scorecardresearch

മുൻനിര കോവിഡ് വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണ്? എന്ന് ലഭ്യമാവും?

ഫൈസർ ബയോഎൻടെക്, മോഡേണ ഇൻ‌കോർപറേറ്റഡ് എന്നിവയുടെ എംആർഎൻഎ വാക്സിൻ ട്രയലുകളിൽ 95 ശതമാനം വരെ ഫലപ്രാപ്തി നിരക്ക് കാണിക്കുന്നുവെന്ന് ഇരു കമ്പനികളും പറഞ്ഞിരുന്നു

ഫൈസർ ബയോഎൻടെക്, മോഡേണ ഇൻ‌കോർപറേറ്റഡ് എന്നിവയുടെ എംആർഎൻഎ വാക്സിൻ ട്രയലുകളിൽ 95 ശതമാനം വരെ ഫലപ്രാപ്തി നിരക്ക് കാണിക്കുന്നുവെന്ന് ഇരു കമ്പനികളും പറഞ്ഞിരുന്നു

author-image
WebDesk
New Update
coronavirus vaccine, coronavirus vaccine update, covid 19 vaccine, covid 19 vaccine india, covid 19 vaccine news, pfizer, pfizer vaccine, oxford coronavirus vaccine, oxford covid 19 vaccine, pfizer vaccine india, covid vaccine pfizer, covid vaccine success, indian express, express explained, moderna vaccine, moderna covid 19 vaccine, moderna coronavirus vaccine, pfizer coronavirus vaccine news, ie malayalam

കോവിഡ് -19 വാക്സിൻ പരീക്ഷണങ്ങളുടെ മുൻനിരയിലുള്ളവർ ക്ലിനിക്കൽ ട്രയലുകളുമായി ബന്ധപ്പെട്ട് പ്രതീക്ഷയേകുന്ന വാർത്തകളാണ് നവംബർ മാസത്തിൽ പങ്കുവച്ചിട്ടുള്ളത്. കൊറോണ വൈറസിനെതിരായ വാക്സിനുകൾക്ക് ഡിസംബർ അവസാനമോ 2021 ന്റെ തുടക്കത്തിലോ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷ ഉയർ‌ത്തുകയാണ് ഈ വാർത്തകൾ.

Advertisment

ഫൈസർ ബയോഎൻടെക്, മോഡേണ ഇൻ‌കോർപറേറ്റഡ് എന്നിവയുടെ എംആർഎൻഎ വാക്സിൻ ട്രയലുകളിൽ 95 ശതമാനം വരെ ഫലപ്രാപ്തി നിരക്ക് കാണിക്കുന്നുവെന്ന് ഇരു കമ്പനികളും പറഞ്ഞിരുന്നു. 1.34 ദശലക്ഷം പേരുടെ ജീവനെടുക്കുകയും എല്ലായിടത്തും സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതുമായ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പ്രതീക്ഷകൾ വിതയ്ക്കുകയാണ് ഈ ഫലങ്ങൾ.

Read More: എന്താണ് എംആർഎൻഎ വാക്സിൻ?

സ്പുട്നിക് വി വാക്സിൻ കാൻഡിഡേറ്റിന് 92 ശതമാനം ഫലപ്രാപ്തിയുള്ളതായി റഷ്യയും അവകാശപ്പെട്ടിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇന്ത്യയിൽ സ്പുട്നിക്കിന്റെ ക്ലിനിക്കൽ ട്രയൽ നടത്തുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ ശുപാർശകൾക്ക് മുകളിലാണ് ഷോട്ടുകളുടെ വിജയ നിരക്ക്. വിജയകരമായ വാക്സിനുകൾ കുറഞ്ഞത് 50 ശതമാനമെങ്കിലും രോഗ സാധ്യത കുറയ്ക്കുമെന്ന് കാണിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്.

ഡസൻ കണക്കിന് വാക്സിനുകൾ അവസാനഘട്ട പരീക്ഷണങ്ങളിലാണ്. ക്ലിനിക്കൽ ട്രയൽ സംബന്ധിച്ച് ഇനി അടുത്ത ഡാറ്റാ റിലീസ് ആസ്ട്രാസെനെക്ക പി‌എൽ‌സിയിൽ നിന്നുള്ളതായിരിക്കും. ക്രിസ്മസിനോടടുത്തായിരിക്കും അത്. ഈ വർഷം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഡാറ്റ കൈമാറാനുള്ള ശ്രമത്തിലാണെന്ന് ജോൺസൺ & ജോൺസണും പറയുന്നു.

Advertisment

Coronavirus (Covid-19) vaccine latest updates- കൊറോണ വൈറസ് (കോവിഡ് -19) വാക്സിൻ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ

Pfizer-BioNTech coronavirus vaccine- ഫൈസർ-ബയോ‌ടെക് കൊറോണ വൈറസ് വാക്സിൻ

വിജയ നിരക്ക്: ജർമൻ പങ്കാളിയായ ബയോഎൻടെക് എസ്ഇയുമായി ചേർന്ന് നിർമിക്കുന്ന കോവിഡ്-19 വാക്സിന് 95 ശതമാനത്തോളം ഫലപ്രാപ്തിയുള്ളതായി അവസാനഘട്ട ക്ലിനിക്കൽ ട്രയലിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നതായി ഫൈസർ ബുധനാഴ്ച പറഞ്ഞിരുന്നു. 43,000 ത്തിലധികം ആളുകൾ പങ്കെടുത്ത മൂന്നാംഘട്ട പരീക്ഷണത്തിൽ 170 വോളണ്ടിയർമാർക്കാണ് കോവിഡ് വന്നതെന്നും അതിൽ 162 പേരും ഡമ്മി വാക്സിൻ ലഭിച്ചവരാണെന്നും യഥാർത്ഥ വാക്സിൽ ഡോസ് ലഭിച്ചവരിൽ എട്ട് പേർക്ക് മാത്രമാണ് രോഗം വന്നതെന്നും കമ്പനി പറഞ്ഞു. അതായത് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസർ പറഞ്ഞു.

ലഭ്യത: അടിയന്തിര ഉപയോഗത്തിന് അംഗീകാരം ലഭിക്കുന്നതിന് കമ്പനി യു‌എസ് എഫ്ഡി‌എയ്ക്ക് ഉടൻ അഭ്യർത്ഥന സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എം‌ആർ‌എൻ‌എ അടിസ്ഥാനമാക്കിയുള്ള ഈ വാക്സിൻ കാൻഡിഡേറ്റിന് (ബി‌എൻ‌ടി 162 ബി 2) ഡിസംബർ രണ്ടാം പകുതിയിൽ അംഗീകാരം ലഭിക്കുകയും ക്രിസ്മസിന് മുമ്പായി ഡെലിവറികൾ ആരംഭിക്കുകയും ചെയ്യാം. ഈ വർഷം 50 ദശലക്ഷം വാക്സിൻ ഡോസുകൾ ഉണ്ടാക്കുമെന്നും 2021 ൽ 1.3 ബില്യൺ ഡോസുകൾ വരെ ഉത്പാദിപ്പിക്കുമെന്നും ഫൈസർ അവകാശപ്പെട്ടു.

Read More: പലചരക്ക് കടകളിലെ ജീവനക്കാർക്കിടയിൽ കോവിഡ് സാധ്യത കൂടുതലെന്ന്‌ പഠനം

ഫലപ്രാപ്തി: വാക്‌സിനുകളുടെ ഫലപ്രാപ്തി വിവിധ പ്രായത്തിലും വംശത്തിലും സ്ഥിരത പുലർത്തുന്നതായി ഫൈസർ പ്രസ്താവിച്ചു. “വൈറസ് ബാധിതരായ 65 വയസ്സിനു മുകളിലുള്ള മുതിർന്നവരുടെ കാര്യത്തിൽ കാര്യക്ഷമത 94 ശതമാനത്തിലധികമാണ്,” കമ്പനി പറഞ്ഞു.

