/indian-express-malayalam/media/media_files/uploads/2020/07/home-loan.jpg)
ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതിന് ആറുമാസമായി നിലനില്‍ക്കുന്ന മൊറട്ടോറിയം റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നീട്ടിയിലെങ്കില്‍ ഒരു മാസത്തിനകം മൊറട്ടോറിയം അവസാനിക്കും. മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും കാരണം വരുമാനം കുറഞ്ഞത് മൂലം ബുദ്ധിമുട്ടിലായ ഭവന വായ്പ എടുത്തവര്‍ക്ക് മൊറട്ടോറിയം ആശ്വാസമായിരുന്നു. എന്നാല്‍, വായ്പ എടുത്തവര്‍ തങ്ങളുടെ സാമ്പത്തിക സ്ഥിതി പുനരാലോചന നടത്തുകയും ഭവന വായ്പാ തുകയില്‍ നിന്നും നേട്ടമുണ്ടാക്കുകയും വേണം.
നിങ്ങളുടെ വായ്പയുടെ മേലുള്ള പലിശ കുറയ്ക്കാന്‍ സാധിക്കുമോ?
കഴിഞ്ഞ 18 മാസങ്ങള്‍ കൊണ്ട് ആര്‍ബിഐ റീപോ നിരക്കില്‍ 225 പോയിന്റുകളാണ് കുറച്ചത്. ബാങ്കുകളും ഭവന വായ്പ കമ്പനികളും പുതിയ വായ്പയ്ക്കുള്ള പലിശ ഒമ്പതില്‍ നിന്നും ഏഴ് ശതമാനത്തിന് താഴേക്ക് കുറച്ചു. പക്ഷേ, നിലവിലെ ഭവന വായ്പകള്‍ക്ക് 8.5 ശതമാനം അല്ലെങ്കില്‍ ചില കേസുകളില്‍ ഒമ്പത് ശതമാനമാണ് പലിശ ഈടാക്കുന്നത്.
Read Also: കോവിഡ് മഹാമാരിക്കിടയിലും സ്വര്‍ണ വില കൂടുന്നതെന്ത് കൊണ്ട്? വില എത്ര വരെയെത്തും?
ഉയര്‍ന്ന പലിശ നല്‍കുന്നവര്‍ തങ്ങളുടെ ബാങ്കുകളെയോ ഭവന വായ്പാ കമ്പനികളെയോ സമീപിച്ച് ചെറിയ കണ്‍വേര്‍ഷന്‍ ഫീസ് (ഏതാനും ആയിരം രൂപ) നല്‍കി കുറഞ്ഞ പലിശ നിരക്കിലേക്ക് വായ്പയെ മാറ്റണം. അതിലൂടെ പുതിയ വായ്പയ്ക്ക് നല്‍കേണ്ട പലിശ നിങ്ങളുടെ പഴയ വായ്പയ്ക്ക് നല്‍കിയാല്‍ മതിയാകും.
എത്ര രൂപ ഇതിലൂടെ നിങ്ങള്‍ക്ക് ലാഭിക്കാനാകും?
നിങ്ങളുടെ ഭവനവായ്പയില്‍ അടച്ചു തീര്‍ക്കാനുള്ളത് 30 ലക്ഷം രൂപയാണെന്ന് കരുതുക. 15 വര്‍ഷം (180 മാസം) കൊണ്ട് ഈ തുക അടച്ചു തീര്‍ക്കണം. 8.5 ശതമാനം പലിശ നിരക്കില്‍ നിങ്ങള്‍ ഇപ്പോള്‍ അടയ്ക്കുന്ന ഇഎംഐ 29,540 രൂപയാണ്. എന്നാല്‍, കണ്‍വേര്‍ഷന്‍ ഫീസ് അടച്ച് നിങ്ങള്‍ക്ക് പലിശ നിരക്ക് 7.4 ശതമാനമായി കുറയ്ക്കാം. അതിലൂടെ നിങ്ങളുടെ മാസ തവണ അടവില്‍ 1,900 രൂപ കുറയും. അതേസമയം, നിങ്ങള്‍ നേരത്തെ അടച്ചിരുന്ന തുക തന്നെ വരും മാസങ്ങളിലും അടച്ചാല്‍ വായ്പ 160 മാസങ്ങള്‍ കൊണ്ട് അടഞ്ഞു തീരും. അതായത് 20 മാസം മമ്പേ വായ്പ ഭാരം നിങ്ങളില്‍ നിന്നും ഒഴിയും.
കൂടാതെ, മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്കില്‍ നിന്നും റീപോ നിരക്ക് അധിഷ്ഠിത വായ്പ നിരക്കിലേക്ക് നിങ്ങളുടെ വായ്പയെ മാറ്റണമെന്നും ബാങ്കിനോട് നിങ്ങള്‍ക്ക് ആവശ്യപ്പെടാം. അപ്പോള്‍, ബാങ്ക് റീപോ നിരക്കിന് അനുസരിച്ചുള്ള ആനുകൂല്യം നിങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി നല്‍കും.
നിങ്ങള്‍ക്ക് തേടാവുന്ന മറ്റു വഴികള്‍ എന്തൊക്കെയാണ്?
അനിശ്ചിതാവസ്ഥ നിറഞ്ഞ ഈ കാലത്ത് ഏറ്റവും കുറഞ്ഞത് 3-6 മാസം വരെ കുടുംബത്തെ പോറ്റാനുള്ള സമ്പാദ്യം ബാങ്കില്‍ നിങ്ങള്‍ക്ക് ഉണ്ടാകണം. ബാങ്ക് സേവിങ്‌സ് ആയിട്ടോ സ്ഥിര നിക്ഷേപം ആയിട്ടോ അത് സൂക്ഷിക്കാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഭവന വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് മാസത്തവണ അടയ്ക്കുമ്പോള്‍ തന്നെ കുറഞ്ഞ പലിശ നിരക്കില്‍ ഇടുന്ന സ്ഥിര നിക്ഷേപത്തില്‍ നിന്നും കൂടുതല്‍ തുക വായ്പയായി എടുക്കുന്നതും ശരിയായ സമീപനമല്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1-3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.1 ശതമാനം പലിശ നിരക്ക് നല്‍കുന്നുണ്ട്. നിങ്ങള്‍ കൂടുതല്‍ നികുതി നിരക്ക് നല്‍കുന്നവര്‍ ആണെങ്കില്‍ നിങ്ങലുടെ പലിശ വരുമാനം 3.4 ശതമാനം ആണ്. എന്നിരുന്നാലും, നിങ്ങളുടെ ഭവന വായ്പയ്ക്ക് ഏഴിനും 8.5 ശതമാനത്തിനും ഇടയില്‍ പലിശ നല്‍കേണ്ടി വരും.
അതിനാല്‍, സ്ഥിര നിക്ഷേപത്തില്‍ നിന്നും പണം റോള്‍ ചെയ്യുന്നത് ബുദ്ധിപരമല്ല. അതിനെ നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുക. അതും നിങ്ങളുടെ മാസത്തവണ കുറ്ക്കാനോ വായ്പ കാലാവധി കുറയ്ക്കാനോ സഹായിക്കും.
വായ്പാ അടവിനേക്കാള്‍ കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്ന ഏതൊരു ആസ്തിയേയും വായ്പ തിരിച്ചടയ്ക്കാനായി ഉപയോഗിക്കേണ്ടതാണ്.
ആര്‍ബിഐ മൊറോട്ടോറിയം ദീര്‍ഘിപ്പിച്ചാല്‍ നിങ്ങള്‍ ഈ വഴി തെരഞ്ഞെടുക്കണമോ?
മൊറോട്ടോറിയം കാലയളവിലെ പലിശ തുക നിങ്ങളുടെ വായ്പ തുകയിലേക്ക് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. അതിനാല്‍, നിങ്ങളുടെ മാസത്തവണ തുക വര്‍ദ്ധിക്കും. അതിനാല്‍, സാധ്യമാണെങ്കില്‍ മൊറോട്ടോറിയത്തിന്റെ പുതിയ ഘട്ടത്തെ സ്വീകരിക്കാതിരിക്കുക.
Read in English: Explained: Moratorium ends in a month, here’s how to manage your home loan
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.