scorecardresearch

കോവിഡ്-19 വാക്സിനേഷൻ: രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭിക്കാൻ എന്തുചെയ്യണം, എവിടെ ലഭിക്കും?

സർക്കാർ ആശുപത്രികൾ സൗജന്യമായി വാക്സിനേഷൻ നൽകും, സ്വകാര്യ ആശുപത്രികളിൽ പണം നൽകണം

സർക്കാർ ആശുപത്രികൾ സൗജന്യമായി വാക്സിനേഷൻ നൽകും, സ്വകാര്യ ആശുപത്രികളിൽ പണം നൽകണം

author-image
WebDesk
New Update
Covid vaccination, Covid vaccination drive March 1, Covid vaccination drive all you need to know, where to get covid vaccine, covid vaccine eligibility, indian express, കോവിഡ് വാക്സിനേഷൻ, കോവിഡ് വാക്സിൻ യജ്ഞം, കോവിഡ് വാക്സിൻ, കോവിഡ് വാക്സിൻ എവിടെ നിന്ന് ലഭിക്കും, കോവിഡ് വാക്സിൻ യോഗ്യത, ie malayalam

തിങ്കളാഴ്ച മുതൽ, കൊറോണ വൈറസ് വാക്സിനേഷന്റെ അടുത്ത ഘട്ടം ഇന്ത്യയിൽ ആരംഭിക്കും, മുതിർന്ന പൗരന്മാർക്കും 45-59 വയസ്സിനിടയിലുള്ള പ്രായപരിധിയിലുള്ള മറ്റു രോഗബാധ ഉള്ളവർക്കുമാണ് കുത്തിവയ്പ്പ്.

Advertisment

വാക്സിനേഷൻ ലഭിക്കുന്നതിനായി നിങ്ങൾക്ക് സ്വയം രജിസ്ട്രർ ചെയ്യാൻ കഴിയും. കോവിൻ (CoWIN) മൊബൈൽ ആപ്പ് വഴി ഇത്തരത്തിൽ രജിസ്ട്രർ ചെയ്യാം. ആപ്പിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പിലാണ് ഇതിന് കഴിയുക. മാർച്ച് 1 മുതൽ കോവിൻ എന്ന ആപ്ലിക്കേഷന്റെ അപ്‌ഗ്രേഡ് പതിപ്പിൽ രജിസ്റ്റർ ചെയ്യാൻ കഴിയും.

സ്വയം രജിസ്ട്രേഷൻ

അപ്ലിക്കേഷൻ സ്റ്റോറിൽ നിന്ന് CoWIN ആപ്പ് ഡൗൺലോഡുചെയ്യുക. അല്ലെങ്കിൽ cowin.gov.in സന്ദർശിക്കുക. രജിസ്റ്റർ ചെയ്യുന്നതിന് ഒരാൾ മൊബൈൽ നമ്പറോ ആധാർ നമ്പറോ മറ്റേതെങ്കിലും സർക്കാർ തിരിച്ചറിയൽ നമ്പറോ നൽകണം. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, സമീപത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രദർശിപ്പിക്കും. കോ-വിൻ 2.0 ആപ്ലിക്കേഷൻ ജിപിഎസ് ബന്ധിപ്പിച്ചതാണ്. ഇത് വഴി ഒരു വ്യക്തിയുടെ മൊബൈൽ ലൊക്കേഷനെ അടിസ്ഥാനമാക്കി സമീപത്തുള്ള കേന്ദ്രങ്ങൾ പ്രദർശിപ്പിക്കും. ഒരു വ്യക്തിക്ക് സൗകര്യമനുസരിച്ച് ഒരു കേന്ദ്രവും സമയ സ്ലോട്ടും തിരഞ്ഞെടുക്കാം.

Read More: കോവിഡ് വാക്സിൻ: സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്ന വിലയുടെ പരിധി തീരുമാനിച്ചു

Advertisment

രജിസ്ട്രേഷൻ ഇല്ലാതെയും ഒരാൾക്ക് ഒരു വാക്സിൻ കേന്ദ്രത്തിലേക്ക് പോവാൻ കഴിയും, എന്നാൽ ദിവസത്തെ ക്വാട്ട അവസാനിച്ചാൽ, അടുത്ത ദിവസം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടാം. മുൻകൂട്ടി രജിസ്റ്റർ ചെയ്ത സ്വീകർത്താക്കൾക്കായി 40 ശതമാനം ഡോസും രജിസ്ട്രർ ചെയ്യാതെ കടന്നുവരുന്നവർക്കായി 60 ശതമാനവും കരുതിവയ്ക്കാൻ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

വാക്സിൻ വിതരണം

സർക്കാർ ആശുപത്രികൾ സൗജന്യമായി വാക്സിനേഷൻ നൽകും, സ്വകാര്യ ആശുപത്രികളിൽ ഒരു സ്വീകർത്താവ് ഒരു ഡോസിന് പരമാവധി 250 രൂപ നൽകണം. രണ്ട് ഡോസുകൾക്ക് 500 രൂപയാണ് വരുന്നത്.

പ്രതികൂല ഫലങ്ങൾ വന്ന് ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നാൽ പ്രത്യേകം ചാർജുകൾ നൽകേണ്ടി വരും.

PMJAY Empanelled Hospitals by The Indian Express

നിലവിൽ സ്വകാര്യമേഖലയിൽ നിന്ന് പ്രധാൻ മന്ത്രി ജൻ ആരോഗ്യ പദ്ധതി (പിഎംജെ), കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതി (സിജിഎച്ച്എസ്) എന്നിവയ്ക്ക് കീഴിൽ എംപാനൽ ചെയ്ത ആശുപത്രികൾക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂവെങ്കിലും പല സംസ്ഥാനങ്ങളും ചാരിറ്റബിൾ ആശുപത്രികളെ വാക്സിനേഷൻ ഡ്രൈവിൽ ചേരാൻ അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു.

CGHSEmphospitals 2 by The Indian Express

ഇതുവരെ 1.7 കോടി ഗുണഭോക്താക്കൾ കോവിനിൽ രജിസ്റ്റർ ചെയ്തു. കോവിൻ ഞായറാഴ്ച രാവിലെ വരെ 1.1 കോടി പ്രതിരോധ കുത്തിവയ്പ് നൽകി. ഫെബ്രുവരി 26 വരെ രോഗപ്രതിരോധ കുത്തിവയ്പ്പിനെത്തുടർന്ന് 14,879 പ്രതികൂല സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽ 151 എണ്ണം കഠിനമായിരുന്നു. വാക്സിനേഷനെ തുടർന്ന് ഇതുവരെ 40 പേരുടെ മരണമാണ് പോർട്ടലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സിജിഎച്ച്എസ്-എംപാനൽഡ് ആശുപത്രികളുടെ പട്ടിക ഇതാ:

ആർക്കാണ് യോഗ്യത?

2022 ജനുവരി ഒന്നിന് മുമ്പോ അതിനുശേഷമോ 60 വയസ്സ് തികയുന്നവർക്ക് വാക്സിനേഷന് അർഹതയുണ്ട്. 60 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ ഷോട്ട് ലഭിക്കുന്നതിന് പ്രായം തെളിയിക്കേണ്ടത് ആവശ്യമാണ്. അവർക്ക് പ്രായം തെളിയിക്കുന്ന രേഖ അപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാനും അല്ലെങ്കിൽ പ്രായം തെളിയിക്കുന്ന രേഖയുമായി ഒരു കേന്ദ്രത്തിലേക്ക് നേരിട്ട് പോകാനും കഴിയും.

Read More: മുതിർന്നവർക്കുള്ള കോവിഡ് വാക്സിൻ വിതരണം ഒന്നു മുതൽ; ആർക്കെല്ലാം അപേക്ഷിക്കാം, നടപടികൾ എന്തെല്ലാം?

അവർ ഒരു ആശുപത്രിയും ടൈം സ്ലോട്ടും തിരഞ്ഞെടുക്കുമ്പോൾ, ആശുപത്രിയിൽ ഏത് വാക്സിനാണോ (കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ) ഉള്ളതെന്ന് അവരോട് പറയില്ല. ആ വിവരം കേന്ദ്രത്തിൽ മാത്രം അറിയിക്കും. ഒരു വ്യക്തി രജിസ്റ്റർ ചെയ്യുകയും ടൈം സ്ലോട്ട് തിരഞ്ഞെടുക്കുകയും ചെയ്താൽ അവർക്ക് കേന്ദ്രം മാറ്റാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു.

45-59 വയസ് പ്രായമുള്ളവവരും മറ്റു രോഗാവസ്ഥകളുള്ളതുമായ ആളുകൾക്ക്, പ്രായപരിധി കൂടാതെ, രോഗാവസ്ഥ തെളിയിക്കുന്ന മെഡിക്കൽ രേഖകളും ആവശ്യമാണ്.

ഏതൊക്കെ രോഗാവസ്ഥകളുള്ളവരെയാണ് പരിഗണിക്കുക എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗാവസ്ഥകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു:

  • പ്രമേഹവും (10 വർഷത്തിലധികം നീണ്ടതോ അല്ലെങ്കിൽ സങ്കീർണതകളോട് കൂടിയതോ) രക്താതിമർദ്ദവും (നിലവിൽ ചികിത്സയിലായിരിക്കണം)
  • എച്ച് ഐ വി അണുബാധ / രോഗപ്രതിരോധ ശേഷി ഇല്ലാതാവൽ
  • കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആശുപത്രി പ്രവേശനം അടക്കം നടന്ന കടുത്ത ശ്വാസകോശ രോഗം
  • കഴിഞ്ഞ ഒരു വർഷത്തിൽ ആശുപത്രി പ്രവേശനം വേണ്ടി വന്ന ഹൃദയസ്തംഭനം
  • അവസാന ഘട്ട ഹൃദ്രോഗത്തിൽ ഇടത് വെൻട്രിക്കുലാർ അസിസ്റ്റ് ഉപകരണം ഉള്ളവർ
  • ഹദയ മാറ്റം / വൃക്കമാറ്റം / കരൾ മാറ്റം / ഹെമറ്റോപോയിറ്റിക് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് എന്നിവയ്ക്ക് വിധേയരായവർ
  • ലെഫ്റ്റ് വെൻട്രിക്കുലാർ സിസ്റ്റോളിക് ഡിസ്ഫങ്ഷൻ, മിതമായ അല്ലെങ്കിൽ കഠിനമായ വാൾവ്യൂലാർ ഹൃദ്രോഗം
  • പകൾമണറി ആർട്ടീരിയൽ ഹൈപ്പർടെൻഷനോട് കൂടി ഉള്ള ഗുരുതര ഹൃദ്രോഗം

Read More: 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിൻ: ഏതെല്ലാം രോഗങ്ങളുള്ളവർക്ക് അപേക്ഷിക്കാം?

  • രക്താതിമർദ്ദം അല്ലെങ്കിൽ പ്രമേഹത്തോട് കൂടിയ കൊറോണറി ആർട്ടറി രോഗം (ചികിത്സയിൽ കഴിയുന്നവർക്ക്)
  • രക്താതിമർദ്ദം അല്ലെങ്കിൽ പ്രമേഹത്തോട് കൂടിയ ആഞ്ചിന (നെഞ്ചുവേദന) (ചികിത്സയിൽ കഴിയുന്നവർക്ക്)
  • രക്താതിമർദ്ദം അല്ലെങ്കിൽ പ്രമേഹത്തോട് കൂടിയ ഡോക്യുമെന്റഡ് സ്ട്രോക്ക് കേസ് (ചികിത്സയിൽ കഴിയുന്നവർക്ക്)
  • ഡയാലിസിസിൽ കഴിയുന്ന അവസാനഘട്ട വൃക്കരോഗമുള്ളവർ.
  • രോഗപ്രതിരോധ മരുന്നുകൾ കഴിക്കുന്ന ഡ
  • ഡീകംപോസ്ഡ് സിറോസിസ്
  • രക്താർബുദം / മൈലോമ / ലിംഫോമ
  • സിക്കിൾ സെൽ രോഗം / തലസീമിയ / അപ്ലാസ്റ്റിക് അനീമിയ / ബോൺ മാരോ ഫെയ്ല്യർ
  • 2020 ജൂലൈ ഒന്നിനോ അതിനുശേഷമോ ക്യാൻസർ രോഗബാധിതരായവർ അല്ലെങ്കിൽ നിലവിൽ കാൻസർ ചികിത്സയിലുള്ളവർ.

ശാരീരികമോ, മാനസികമോ ആയ ഡിസബിലിറ്റികളുള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും വാക്സിനേഷൻ ലഭിക്കും. മാത്രമല്ല, ആസിഡ് ആക്രമണത്തിന് ഇരയായവർക്കും മസ്കുലർ ഡിസ്ട്രോഫി ബാധിച്ചവർക്കും യോഗ്യത ലഭിക്കും.

പ്രമേഹമോ രക്താതിമർദ്ദമോ മാത്രമുള്ള ആളുകൾക്ക് വാക്സിനേഷന് അർഹതയില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 45-59 വയസ് പ്രായമുള്ള ഒരാൾക്ക് കുറഞ്ഞത് കഴിഞ്ഞ 10 വർഷമായി പ്രമേഹം ഉണ്ടായിരിക്കണം അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വൃക്ക പ്രശ്നം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള മരുന്നുകൾ തുടർന്നുകൊണ്ടിരിക്കുന്ന രക്താതിമർദ്ദം എന്നിവയേതെങ്കിലുമുണ്ടാവണം. .

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: