scorecardresearch

ജുൻജുൻവാലയുടെ 'അകാസ എയർ' കൊച്ചിയിൽ നിന്നും; റൂട്ടും ടിക്കറ്റ് നിരക്കും ഇതാ

ആകാശ എയർ അതിന്റെ ആദ്യത്തെ വാണിജ്യ വിമാന സർവീസ് ഓഗസ്റ്റ് ഏഴിന് ആരംഭിക്കുന്നു. ഏതൊക്കെ റൂട്ടുകളിലാണ് സർവീസ്? ടിക്കറ്റ് നിരക്ക് എങ്ങനെ? കമ്പനിയുടെ ഭാവി പദ്ധതികൾ എന്തൊക്കെയാണ്? അറിയാം

ആകാശ എയർ അതിന്റെ ആദ്യത്തെ വാണിജ്യ വിമാന സർവീസ് ഓഗസ്റ്റ് ഏഴിന് ആരംഭിക്കുന്നു. ഏതൊക്കെ റൂട്ടുകളിലാണ് സർവീസ്? ടിക്കറ്റ് നിരക്ക് എങ്ങനെ? കമ്പനിയുടെ ഭാവി പദ്ധതികൾ എന്തൊക്കെയാണ്? അറിയാം

author-image
WebDesk
New Update
Akasa Air

രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ബജറ്റ് വിമാന കമ്പനിയായ അകാസ എയർ ഓഗസ്റ്റ് ഏഴിന്
സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈ - അഹമ്മദാബാദ്, ബെംഗളൂരു - കൊച്ചി റൂട്ടുകളിൽ രണ്ട് ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവീസ് തുടങ്ങുക. കൂടുതൽ റൂട്ടുകൾ ഉൾപ്പെടുത്തിയേക്കുമെന്നും പ്രതീക്ഷിക്കുന്നു.

അകാസ എയർ ഏത് റൂട്ടുകളിലാണ് പറക്കുക?

Advertisment

ആദ്യ ഘട്ടത്തിൽ, ഓഗസ്റ്റ് ഏഴ് മുതൽ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ ആഴ്ചയിൽ 28 സർവീസുകളും 13 മുതൽ ബെംഗളൂരുവിനും കൊച്ചിക്കും ഇടയിൽ ആഴ്ചയിൽ 28 സർവീസുകളുമായാണ് പ്രവർത്തനം ആരംഭിക്കുക.

ഈ ഫ്ലൈറ്റുകളുടെയെല്ലാം ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

അകാസ എയറിന്റെ വാഗ്ദാനങ്ങൾ എന്തൊക്കെയാണ്?

കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസാണ് ആകാശ എയർ വാഗ്ദാനം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ മുംബൈ-അഹമ്മദാബാദ് റൂട്ടിലെ വിമാന ടിക്കറ്റ് നിരക്കിൽ വലിയ വ്യത്യാസമാണ് നൽകിയിരിക്കുന്നത്. മറ്റു വിമാനക്കമ്പനികളുടെ അതേ തീയതികളിലെ ഏറ്റവും കുറഞ്ഞ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 500 മുതൽ 600 രൂപയുടെ കുറവ് അകാസ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

മുൻകൂർ ബുക്കിംഗിലൂടെയും ഓൺബോർഡ് പർച്ചേസിലും ലഭ്യമാകുന്ന ഭക്ഷണത്തിന്റെയും ലഘുഭക്ഷണത്തിന്റെയും മെനുവും വിമാനക്കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

അകാസ എയറിന്റെ ഭാവി പദ്ധതികൾ എന്തൊക്കെയാണ്?

Advertisment

ഈ മാസം ആദ്യമാണ് അകാസ എയറിന് ഡി ജി സി എയിൽനിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എ ഒ സി) ലഭിച്ചത്, ഇതാണ് ഉടൻ സർവീസ് ആരംഭിക്കാൻ സഹായകമായത്. അകാസ എയർ 72 ബോയിങ് 737 മാക്സ് വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്. ഈ വർഷം 18 വിമാനങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2023 പകുതിയോടെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനും അകാസ എയർ പദ്ധതിയിടുന്നു.

പേലോഡ് നിയന്ത്രണങ്ങളില്ലാതെ കമ്പനിക്ക് കിഴക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്ന് എളുപ്പത്തിൽ സർവീസുകൾ തുടങ്ങാൻ കഴിയുമെന്ന് അകാസ എയർ സി ഇ ഒ വിനയ് ദുബെ കഴിഞ്ഞ മാസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇന്ത്യൻ നിയമമനുസരിച്ച്, ഒരു വിമാനക്കമ്പനിക്ക് അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നതിന് 20 വിമാനങ്ങൾ വേണം.

മത്സരം എത്ര ശക്തമാണ്?

ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ ആധിപത്യം പുലർത്തുന്ന ഒരു വിപണിയിലേക്കാണ് അകാസ എയർ പ്രവേശിക്കുന്നത്. നിലവിലെ ആഭ്യന്തര വിപണിയുടെ പകുതിയിലധികം വിഹിതവും ഇൻഡിഗോയ്ക്ക് സ്വന്തമാണ്. അതുകൊണ്ടു തന്നെ മറ്റ് വിമാനക്കമ്പനികളുടെ പോരാട്ടം പ്രധാനമായും രണ്ടാം സ്ഥാനത്തിനുവേണ്ടിയാണ്.

അകാസ എയറിന്റെ പ്രവേശനത്തിനൊപ്പം എയർ ഇന്ത്യ സ്വകാര്യവൽക്കരണവും സ്പൈസ് ജെറ്റിന്റെ സാമ്പത്തിക പ്രതിസന്ധികളും ഇൻഡിഗോ അതിന്റെ നിരവധി ജീവനക്കാരിൽ നിന്നുള്ള പ്രതിഷേധങ്ങൾ അഭിമുഖീകരിക്കുന്നതും ഈ വ്യവസായത്തിൽ പുതിയൊരു തുടക്കത്തിനു കാരണമായേക്കും.

Explained

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: