/indian-express-malayalam/media/media_files/uploads/2020/09/vaccine-8.jpg)
Coronavirus Vaccine Tracker: ജോൺസൺ & ജോൺസൺ വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ ബുധനാഴ്ച അമേരിക്കയിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു. മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച നാലാമത്തെ കമ്പനിയാണ് ജോൺസൺ & ജോൺസൺ. അസ്ട്രാസെനെക്ക, ഫൈസർ, മോഡേണ എന്നിവയുടെ വാക്സിനുകൾ ഇതിനകം തന്നെ യുഎസിൽ മൂന്നാം പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ജോൺസൺ & ജോൺസൺ വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ സിംഗിൾ-ഷോട്ട് ആകാമെന്നതും പ്രതീക്ഷ വർധിപ്പിക്കുന്ന ഒന്നാണ്. മറ്റെല്ലാ പ്രമുഖ കമ്പനികളുടേയും വാക്സിൻ നിലവിൽ ഫലപ്രദമാകാൻ രണ്ടോ അതിലധികമോ ഡോസുകൾ ആവശ്യമാണ്. ജോൺസൺ & ജോൺസൺ സിംഗിൾ-ഡോസ് വാക്സിനാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. എന്നാൽ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ സിംഗിൾ-ഡോസ് വാക്സിൻ ഫലപ്രദമാണോ അല്ലയോ എന്ന് ഉറപ്പിക്കാൻ കഴിയൂ.
നിലവിലെ അടിന്തര സാഹചര്യങ്ങളിൽ സിംഗിൾ-ഡോസ് വാക്സിനുകൾക്ക് വ്യക്തമായ ഗുണങ്ങളുണ്ട്. മറ്റ് വാക്സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ആളുകളിലേക്ക് കുറഞ്ഞസമയം കൊണ്ട് വാക്സിൻ എത്തിക്കാനും, ചെലവ് കുറയ്ക്കുന്നതിനും സഹായകമാകും.
ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പരീക്ഷണമാണ് ജോൺസൺ & ജോൺസൺ നടത്തുന്നത്. 60,000 പേരാണ് പരീക്ഷണത്തിന് വിധേയരാകുന്നത്. ഫൈസർ 44,000 പേരിലും മോഡേണയും അസ്ട്രസെനെക്കയും 30,000 വീതം പേരിലുമാണ് പരീക്ഷണങ്ങൾ നടത്തുന്നത്.
വാക്സിൻ ഫലപ്രദമാണോ അല്ലയോ എന്ന് ഡിസംബറോടെ അറിയാമെന്ന് ജോൺസൺ & ജോൺസൺ പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഫലപ്രാപ്തി സംബന്ധിക്കുന്ന വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഫൈസർ അറിയിച്ചത്. ഫലങ്ങൾ തൃപ്തികരമാണെങ്കിൽ, അടിയന്തിര അംഗീകാരത്തിനായി ഉടൻ അപേക്ഷിക്കാനാണ് തീരുമാനം. അമേരിക്കയിലെ റെഗുലേറ്ററി ബോഡിയായ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, വാക്സിൻ ഫലപ്രദമാണെങ്കിൽ മൂന്നാം പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ, അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുന്നതിന് തയ്യാറാണെന്ന് അറിയിച്ചു.
അതേസമയം, ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് അമേരിക്കയിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നാസൽ കൊറോണ വൈറസ് വാക്സിൻ ഒരു ബില്യൺ ഡോസ് നിർമ്മിച്ച് ഇന്ത്യയിൽ വിതരണം ചെയ്യും.
ഭാരത് ബയോടെക് കോവാക്സിൻ എന്ന പേരിൽ സ്വന്തമായി കൊറോണ വൈറസ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നുമുണ്ട്. രണ്ടാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Read in English: Covid-19 vaccine tracker, Sept 24: Johnson & Johnson candidate enters phase-3 trials
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.