങ്ങളും സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവ കാണാനും സാധിക്കും.

'സ്ട്രീറ്റ് വ്യൂ'യിലെ പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?

'സ്ട്രീറ്റ് വ്യൂ' വുമായി ബന്ധപ്പെട്ട് നിരവധി സ്വകാര്യത പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ആളുകളുടെ മുഖങ്ങൾ കാറിന്റെ നമ്പർ പ്ലേറ്റുകൾ, വീട്ടുനമ്പറുകൾ തുടങ്ങിയവ തിരിച്ചറിയുന്ന വിധത്തിൽ കാണുന്നത് ഇവയെല്ലാം ദുരുപയോഗപ്പെടാൻ കാരണമാകും എന്നതാണ് പ്രധാന ആക്ഷേപം. ഇത്തരത്തിൽ കാഴ്ച്ചകൾ നൽകുന്നത് സംബന്ധിച്ച് സുരക്ഷാ ആശങ്കകളും ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് സെൻസിറ്റീവ് പ്രദേശ്‌നങ്ങളുടെ. ഇന്ത്യയ്‌ക്ക് പുറമെ, ഓസ്ട്രിയ, ഓസ്‌ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായും ഗൂഗിളിന് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവിടത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും ;സ്ട്രീറ്റ് വ്യൂ' തിരികെ വന്നിട്ടുണ്ട്.

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: