scorecardresearch

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍: ഇനി പതിനെട്ടാവാന്‍ കാത്തിരിക്കേണ്ട; അപേക്ഷ എങ്ങനെ?

ഇനി മുതല്‍ ഓരോ വര്‍ഷവും ജനുവരി ഒന്നിനു പുറമെ, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്‌ടോബര്‍ ഒന്ന് എന്നിവയും വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള യോഗ്യതാ തീയതികളായി കണക്കാക്കും

ഇനി മുതല്‍ ഓരോ വര്‍ഷവും ജനുവരി ഒന്നിനു പുറമെ, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്‌ടോബര്‍ ഒന്ന് എന്നിവയും വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള യോഗ്യതാ തീയതികളായി കണക്കാക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Voter Id Adhaar linking,Voters List,ആധാർ,

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പതിനെട്ടു വയസ് വരെ ഇനി കാത്തിരിക്കേണ്ടതില്ല. 17 വയസ് തികഞ്ഞാലുടന്‍ പേര് ചേര്‍ക്കാന്‍ ഇനി മുതല്‍ മുന്‍കൂറായി അപേക്ഷിക്കാം. ഇതുസംബന്ധിച്ച സാങ്കേതിക പരിഹാരങ്ങള്‍ക്കായി സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

Advertisment

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജനുവരി ഒന്നിനു 18 വയസ് തികയണമെന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇനി മുതല്‍ ഓരോ വര്‍ഷവും നാല് പാദത്തിലും വോട്ടര്‍പട്ടിക പുതുക്കും. അതായത് ജനുവരി ഒന്നിനു പുറമെ, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്‌ടോബര്‍ ഒന്ന് എന്നിവയും യോഗ്യതാ തീയതികളായി കണക്കാക്കും. ഈ തിീയതികളില്‍ പൂര്‍ത്തിയായശേഷം വരുന്ന തൊട്ടടുത്ത വാര്‍ഷിക പാദത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. പേര് ചേര്‍ക്കുന്നവര്‍ക്കു ഫൊട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.

പരിഷ്‌കരിച്ച രജിസ്‌ട്രേഷന്‍ ഫോമുകള്‍ ഈ ഓഗസ്റ്റ് ഒന്നിന്

2023ലെ വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി, അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ 18 തികയുന്നവര്‍ക്കു കരട് പ്രസിദ്ധീകരിച്ച തീയതി മുതല്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൂര്‍ അപേക്ഷ സമര്‍പ്പിക്കാം.

Advertisment

കൂടുതല്‍ ഉപയോക്തൃ സൗഹൃദവും ലളിതവുമായ, പരിഷ്‌കരിച്ച രജിസ്‌ട്രേഷന്‍ ഫോമുകള്‍ ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തില്‍ വരും. അതിനു മുന്‍പ് ലഭിച്ച എല്ലാ അപേക്ഷകളും (അവകാശവാദങ്ങളും എതിര്‍പ്പുകളും) പഴയ ഫോമുകളില്‍ പരിഗണിക്കുകയും തീര്‍പ്പാക്കുകയും ചെയ്യും. അവര്‍ പുതിയ ഫോമില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.

കുടുംബാംഗങ്ങളും അയല്‍ക്കാരും ഒരേ പോളിങ് സ്റ്റേഷന്‍ പരിധിയില്‍

വാര്‍ഷിക സംക്ഷിപ്ത പുനരവലോകനത്തിന്റെ ഭാഗമായി, 1500-ലധികം വോട്ടര്‍മാരുള്ള പോളിങ് സ്റ്റേഷനുകള്‍, 2020 ലെ പോളിങ് സ്റ്റേഷന്‍ മാന്വലില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായി വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരണത്തിനു മുന്‍പ് യുക്തിസഹമാക്കുകയും പരിഷ്‌കരിക്കുകയും ചെയ്യും. കഴിയുന്നിടത്തോളം അടുത്ത പോളിങ് സ്റ്റേഷനുകളിലേക്കുള്ള സെക്ഷനുകള്‍ യുക്തിസഹമാക്കിയതിനുശേഷം മാത്രമേ പുതിയവ സൃഷ്ട്ടിക്കുകയുള്ളു. കുടുംബാംഗങ്ങളെയും അയല്‍ക്കാരെയും ഒരു പോളിങ് സ്റ്റേഷന്‍ പരിധിയില്‍ കൊണ്ടുവരികയെന്നതാണു മറ്റൊരു ലക്ഷ്യം.

ആധാര്‍ വിവരങ്ങള്‍ തേടാന്‍ വ്യവസ്ഥ

വോട്ടര്‍പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി, വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ തേടാന്‍ പരിഷ്‌കരിച്ച രജിസ്‌ട്രേഷന്‍ ഫോമില്‍ വ്യവസ്ഥയുണ്ട്. നിലവിലുള്ള വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ ശേഖരിക്കാന്‍ പുതിയ ഫോം-6 ബിയും അവതരിപ്പിച്ചു. എന്നാല്‍ ആധാര്‍ നമ്പര്‍ നല്‍കാത്തതിന്റെയോ അറിയിക്കാത്തതിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യുകയോ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ നിരസിക്കുകയോ ഇല്ല.

വോട്ടര്‍പട്ടികയിലെ ആവര്‍ത്തനം ഒഴിവാക്കാന്‍ വിശദമായ നടപടിക്രമം

വോട്ടര്‍പട്ടികയില്‍ ആവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള വിശദമായ നടപടിക്രമം വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ അല്ലെങ്കില്‍ ആര്‍ ഡബ്ല്യു എ പ്രതിനിധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആവര്‍ത്തനത്തിന്മേല്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ നിര്‍ബന്ധമായും നടത്തും. സ്ഥിരമായി താമസിക്കുന്നതായി കാണാത്ത സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍നിന്ന് വോട്ടറുടെ പേര് നീക്കും.

വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പുവരുത്താന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തണം.

ക്ലെയിമുകളും എതിര്‍പ്പുകളും ഫയല്‍ ചെയ്യുന്ന മുഴുവന്‍ സമയത്തും ഒരു ബി എല്‍ എ മുപ്പതിലധികം അപേക്ഷകള്‍/ഫോമുകള്‍ സമര്‍പ്പിച്ചാല്‍, ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ അല്ലെങ്കില്‍ അസിസ്റ്റന്റ് ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ പരിശോധന നടത്തണം. കൂടാതെ, അപേക്ഷ ഫോമുകളുടെ വിശദാംശങ്ങള്‍ താന്‍ വ്യക്തിപരമായി പരിശോധിച്ചുവെന്നും അവ ശരിയാണെന്നും തൃപ്തികരമാണെന്ന സത്യവാങ്മൂലം ബി എല്‍ എ അപേക്ഷാ ഫോമുകളോടൊപ്പം സമര്‍പ്പിക്കുകയും വേണം.

രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍, മൊത്തമായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ബി എല്‍ എമാരെ കമ്മിഷന്‍ അനുവദിച്ചു. ഒരു ബി എല്‍ എ ഒരേ സമയം അല്ലെങ്കില്‍ ഒരു ദിവസം പത്തില്‍ കൂടുല്‍ ഫോം ബി എല്‍ എയ്ക്കു സമര്‍പ്പിക്കരുത്.

Election Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: