/indian-express-malayalam/media/media_files/uploads/2021/05/Co-WIN-logo-1.jpg)
കോവിഡ്-19 വാക്സിനേഷനായി രജിസ്ട്രർ ചെയ്യുന്നവർക്കായി കോവിൻ (CoWin) പോർട്ടലിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്തി. വാക്സിനേഷനായി രജിസ്ട്രർ ചെയ്യുകയും വാക്സിൻ കേന്ദ്രത്തിലേക്കുള്ള സ്ലോട്ട് ലഭിക്കുകയും ചെയ്തവർക്ക് ഒരു നാലക്ക വെരിഫിക്കേഷൻ കോഡ് ലഭിക്കുന്നതിനുള്ള ഫീച്ചറാണ് പോർട്ടലിൽ ഉൾപ്പെടുത്തിയത്. ഈ കോഡ് വാക്സിനേഷൻ കേന്ദ്രത്തിലെത്തിയാൽ അവിടെ കാണിച്ച് വെരിഫൈ ചെയ്യാൻ കഴിയും.
പുതിയ ഫീച്ചർ ഉൾപ്പെടുത്തിയതോടെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വാക്സിനേഷനായി ഒരു സ്ലോട്ട് തിരഞ്ഞെടുക്കുകയും ചെയ്യുന്നവർക്ക് വാക്സിനേഷൻ സെന്ററിൽ ഹാജരാക്കേണ്ട നാല് അക്ക സുരക്ഷാ കോഡ് ലഭിക്കും.
പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള കാരണം
കോവിൻ പോർട്ടലിൽ വാക്സിനേഷൻ സ്ലോട്ട് ബുക്ക് ചെയ്ത പലർക്കും വാക്സിൻ ലഭിക്കുന്നതിന് മുൻപ് തന്നെ അവർക്ക് വാക്സിൻ നൽകിയതായി എസ്എംഎസ് സന്ദേശം വന്നതായി പരാതികളുയർന്നിരുന്നു. വാക്സിൻ ലഭിക്കാതെ തന്നെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്ന തരത്തിലായിരുന്നു ഈ പ്രശ്നം. അവർക്ക് വാക്സിൻ ലഭിച്ചതായി തെറ്റായി രേഖപ്പെടുത്തിയതാവാം ഇതിന് കാരണമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
Read More: Covid Vaccine Near Me: വാക്സിൻ ഇന്ന് എവിടെയൊക്കെ? അറിയാം എളുപ്പത്തിൽ
ഈ പ്രശ്‌നത്തിനുള്ള പരിഹാരം
പോർട്ടൽ ശനിയാഴ്ച മുതൽ ഒരു ഫീച്ചർ അവതരിപ്പിക്കുകയാണ്. അതിൽ ഗുണഭോക്താവിന് നാല് അക്ക സുരക്ഷാ കോഡ് നൽകും.
"വാക്സിൻ കേന്ദ്രത്തിലെത്തിയാൽ ഉപഭോക്താവിനോട് വാക്സിനേറ്റർ ഈ നാലക്ക കോഡ് ചോദിക്കുകയും വാക്സിനേഷൻ നില ശരിയായി രേഖപ്പെടുത്തുന്നതിന് കോവിൻ പോർട്ടലിൽ അത് നൽകുകയും ചെയ്യും,” സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ഇതിലൂടെ ഒരു ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നവർക്ക് വാക്സിനേഷൻ ലഭിക്കുമെന്നും ഡാറ്റാ എൻട്രികൾ ശരിയായി രേഖപ്പെടുത്തുന്നുവെന്നും ഉറപ്പാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. “കോവിനിൽ നൽകിയിട്ടുള്ള സൗകര്യങ്ങൾ മുതലെടുത്തുള്ള ആൾമാറാട്ടമോ തെറ്റായ ഉപയോഗമോ കുറച്ച് വാക്സിനേഷൻ കവറേജ് സുഗമമാക്കുന്നതിന്” ഇത് സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ ഫീച്ചർ മുമ്പ് മറ്റ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചിട്ടുണ്ടോ?
വിവിധ ഓൺലൈൻ സേവന ദാതാക്കൾ ദുരുപയോഗം തടയുന്നതിനായി ഇത്തരം ഫീച്ചറുകൾ ഉപയോഗിച്ചിട്ടുണ്ട്. ഓല പോലുള്ള അപ്ലിക്കേഷനുകൾ ഉപയോക്താക്കൾക്ക് അവരുടെ ക്യാബുകൾ ബുക്ക് ചെയ്യുമ്പോൾ നാല് അക്ക പാസ്‌വേഡ് നൽകുന്നുണ്ട്. ഈ പാസ്‌വേഡ് ടാക്സി ഡ്രൈവർക്ക് അറിയില്ല. മാത്രമല്ല യാത്രക്കാർ കാറിൽ കയറിയാൽ അത് ഡ്രൈവർമാർക്ക് നൽകേണ്ടതാണ്. എന്നിട്ട് വെരിഫൈ ചെയ്താൽ മാത്രമേ യാത്ര ആരംഭിക്കൂ.
അതുപോലെ, ചില ഉയർന്ന മൂല്യമുള്ള ഉൽപന്നങ്ങൾക്കായി, ഇ-കൊമേഴ്‌സ് കമ്പനികൾ അവരുടെ ഉപഭോക്താക്കൾക്ക് ഒറ്റത്തവണ പിൻ അയയ്‌ക്കുന്നു. അത് ഒരു പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് ഈ വ്യക്തിക്ക് ഉൽപന്നം കൈമാറുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.