scorecardresearch
Latest News

പട്ടിക ജാതി-വര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യം: കേസുകളില്‍ വര്‍ധന

പട്ടികജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളിൽ 2018-ല്‍ 42,793 കേസുകളാണു റജിസ്റ്റര്‍ ചെയ്തതെങ്കിൽ 2020 ആയപ്പോഴേക്കും അത് അന്‍പതിനായിരത്തിലധികമായി

SC STs atrocities act, Crimes against SC ST communities

2018 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ക്രമാനുഗതമായി വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചു. തെലങ്കാന എംപിമാരായ കൊമതി റെഡ്ഡി വെങ്കട്ട് റെഡ്ഡി (കോണ്‍ഗ്രസ്), മന്ന ശ്രീനിവാസ് റെഡ്ഡി (ടി ആര്‍ എസ്) എന്നിവരുടെ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയിലായിരുന്നു ഇത്.

പട്ടികജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് 2018-ല്‍ 42,793 കേസുകളാണു റജിസ്റ്റര്‍ ചെയ്തത്. 2020 ആയപ്പോഴേക്കും കേസുകളുടെ എണ്ണം അന്‍പതിനായിരത്തിലധികമായി. പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇതേ കാലയളവില്‍ 6,528-ല്‍നിന്ന് 8,272 ആയി ഉയര്‍ന്നു.

ഓരോ വര്‍ഷത്തെയും ആകെ കേസുകളുടെ എണ്ണം, കുറ്റപത്രം സമര്‍പ്പിച്ചത്, അന്വേഷണം തീരാനുള്ളത് എന്നിവ താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ വിശദമായി പരിശോധിക്കാം.

SC STs atrocities act, Crimes against SC ST communities
Also Read
എന്തുകൊണ്ടാണ് ആളുകള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത്, അവര്‍ എങ്ങോട്ടാണ് പോകുന്നത്?

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Crimes against scs sts rise in cases and trends by state