പാർശ്വഫലങ്ങൾ: പാർശ്വഫലങ്ങൾ കൂടുതലും മിതമായതും ലഘുവായവയും ആയിരുന്നെന്ന് ഫൈസർ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ് നടത്തിയവരിൽ 2 ശതമാനത്തിലധികം പേരെ ബാധിച്ച ഒരേയൊരു പ്രതികൂല സംഭവം ക്ഷീണമാണ്. ഇത് രണ്ടാമത്തെ ഡോസിന് ശേഷം 3.7 ശതമാനത്തിൽ സംഭവിച്ചു. തലവേദന, രണ്ട് ശതമാനം പേരിലും കാണപ്പെട്ടു.

വില: ഫൈസർ അതിന്റെ വാക്‌സിനായി ഒരു ഡോസിന് 20 ഡോളർ ഈടാക്കും.

Moderna coronavirus vaccine-മോഡേണ കൊറോണ വൈറസ് വാക്സിൻ

വിജയ നിരക്ക്: യുഎസ് ബയോടെക്നോളജി കമ്പനിയായ മോഡേണയുടെ വാക്സിൻ ഫൈസറിന്റെ അതേ എംആർ‌എൻ‌എ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. അതിന്റെ പരീക്ഷണാത്മക കോവിഡ് -19 ഷോട്ട് 94.5 ശതമാനം ഫലപ്രാപ്തി കാണിച്ചുവെന്ന് കമ്പനി അവകാശപ്പെട്ടു. സന്നദ്ധപ്രവർത്തകർക്ക് രണ്ടാമത്തെ ഡോസ് നൽകി രണ്ടാഴ്ച കഴിഞ്ഞ് രേഖപ്പെടുത്തിയ 95 അണുബാധകളെ അടിസ്ഥാനമാക്കിയാണ് ഫലങ്ങൾ.

ഫലപ്രാപ്തി: പ്രായമായവരിൽ, മോഡേണ വാക്സിൻ ചെറുപ്പക്കാരിൽ കാണപ്പെടുന്നതിന് സമാനമായ അളവിൽ വൈറസ്-ന്യൂട്രലൈസിംഗ് ആന്റിബോഡികൾ നിർമ്മിക്കുന്നുവെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

Read More: കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരിൽ നഴ്സുമാരുടെ എണ്ണം കൂടുതലാവാൻ കാരണമെന്ത്?

ലഭ്യത: കോവിഡിന്റെ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗം ആളുകളിൽ അടിയന്തര ഉപയോഗത്തിനുള്ള വാക്സിൻ കാൻഡിഡേറ്റായി തങ്ങളുടെ അനുമതി തേടുമെന്ന് മോഡേണ പ്രഖ്യാപിച്ചു. 2020 അവസാനത്തോടെ യുഎസിനായി നീക്കിവച്ചിരിക്കുന്ന 20 ദശലക്ഷം ഡോസുകൾ ലഭ്യമാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

പാർശ്വഫലങ്ങൾ: ഗുരുതരമായ സുരക്ഷാ ആശങ്കകളൊന്നും വാക്സിന് ഉള്ളതായി മോഡേണ വെളിപ്പെടുത്തിയിട്ടില്ല. മോഡേണയുടെ ക്ലിനിക്കൽ ട്രയലിന്റെ ഇടക്കാല വിശകലനം നടത്തിയ സ്വതന്ത്ര ബോർഡ്, 9.7 ശതമാനം പങ്കാളികളിൽ ക്ഷീണം, 8.9 ശതമാനത്തിന് പേശി വേദന, 5.2 ശതമാനത്തിന് സന്ധി വേദന, 4.5 ശതമാനം പേർക്ക് തലവേദന എന്നിവ വന്നതായി കണ്ടെത്തിയിരുന്നു.

വില: വാക്സിന് 37 ഡോളർ (2,750 രൂപയിൽ കൂടുതൽ) ചിലവാകുമെന്ന് മോഡേണ പറഞ്ഞു.

AstraZeneca-Oxford coronavirus vaccine-അസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് കൊറോണ വൈറസ് വാക്സിൻ

ഡിസംബർ മാസം അവസാനത്തോടെ ക്രിസ്മസ്സിനോട് അടുപ്പിച്ച് അവസാനഘട്ട ട്രയൽ ഫലങ്ങൾ പുറത്തിറക്കുമെന്ന് ഓക്സ്ഫോർഡ് സർവകലാശാല പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സന്നദ്ധപ്രവർത്തകരിൽ 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ആദ്യഘട്ട പരീക്ഷണങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ പ്രാഥമിക വിശകലനം ആരംഭിക്കുമെന്ന് ഓക്സ്ഫോർഡ് അറിയിച്ചിട്ടുണ്ട്.

ഫലപ്രാപ്തി: 56-69 വയസ്സിനും 70 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ ശക്തമായ രോഗപ്രതിരോധ പ്രതികരണത്തിന് (ഇമ്യൂണിറ്റി റെസ്പോൺസ്) ഓക്സ്ഫോർഡ്- ആസ്ട്രാസെനകയുടെ AZD1222 അല്ലെങ്കിൽ ChAdOx1 nCoV-19 വാക്സിൻ കാൻഡിഡേറ്റ് പ്രേരണ നൽകിയതായി വ്യാഴാഴ്ച ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ വെളിപ്പെടുത്തി. “ChAdOx1 nCoV-19 ചെറുപ്പക്കാരേക്കാൾ പ്രായപൂർത്തിയായവരിൽ നന്നായി ടോളറേറ്റഡ് ആണെന്ന് കണ്ടെത്തി… കൂടാതെ ഒരു ബൂസ്റ്റ് ഡോസിന് ശേഷം എല്ലാ പ്രായക്കാർക്കും സമാനമായ രോഗപ്രതിരോധ ശേഷി ഉണ്ട്,” ജേണലിൽ പറയുന്നു.

Read More: കോവിഡ് ബാധിച്ചവര്‍ക്കു കേള്‍വിശക്തി കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്

ലഭ്യത: ഇന്ത്യയിൽ വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്തുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും ഓക്സ്ഫോർഡ് വാക്സിൻ 2021 ഫെബ്രുവരിയിലും ഏപ്രിൽ മാസത്തോടെ പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതായി പറഞ്ഞു. 2021 ന്റെ ആദ്യ പാദത്തോടെ 30-40 കോടി ഡോസ് വാക്സിൻ ലഭ്യമാകുമെന്ന് എസ്ഐഐ സിഇഒ ആദർ പൂനവാല പറഞ്ഞു. പൂനെ ആസ്ഥാനമായുള്ള സ്ഥാപനം അടുത്ത മാസം അടിയന്തര അംഗീകാരത്തിനായി ഇന്ത്യയിലെ ഡ്രഗ് റെഗുലേർക്ക് അപേക്ഷ സമർപ്പിക്കാൻ സാധ്യതയുണ്ട്.

പാർശ്വഫലങ്ങൾ: ഇതുവരെ, ഇന്ത്യയിലെ ട്രയലിൽ വലിയ പരാതികളോ പ്രതികരണങ്ങളോ പ്രതികൂല സംഭവങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കുത്തിവയ്പ്പിനോടുള്ള പ്രതികൂല പ്രതികരണങ്ങൾ മിതമായതാണെന്ന് ലാൻസെറ്റ് പഠനം പരാമർശിക്കുന്നു, ഇഞ്ചക്ഷൻ ചെയ്തിടത്തെ വേദന, ക്ഷീണം, തലവേദന, പനി, പേശി വേദന എന്നിവയാണ് ഏറ്റവും സാധാരണമായ ഫലങ്ങൾ.

വില: രണ്ട് ഡിഗ്രി സെൽഷ്യസിനും എട്ട് ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയിൽ സൂക്ഷിക്കാൻ കഴിയുന്ന വാക്സിൻ ഒരു ഡോസിന് 500 മുതൽ 600 രൂപ വരെ ചെലവാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. മറ്റ് ഇടങ്ങളിൽ, ഇത് ഒരു ഡോസിന് 3 പൗണ്ടിന് താഴെയാകാൻ സാധ്യതയുണ്ട്.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: